‘അങ്ങനെ പറയാറായിട്ടില്ല…രമേശന്റെ വിത്തല്ലേ. അവന്റെ ബുദ്ധി എന്താണെന്ന് നമ്മൾക്കറിയാലോ …അവരുടെ മൊബൈൽ ഫോൺ ടാപ് ചെയ്തിട്ട് പോലും ഒന്നും കിട്ടിയില്ല. ഇനി അവരെല്ലെങ്കിൽ നമ്മൾക്കറിയാത്ത..എന്നാൽ ബാലേട്ടനും സുധിക്കും മാത്രമറിയുന്ന ആരോ ആണ് ഇതിന് പിന്നിൽ ‘
“ആയിരിക്കാം ”
‘നിങ്ങടെ പോലീസുകാരുടെ അന്വേഷണം എന്തായി ‘
“പ്രേത്യേകിച് പുരോഗതിയുമൊന്നുമില്ല…എല്ലാം ഡെഡ് എൻഡിൽ നില്കുന്നു ”
‘മ്മ്.. ഞാനെന്നാ ഇറങ്ങട്ടെടാ വീട്ടിൽ കയറിയിട്ടില്ല…നിന്റെ വീട്ടിൽ പോയി നിന്നെയും പൊക്കി ഇവിടെ വന്ന് രണ്ടണ്ണം വീശാന്നാ വിചാരിച്ചേ… നീ വീട്ടിലില്ലാത്തത് കൊണ്ട് നേരെ ഇങ് പൊന്നു ‘
“ആ ചേട്ടായി വിട്ടോ…. എനിക്ക് sp ഓഫീസിൽ ഒന്ന് പോണം.. അല്ല ഇനിയെന്താ പരിപാടി ”
‘എന്ത് പരിപാടി.. ബിസിനസ് ആകെ താളം തെറ്റി കിടക്കാ…അതൊന്ന് ശ്രദ്ധിക്കണം ‘
“മ്മ്…തനിയെ എങ്ങോട്ടും പോകേണ്ട.. എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിച്ചാൽ മതി ഞാൻ പോലീസ്‌കാരെ കൂടെ വിടാം ”
‘ആയിക്കോട്ടെ ‘
“ആഹ്…അമ്മയെ കടിക്കല്ലേടാ കണ്ണാ ”
തന്റെ കയ്യിൽ കിടന്ന് മുലപ്പാൽ നുണഞ്ഞിറക്കുന്ന തുടുത്ത കുട്ടപ്പനായി നിൽക്കുന്ന കുഞ്ഞിനോട് ലക്ഷ്മി കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.
“ഇങ്ങനെ കടിച്ചാൽ അമ്മ എങ്ങനെയാ കണ്ണാ പാല് തര്യാ ”
ഇതൊന്നും കേട്ടഭാവം നടിക്കാതെ ആ സുന്ദരകുട്ടൻ അപ്പോഴും മുലക്കണ്ണി വായിൽ വച് ഉറിഞ്ചികൊണ്ടിരുന്നു.
അവന്റെ കുഞ്ഞു തുടയിൽ പതിയെ തട്ടി കൊടുത്ത് ലക്ഷ്മി അവന്റെ മുലകുടി കൂടുതൽ സുഖകരമാക്കി. അപ്പോഴും അവന്റെ വലത്തേ കുഞ്ഞി കൈ താലിമാലയിലും ഇടത്തെ കൈകൊണ്ട് ആ മുലകുടങ്ങളെയും ഞെക്കി കൊണ്ടിരുന്നു. ആ കുഞ്ഞു പൈതലിന്റെ മുഖത്തേക്ക് ലക്ഷ്മി നോക്കി.. കിച്ചുവിന്റെ മുഖമാണ്.. തന്റെ കളറും. അഹാൻ കാർത്തിക്
.. .അച്ഛനായിരുന്നു പേര് വിളിച്ചത് …. അവനും തന്റെ മുഖത്തേക്ക് നോക്കി നിൽക്കാണ്… അവന്റെ അച്ഛനെ പ്രേധീഷിച്ച് നിൽക്കായിരിക്കും… പാവം ഞാൻ ഇവന് കിട്ടേണ്ട അച്ഛന്റെ സ്നേഹം നിഷേധിക്കാണല്ലോ…