ഇതു പോലെ നാല് ദിവസമോ അഞ്ചു ദിവസമോ കൂടുമ്പോൾ കിച്ചു വരുംഎന്നെയും മോനെയും കാണാൻ …അവനെ കണ്മുന്നിൽ കണ്ടാൽ കാണാത്ത പോലെ നടിക്കാറാണ് ചെയ്യുക…പലവട്ടം അവൻ വന്നു വിളിച്ചിരുന്നു. കൂടെ പോരാൻ…. സ്മിത ചേച്ചി എന്നും വിളിക്കാറുണ്ട്.. കണ്ണന്റെ കാര്യവും ജോലിയെ പറ്റിയുള്ളതും തിരക്കും…. എന്നെ വെറുപ്പിക്കേണ്ട എന്ന് വച്ചിട്ടായിരിക്കും എന്താ ഞാനും കിച്ചുവും തമ്മിലുള്ള പ്രേശ്നമെന്ന് ഇത് വരെ ചോദിച്ചിട്ടില്ല…. പാവം.. ഞങ്ങടെ കാര്യം ഓർത്ത് അതിന് നല്ല ആധിയുണ്ട്.. ഒരു ദിവസം കണ്ണനെയും കൊണ്ട് അങ്ങോട്ട് പോണം… ഇവിടേക്ക് ഇടക്ക് ഇടക്ക് കാണാൻ വരുന്നതാണ്…
കാലിന്മേൽ ചീതലടിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് പുറത്ത് വന്നത്… സന്ധ്യാനേരാമായിരിക്കുന്നു…മഴ അതിന്റെ എല്ലാ ശക്തിയിലും പെയ്യാൻ തുടങ്ങിയിരിക്കുന്നു.. ഇടിയും മിന്നലും തലങ്ങും വിലങ്ങും നടക്കുന്നുണ്ട്… കണ്ണൻ കിച്ചുവിന്റെ നെഞ്ചിൽ പതുങ്ങി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്….
ചീതൽ വല്ലാതെ കൂടാൻ തുടങ്ങിയിരിക്കുന്നു.. കറന്റ് കാറ്റടിച്ചപ്പോഴേ പോയിരിക്കുന്നു.. കയ്യിലൊരു എമർജൻസി ലാമ്പുമായിട്ട് വന്ന അമ്മ എല്ലാവരോടും അകത്തേക്ക് കയറാൻ പറഞ്ഞു..
അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് ഒരു കാർ വന്ന് ഗേറ്റിൽ നിന്നത്…
കൂട്ടുകാരന്റെ മോന്റെ കല്യാണം കഴിഞ്ഞ് വരുന്ന അച്ഛനായിരുന്നു അതിൽ …
ദേവു അകത്ത് പോയി കുട എടുത്ത് വരാൻ നിന്നപ്പോഴേക്കും അച്ഛൻകാർ ഷെഡ്‌ഡിലേക്ക് കയറ്റി നിർത്തി അവിടെന്ന് മഴയും കൊണ്ട് ഉമ്മറത്തേക്ക് ഓടി കയറി….
“കിച്ചു എപ്പോ വന്നു ”
‘വൈകുന്നേരം ‘
“അല്ല… നിന്റെ വണ്ടി അല്ലെ ആ മഴയും കൊണ്ട് കിടക്കിനെ ”
‘അത് കുഴപ്പല്യ… ഞാൻ അച്ഛനെയും കൂടെ കണ്ടിട്ട് പോകാന്ന് കരുതി ‘
“ഏയ്.. ഇന്നിനി ഈ മഴയത്ത് പോകാൻ നിൽക്കണ്ട…”
‘അയ്യോ അത് പറ്റില്ല.. എനിക്ക് നാളെ രാവിലെ ഓഫീസിൽ പോകണം.. ഒരത്യാവശ്യമുണ്ട് ‘
“ഓഫീസിലേക്ക് ഇവിടുന്നും പോകാം… ഇന്നിനി ആരും ഇവിടുന്ന് പോകുന്നില്ല ഞാൻ വിടില്ല ”
അകത്തു നിന്ന് ഒരു തോർത്തു കൊണ്ട് വന്ന് അമ്മ പറഞ്ഞു..