“എന്താണ് , എന്ത് പറ്റി എന്റെ അമ്മയ്ക്ക് .. എന്തേലും വയ്യായിക ഉണ്ടോ ?..”
ഞാൻ അമ്മയുടെ നെറ്റിയിലും കഴുത്തിലും തൊട്ട് കൊണ്ട് ചോദിച്ചു ..
“എയ് , എനിക്ക് ഒന്നും ഇല്ലട ..”
“അതല്ല എന്തോ ഉണ്ട് .. എന്നോട് പറയാത്തത ..”
‘എയ് , നിനക്ക് തോന്നിയേതാവും .. എനിക്ക് ഒരു പ്രശ്നവും ഇല്ല ..”
“ഒക്കെ , ഞാൻ നിർബന്ധിക്കുന്നില്ല , വെറുതെ കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട .. പക്ഷേ അമ്മ ഇത് ഓർത്ത് വച്ചോ , എന്ത് പ്രശ്നം ആണേലും അമ്മ തനിച്ചല്ല , ഞാൻ ഉണ്ട് , ഞാൻ മാത്രം അല്ല ഉമ ,ചെറിയമ്മ , അമ്മച്ചൻ അങ്ങനെ എല്ലാരും ഉണ്ട് , അത് ഈ കുഞ്ഞ് തലയിൽ ഫീഡ് ചെയ്ത് വച്ചോ ..ഒക്കെ ..”
അത് പറഞ്ഞ് ഞാൻ അമ്മയുടെ നെറ്റിയിൽ ഉമ്മ വച്ചു .. അമ്മ അത് കണ്ണടച്ച് സ്വീകരിച്ചു ..
“ഈ മൂഡിന് ഇവിടെ സെറ്റ് ആകൂല…നമുക്ക് വേറെ പരുപാടി നോക്കാം “
“അത് കൊഴപ്പം ഇല്ലടാ.. എന്റെ മൂഡ് നോക്കണ്ട ഞാൻ ഒക്കെ ആണ്…” “അഹ് അവിടെ അടങ്ങി ഇരി എന്റെ കോച്ചേ ..”
ഞാൻ കാറിൽ നിന്ന് ഇറങ്ങി നേരെ ഹോട്ടലിലേക്ക് നടന്നു ..
“പോവാം ..”
ഒരു കവർ പിന്നിലെ സീറ്റിലേക്ക് വച്ച് ഞാൻ വണ്ടികകത്ത് കയറി ..
“ഇതെന്താ കവറിൽ ?..”
“അതൊക്കെ ഉണ്ട് ..”
ഞാൻ വണ്ടി റിവേഴ്‌സ് എടുത്ത് വളച്ചു നേരെ വിട്ടു…
“നമ്മളിതെങ്ങോട്ടാ…?? “ “അതൊക്കെ ഉണ്ട് “
ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി കാണിച്ചു .
അമ്മ പിന്നെ ഒന്നും ചോദിച്ചില്ല, പുറത്തെ കാഴ്ചകൾ കണ്ട് അങ്ങനെ ഇരുന്നു…
.
“നമ്മൾ എന്താ ഇവിടെ..? “
“അതൊക്കെ ഉണ്ട്…വാ ഇറങ്…. “
ഞാൻ കാറിൽ നിന്ന് ഇറങ്ങി പുറകിൽ നിന്ന് ഒരു പൊതിയും കവറും എടുത്തു…
അമ്മ അപ്പോൾ കാറിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി കാണുകയായിരുന്നു… കൈ രണ്ടും കൂട്ടി തിരുമ്പുന്നുണ്ട്…