അവനതും പറഞ്ഞോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നുകൊണ്ടിരിക്കുന്നു…എന്നാൽ ഞാൻ വീണിടത്തു നിന്നേണീറ്റ് ഗേറ്റിന് നേരെ ഓടി.. ഒരു തരം ജീവന് വേണ്ടി ഓടുന്ന പോലെ.. പുറകിലായിട്ട് അവനും…
“ലച്ചു ഞാനല്ല…നീ ഒന്ന് കേൾക്ക്ക് ”
ഇതും പറഞ് എന്റെ പിറകെ ഓടിക്കൊണ്ടിരുന്നു.
മുൻവശത്തുള്ള ആ വലിയ ഗേറ്റ് തള്ളി തുറന്ന് കാറിനടുത്തേക്ക് ഓടി.. പുറകെയായിട്ട് കിച്ചുവും.. എങ്ങനെയോ വണ്ടിക്കുള്ളിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു വണ്ടിയെടുത്ത്.. വണ്ടിക്കടുക്കെത്തിയ കിച്ചു ഗ്ലാസിൽ കൈ വച്ചു കൊണ്ട് അവനല്ലാ ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ…അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെ എത്ര സ്പീഡിൽ ആ ഇടുങ്ങിയ റോഡിൽ പോകാൻ പറ്റുമോ അത്രയും സ്പീഡിൽ വിട്ടു..
പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് കാറ് വേഗത്തിൽ എടുത്തത് കൊണ്ട് അവിടെ നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിൽ ഇടിച്ചു വണ്ടി നിന്നു…അതിന്റെ ശബ്ദം കേട്ട പോലീസുകാരെല്ലാം ഇറങ്ങി വന്നു.. എന്നെ അതിനുള്ളിൽ കണ്ടപ്പോ അതീന്ന് ഇറങ്ങാൻ സഹായിച്ചു..എന്റെ കിതപ്പും വിളറിയ മുഖഭാവവും കണ്ട് കാര്യം പന്തിയല്ലന്ന് മനസ്സിലാക്കിയ അവരെന്നെ സ്റ്റേഷനിലെ കസേരയിൽ കൊണ്ട് ഇരുത്തി.. കൂടെ കുടിക്കാനായി വെള്ളവും തന്നു.. ആ കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു…എന്നിട്ടും എന്റെ കിതപ്പ് മാറുന്നുണ്ടായിരുന്നില്ല…അത് കണ്ട ഒരു പോലീസുകാരൻ എനിക്ക് ഫാനിട്ടുതന്നു…വിരലുകൾ നിർത്താതെ വിറച്ചു കൊണ്ടിരുന്നു..അതിനെ നിർത്താൻ കസേരയുടെ കയ്യിൽ പിടിച്ചു..ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു…അവിടേക്ക് ചുമലിൽ സ്റ്റാറുകളോട് കൂടിയ പോലീസുകാരൻ വേഗത്തിൽ വന്നു…ആ സ്റ്റേഷനിലെ si ആയിരുന്നു അയാൾ…ഞാനയാളുടെ നെയിം പ്ലേറ്റിലേക്ക് കണ്ണുകളോടിച്ചു…
കിരൺ.. അതായിരുന്നു ആ പോലീസുകാരന്റെ പേര്…
അടുത്ത ഒന്ന് അല്ലെങ്കിൽ രണ്ട് ഭാഗങ്ങളോട് കൂടി ഈ കഥയ്ക്ക് തിരക്ഷീല വീഴുന്നതായിരിക്കും
മാതു