കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ]

Posted by

“””””””””””കാശിയേട്ടാ…..””””””””””

“”””””””””ഓ പറ ചുന്ദരി കുട്ടി….”””””””””””

“””””””””””ഞങ്ങള് ഇവിടുന്ന് പോവുവാ, കാശിയേട്ടനും വരുന്നോ…..??””””””””””

“””””””””””ഞാനില്ല നിങ്ങള് പോയിട്ട് വാ….”””””””””””

“””””””””””വരൂലേ….?? എന്നാ ഞാൻ പിണക്കാ…….!!”””””””””””

“”””””””””””ചുന്ദരി കുട്ടി പിണങ്ങല്ലേ, ഏട്ടൻ വരവേ……??””””””””””

“””””””””””പറ്റിക്കില്ലല്ലോ……??””””””””””

“””””””””””ഇല്ലെന്നേ, ശിവേട്ടന് ഫോൺ കൊടുത്തേ……”””””””””””

“”””””””””””അഹ്…… ശിവേട്ടാ ഇന്നാ….”””””””””””

ഫോൺ അവന്റെ കൊടുത്തവൾ അവന് ചുറ്റും വട്ടം വയ്ക്കാൻ തുടങ്ങി.

“””””””””””അതൂടെ പറയാനാടാ ഞാൻ വിളിച്ചേ…., ബുദ്ധിമുട്ട് ആവില്ലേൽ നീയും വരണം…….!!”””””””””

“””””””””””എനിക്കെന്ത് ബുദ്ധിമുട്ടെടാ അവളെന്റെ പെങ്ങളല്ലേ…..??””””””””””

“”””””””””””ശെരിടാ, ഉച്ചയാറിട്ട് ഇറങ്ങാം. പോരെ……??””””””””””

“””””””””””മതി മതി, എപ്പോഴായാലും നീയൊന്ന് വിളിച്ചോണ്ടാ മതി……!!”””””””””‘”

ഫോൺ കട്ട് ചെയ്ത അവൻ കാണുന്നത് പഴേ അവന്റെ പാറുനേയാണ്. ഈ മുഖം കാണാൻ, ഈ സന്തോഷം കാണാൻ, ഈ കുറുമ്പും വായാടിത്തവും കാണാൻ അവനേത് അറ്റം വരേം പോവും. ചിരിയോടെ അവളേം ചേർത്ത് പിടിച്ചവൻ നടന്നു.

നാല് മണിയോടെ എടുക്കേണ്ടത് എല്ലാമെടുത്ത് അവരിറങ്ങിയിരുന്നു. കൂടെ കണ്ണുകൾ നഷ്ട്ടപ്പെട്ട അവളുടെ കൂട്ടുകാരനേം കൂടെ കൂട്ടി. കണ്ണത്രയും വേഗം ചികിൽസിച്ച് ബേധമാക്കാമെന്ന തന്റെ ഏട്ടന്മാരുടെ ഉറപ്പിലാണ് അവൾ കാറിൽ കേറിയത് തന്നെ…….!!

വഴിയോര കാഴ്ചകൾ കണ്ട് അവളുടെ വെള്ളാരം കണ്ണുകളിൽ അത്ഭുതം കൂറി. ആദ്യമായി ആണ് അവളിതെല്ലാം കാണുന്നത്. തന്റെ വീടിന് വെളിയിൽ വേറൊരു ലോകമുണ്ടെന്ന് തന്നെ അവളറിയുന്നത് ഇതദ്യമായി ആവാം…..!!

സമയം 10.30

അടുത്ത് കണ്ട തട്ട് കടയിൽ കേറി കഴിച്ചു. പിന്നെ വീണ്ടും യാത്ര. തന്റെ നാഥന്റെ തോളിൽ ചാരി അവളും പതിയെ മയക്കത്തിലേക്കാണ്ടു. ചോദിച്ചും അറിഞ്ഞും ഏകദേശം ഒന്നൊന്നര മണിക്കൂറിനുള്ളിൽ അവരാ തറവാടിന് മുന്നിൽ വണ്ടിയൊതുക്കി.

“””””””””””എന്തിനാ മനുഷ്യാ വെറുതെ ഇങ്ങനെ കാശ് ചിലവാക്കണേ…..?? നമ്മുക്കിപ്പോ വീട് ഇല്ലാഞ്ഞിട്ടാ….?? ഈ തറവാടൊക്കെ വാങ്ങേണ്ട വല്ല ആവശ്യോം ഉണ്ടോ…??””””””””””

“”””””””””എടി ഭാര്യേ, ഞാനീ സമ്പാദിക്കുന്നത് നിനക്കും നമ്മടെ മോനും വേണ്ടിയാ. പിന്നെ ഇങ്ങനുള്ള ചെറിയ ചെറിയ വട്ട് എനിക്കുമുണ്ട്. ചുളു വിലക്ക് കിട്ടിയപ്പോ ഞാൻ വാങ്ങിയെന്ന് മാത്രം. ഈ മന എന്റെ മോനുള്ളതാ., അവിടം അവന് മടുത്തെന്ന് തോന്നിയാ ഇവിടെ വന്നും താമസിക്കാല്ലോ….?? ഇനി അതുമല്ലെങ്കിൽ നാളെയാവനൊരു കുടുംബം ആവുമ്പോ ഇവിടെ വരാലോ അല്ലേടാ മോനെ….??”””””””

Leave a Reply

Your email address will not be published. Required fields are marked *