ഗിരി, തന്റെ ഭാവനയിൽ ഉള്ള കഥയിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. അതെന്തെല്ലാം ആണ് സാർ. ആദ്യം തന്നെ മരണം നടന്ന സമയം 11നും 12നും ഇടയിൽ ആണ്, ആ സമയത്തു ആരാണ് ചോറ് വെക്കുക. അതും ശരിയാണ് സാർ. അതുപോലെ തന്നെ ഈ അസമയത്തു ഒരു ആണു വരുമ്പോൾ ഡോർ തുറന്ന് അകത്തു കേറ്റണമെങ്കിൽ അത് അത്രയും വേണ്ടപെട്ട ഒരാൾ ആവുകയില്ലേ. ആവാം സാർ, ആദ്യം തന്നെ അവരുടെ വേണ്ടപ്പെട്ടവരെ ആണ് സസ്‌പെക്ട് ലിസ്റ്റിൽ ഉൾപെടുത്തിയത്. ഞാൻ എന്റെ മനസ്സിൽ തോന്നിയ ഒരു നിഗമനം പറയാം. പറയു സാർ.
ഞാൻ കിച്ചൻ ഡോറിനോട് ചേർന്നുള്ള ജനലിന്റെ ചുവട്ടിൽ ഇരുന്ന പിവിസി കുഴൽ കൈയിൽ എടുത്തു കഥ പറയാൻ തുടങ്ങി. സമയം ഒരു 8നും 9നും ഇടയ്ക്കു വിക്ടിം അടുപ്പിൽ അരി ഇട്ടിട്ട് ഈ കുഴൽ കൊണ്ടു ഊതി തീ കത്തിക്കാൻ നോക്കുന്നു. അടുക്കള വാതിലിൽ ആരോ കൊട്ടി വിളിച്ചപ്പോൾ വിക്ടിം ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു. പരിചയമുള്ള മുഖം കണ്ടപ്പോൾ അവർ കതക്കു തുറന്ന്. വന്ന ആൾ എന്തോ ആവിശ്യം പറഞ്ഞപ്പോൾ അവർ അയാളുടെ കൂടെ വെളിയിൽ ഇറങ്ങുന്നു, അയാൾ അവരെ കൂട്ടി കൊണ്ടു അൽപ്പം മുന്നോട്ട് പോയിട്ടു അവളുടെ തലയിൽ അടിച്ചു ബോധം കെടുത്തുന്നു. പിന്നെ എടുത്തു ചുമന്നു വേറെവിടെയോ കൊണ്ടുപോയി ക്രൂരമായി കൊല്ലുന്നു.
അവളെ അവിടെ നിന്നും എടുത്തുകൊണ്ടു പോയ അയാൾ അവളുടെ ശരീരത്തിൽ ഈ മുറിവുകൾ എല്ലാം ഉണ്ടാക്കിയതിനു ശേഷം തിരിച്ചു വീട്ടിൽ കൊണ്ടുവരുന്നു. കുറ്റം നടന്നത് ഇവിടെ ആണെന്ന് തോന്നിപ്പിക്കാൻ അയാൾ ഇവിടെ വെച്ചും കുറേ മുറിവുകൾ കൂടെ ഉണ്ടാകുന്നു. സാർ ഇതൊക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് സാറു പറയുന്നത്, ഇടയ്ക്കു കേറി ഒരു പ്രായം ചെന്ന പോലീസുകാരൻ ചോദിച്ചു. ഞാൻ ക്രൈമിന്റെ ഫോട്ടോ കണ്ടപ്പോൾ ശ്രദ്ധിച്ച രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു, ഒന്ന് ഇത്രയും ക്രൂരമായ ഒരു കൊലപാതകം ഇവിടെ നടന്നാൽ ഇതിലും വളരെ ഏറെ രക്തം കാണണ്ടതാണ്. ഇവിടെ തന്നെയാണ് കൊലപാതകം നടന്നത് എന്ന് തോന്നിപ്പിക്കാൻ കൊലയാളി ഇവിടെ ബോഡി കൊണ്ടുവന്നു ഇട്ടതിനു ശേഷം കത്തി കൊണ്ട് മുറിവുകൾ വീണ്ടും ഉണ്ടാക്കി അതിൽ പെറ്റിയ രക്തം ഭിത്തിയിൽ,