ലക്ഷ്മി 9 [Maathu]

Posted by

 

“അമ്മ പോരെടാ കണ്ണാ നിനക്ക് ”

അതും പറഞ് അവന്റെ ആ ചെറിയ ശരീരത്തെ തഴുകി.

കുറച്ചു കഴിഞ്ഞപ്പോ അവന് മുലയിൽ നിന്നും തലയെടുത്തു….

മതിയായിരിക്കും… അവനെ എടുത്ത് തോളിൽ കിടത്തി റൂമിൽ നടന്നു കൊണ്ട് പുറത്ത് തട്ടി കൊണ്ടിരുന്നു… ഇന്ന് തീരെ ഉറങ്ങിയിട്ടില്ല…

ആ സമയത്താണ് റൂമിലേക്ക് ലക്ഷ്മിയുടെ അനിയത്തി ദേവു റൂമിലേക്ക് വന്നത്.

 

“ചേച്ചി….. ”

 

‘ആ… ‘

 

“ആന്റിടെ കുട്ടൻ ഉറങ്ങാ ”

അവളടുത്ത് വന്ന് കിടക്കുന്ന കണ്ണനെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.. അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവൻ തല പൊക്കി അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു… അവളെടുക്കാനായിരിക്കും… താൻ ജോലിക്ക് പോയാൽ അധിക സമയവും ഇവളുടെ കൂടെ ആയിരിക്കും… ഇവളാണെ ഇവനെ എടുത്ത് ഈ പറമ്പ് മുഴുവൻ ചുറ്റും നടന്നോളും …

 

“കിച്ചു വന്നിട്ടുണ്ട് ”

പതിഞ്ഞ സ്വരത്തിൽ അവളെന്നോട് പറഞ്ഞു..

 

‘മ്മ്….നീ പൊക്കോ ഞാൻ ഇവനെ ഡ്രസ്സ്‌ ഇട്ടുകൊടുക്കട്ടെ ”

 

അവളങ്ങനെ താഴേക്ക് പോയി…

നഗ്നനനായി തന്റെ തോളത്തു കിടക്കുന്ന കണ്ണനെ എടുത്ത് ബെഡിൽ കിടത്തി..

 

“നിന്റെ അച്ഛൻ വന്നല്ലോടാ ”

അതും പറഞ് അവന്റെ കവിളിൽ ഒന്ന് തഴുകി അലമാരയിൽ നിന്നും ചെറിയ കയ്യില്ലാത്ത ടിഷർട്ടും ഒരു കുഞ്ഞു ട്രൗസറും എടുത്തു..

ആ കുഞ്ഞിക്കാലിലൂടെ അവന്റെ ട്രൗസർ ഇട്ടുകൊടുത്തു.

ആ സമയത്താണ് വാതിൽ അടയുന്ന ശബ്ദം കേൾക്കുന്നത്… നോക്കിയപ്പോ കിച്ചുവാണ്…. കൺതടങ്ങൾ കറുത്ത് വന്നിട്ടുണ്ട്.. ഉറക്കമില്ലേ ആവോ അതോ കമ്പനി കാര്യങ്ങൾ നോക്കി ഇങ്ങനെ ആയതോ.. ക്ലീൻ ഷേവ് ചെയ്തിട്ടുണ്ട്… ഇപ്പൊ കണ്ടാൽ വയസ്സ് കുറഞ്ഞ പോലെ… തന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്നുണ്ട്… എന്തോ തിരിച്ച് നൽകാൻ കഴിഞ്ഞില്ല… എങ്ങനെ കഴിയും…

 

അവനെ കണ്ടപ്പോൾ കട്ടിലിലുള്ള ആള് ഓൺ ആകാൻ തുടങ്ങി.. കൈ കാലിട്ടടിക്കലും കൂക്കികൊണ്ടും അവന്റെ അച്ഛനെ കണ്ടതിലുള്ള സന്തോഷം അവൻ കാട്ടികൊണ്ടിരുന്നു…

കിച്ചു കണ്ണനരികിലേക്ക് നടന്നു.

 

“അച്ഛന്റെ കണ്ണാ “

Leave a Reply

Your email address will not be published. Required fields are marked *