റൂഫിലും എല്ലാം ചിതറിച്ചു , അതു കൊണ്ടാണ് ഇത്രയും ഉയരത്തിൽ രക്ത തുള്ളികൾ തെറിച്ചതു. രണ്ടാമത്തെ കാരണം വിക്ടിമിന്റെ മുറിവുകളിൽ ആഴത്തിൽ ഉള്ളവ ബോഡിയുടെ മുൻ ഭാഗത്താണ് അവ കാലിന്റെ ഭാഗത്തു നിന്ന് വെട്ടിയതും കുത്തിയതുമാണ്, പുറം തിരിഞ്ഞു ഇവിടെ കിടന്ന വിക്ടിമിന്റെ പുറം ഭാഗത്തു ഉണ്ടായിരുന്ന വെട്ടുകൾ ആഴം കുറഞ്ഞവയും തലയുടെ ഭാഗത്തു നിന്ന് വേഗത്തിൽ വെട്ടിയതും ആണ്, ഈ ഭിത്തിയിൽ തെറിപ്പിക്കാനുള്ള രക്തത്തിനു വേണ്ടി. അവർ ആരും ഒന്നും പറയുന്നില്ല, ഞാൻ കഥ തുടർന്നു. അതിനു ശേഷം തല വെട്ടി മാറ്റി തട്ടി തെറിപ്പിക്കുന്നു. എന്നിട്ടു അയാൾ അടുക്കള ഡോറിന്റെ കതകു പൂട്ടി മെയിൻ ഡോർ തുറന്നിട്ടു പുറതിറങ്ങി. അവിടെ നിന്നും നടന്നു രക്ഷപ്പെടുന്നു. ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴും എല്ലാവരും വായും പൊളിച്ചു നിൽക്കുകയായിരുന്നു.
വിക്ടിമിന്റെ തൊഴിൽ എന്തായിരുന്നു, ഞാൻ അവരോടു ചോദിച്ചു. സാർ കൃഷി ആയിരുന്നു, നേരെത്തെ ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിൽ ആയ ആയിട്ടു ജോലി ചെയ്തിട്ടുണ്ട്. ഇവരുടെ ഭർത്താവോ?. ബിജോ ഇവിടുത്തെ പള്ളിയിലെ കപ്യാരായിരുന്ന, മൂന്നു മക്കൾ ഉണ്ട് സാറെ. മൂന്നും പെണ്ണ്മക്കൾ, അവർ എല്ലാവരെയും കെട്ടിച്ചു വിട്ടു കഴിഞ്ഞ് ഇവർ ഇവിടെ ഒറ്റക്കു ആണ് താമസം.
ഇൻവെസ്റ്റിഗേഷൻ എവിടെ വരെയായി, ഞാൻ തിരിഞ്ഞു ഗിരിയോട് ചോദിച്ചു. മരണ കാരണം തലയുടെ പിൻഭാഗത്തായി സ്ഥിതി ചെയുന്ന പാരിയെറ്റൽ ലോബിൽ ഏറ്റ ശക്തമായ അടി ആണ്, റേപ്പ് നടന്നിട്ടില്ല സാർ. സാർ ഇവരുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുകളെയും എല്ലാം വിളിച്ചു ഒരു പ്രിലിമിനറി മൊഴി എടുത്തു, പിന്നെ സമീപവാസികളുടെ എല്ലാം വീട്ടിൽ ചെന്ന് മൊഴി രേഖപെടുത്തി. ഡോഗ് സ്‌ക്വാഡ് ഇന്ന് വരും സാർ, ഫോറെൻസിക്ക് റിപ്പോർട്ട് വരേണ്ട സമയം ആയി. ഈ വഴി നടക്കുമ്പോൾ ഒരു പുഴ ഉണ്ടെന്ന് പറഞ്ഞില്ലേ, നമ്മുക്ക് അതൊന്നു പോയി കണ്ടാലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ മുന്നിൽ ഇറങ്ങി. ഇറങ്ങിയപ്പോൾ തന്നെ ദൂരെ പുഴ കാണാമായിരുന്നു, നല്ല പോലെ മഴ പേയ്യുന്നത് കൊണ്ട് എനിക്കു കുട ചൂടി തന്ന് ചെറിയാൻ ചേട്ടൻ കൂടെ വന്നു.