“ഉം…. സോറി”
“സോറിയോ? എന്തിനാ അന്നമോളെ…”
“ഞാൻ ഞാൻ, ചുമ്മാ ചെയ്തതാ ഏട്ടാ!?”
“അതെ, ഞാൻ നിന്നോട് കുറേനാൾ മിണ്ടാതിരുന്നത് ഓർക്കുന്നുണ്ടോ നീ?”
“ഞാൻ നമ്മുടെ വീട്ടിൽ വന്നതിനുശേഷം 4 മാസവും 21 ദിവസവും കഴിഞ്ഞാ ഏട്ടനെന്നോടു ഒരു വാക്ക് മിണ്ടുന്നത്. അത്രേം ഓർമയുണ്ട്.”
“നീ എന്തിനാ എന്നെ അവിടെയും ഇവിടെയും കാണിച്ചു കൊതിപ്പിക്കാൻ തുടങ്ങിയശേഷമാ എനിക്ക് നിന്നെ ഇഷ്ടമായേ, പക്ഷെ അതുപോലെയല്ല ഇപ്പൊ. അതിനു തീവ്രതയൊരല്പം കൂടിയപോലാ…”
“അതിന്നു രാവിലെ എനിക്ക് മനസിലായി.”
“പിന്നെ ദേഷ്യം വരില്ലേ? എത്ര ദിവസമായി നീയെന്നോട് പിണക്കം നടിച്ചു നടക്കുന്നു. ഇന്ന് പക്ഷെ സംസാരിക്കാം ന്നു വെച്ചതാ. അപ്പോഴേക്കും എന്റെ കണ്ട്രോൾ പോയി.”
“പിന്നെ കല്യാണം കഴിക്കണം….ന്നൊക്കെ പറഞ്ഞാൽ?! നടക്കുന്ന കാര്യമാണോ?! എനിക്ക് 20 വയസായിട്ടുള്ളു… ”
“ശെരി ശെരി, ഇനിയതും പറഞ്ഞു പിണങ്ങേണ്ട എന്റെ പൊന്നുമോൾ.”
“അല്ലാ, എന്താ നീയിപ്പോ പറഞ്ഞെ, 20 വയസായിട്ടുള്ളു ന്നോ? അപ്പൊ 25 ആയാൽ നീയെന്നെ കെട്ടാൻ സമ്മതിക്കുമോ?”
“അങ്ങനല്ല! ഈ ബുദ്ധ്ഊസിനു പറഞ്ഞാലും മനസിലാവില്ല. കല്യാണം കഴിക്കണ്ടന്നല്ലെ പറഞ്ഞുള്ളു, ബാക്കിയൊക്കെ ചെയ്യാൻ ഞാൻ റെഡിയാ….”
“മോളെ.”
“ഞെട്ടണ്ട ഞാൻ തന്നെയാ.”
“നിന്നെ വേറെയൊരുത്തൻ തൊടുന്നത് എനിക്ക് പറ്റില്ല.”
“അച്ഛൻ എങ്ങാനും അറിഞ്ഞാൽ ഉണ്ടല്ലോ, ഏട്ടനെ വെച്ചേക്കില്ല കൊല്ലും!”
“നീയെന്റെയൊപ്പം ഇറങ്ങിവരുമോ?”
“ഞാൻ പറഞ്ഞില്ലേ? എന്നെ എന്ത് വേണേ ചെയ്തോ!? ഞാൻ നിന്ന് തരാ പക്ഷെ കല്യാണത്തിന് അച്ഛനും അമ്മയും സമ്മതിക്കാതെ?!”
അവർ തമ്മിലുള്ള ആ സംഭാഷണം അവിടെ മുറിഞ്ഞു പോയി. വീടെത്തും വരെ രണ്ടാൾക്കും ഒന്നും സംസാരിക്കാനായില്ല. ഇടക്ക് ഒന്ന് രണ്ടു വട്ടം ഇരുവരും മുഖത്തോടു മുഖം നോക്കുന്നുണ്ടായിരുന്നു. വീടെന്നു വച്ചാൽ ഒരു ഓടിട്ട വീടാണ്, പുതിയതൊരെണ്ണം ആ കോമ്പൗണ്ടിൽ തന്നെ പണിയുന്നുണ്ടെങ്കിലും അത് വാടകയ്‌ക്കോ മറ്റോ കൊടുക്കാനുമാണ്.
“ഇന്നെന്തെടാ നേരത്തെ? നിന്റെ എസ് ഐ യ്ക്ക് പനി പിടിച്ചോ?”
ഹാളിലേക്ക് കയറിയതും അനിരുദ്ധനനോട് മുത്തശ്ശി ആരാഞ്ഞു. മുത്തശ്ശി പ്രായം 80 നോട് അടുക്കുന്നുന്നു. എങ്കിലും തമാശയ്ക്കൊരു കുറവുമില്ല.
“ഹഹ ഏട്ടനെ പിരിച്ചു വിട്ടതാ മുത്തശ്ശീ…”