നേരെ താഴേക്ക് നടന്നു,,.. പിന്നാപ്പുറത്തോടെ പുറത്തേക്ക് ഇറങ്ങി ഇരു വീടിനു നടുക്ക് ഉള്ള ഇടവഴിയിലൂടെ ചാച്ചന്റെ വീട്ടിലേക്ക് കയറി,,,.. അന്നേരം ന്റെ വീടിന്റെ കിച്ചണിലെ ജല്ലയിലൂടെ തക്ഷര നോക്കുന്നത് കണ്ടെങ്കിലും അവിടേക്ക് ശ്രെദ്ധ കൊടുക്കാൻ പോയില്ല,,..
വെറുതെ എന്തിനാ അതിനെ നോക്കി അടുത്ത പണിയും മേടിക്കുന്നേ എന്നൊരു ചോദ്യം എവിടെ നിന്നോ എന്റെ തലയ്ക്കുള്ളിലെ മണ്ഡലത്തിലൂടെ ഓടി കൊണ്ടിരുന്നു,..
പിന്നാപ്പുറത്തുക്കൂടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ചാച്ചന്റെ പെങ്ങമാരും, ആങ്ങളമാരും അളിയന്മാരും എന്ന് വേണ്ട സകല ബന്ധുക്കളും അവിടെ തന്നെയുണ്ടായിരുന്നു,,.. എന്നെ കണ്ട് ചിരിയോടെ ഓരോരുത്തരും വന്ന് സംസാരിച്ചെങ്കിലും എനിക്ക് അതിനുള്ള മൂഡ് ആയിരുന്നില്ല,,..
അല്ലെ തന്നെ മനുഷ്യന് മൂട്ടിൽ തീ പിടിച്ചു നിക്കുമ്പോഴാ ഓരോ വിശേഷങ്ങൾ…
പെട്ടന്നാണ് ഷീലാന്റ്റിയെ മുന്നിൽ കണ്ടത്,,..
പുള്ളിക്കാരി എന്നെ കണ്ടതും കൂർപ്പിച്ചു നോക്കി,,,.. പിന്നെ എന്നെയും വലിച്ച് ഒതുങ്ങിയ മൂലയിലേക്ക് നീങ്ങി,,..
“”എന്താ എന്റെ കൊച്ചിനെ അവള് വഴക്ക് പറഞ്ഞോ.,,..””
ശബ്ദം കുറച്ച് ആദ്യം ചോദിച്ചത് അതായിരുന്നു,,.. എനിക്ക് അന്നേരം ചിരി വന്നു. ആന്റിടെ ഭാവോം കാട്ടായോം കണ്ടിട്ട്,,..
എന്റെ മുഖത്തെ ചിരി കണ്ടോണ്ടാവും പുള്ളിക്കാരി എന്നെയൊന്ന് നോക്കി പേടിപ്പിചെങ്കിലും ഇതിനേക്കാൾ വലുതിനെ കണ്ടയെനിക്ക് എന്ത് പേടി..,,..
“”ഞാനെ ആലോയ്ക്കുവായിരുന്നു,,..””
“”എന്ത്,,..”” അറിയാനുള്ള ആകാംഷയോടെ ആന്റിയെന്റെ മുഖത്തേക്ക് തന്നെ നോക്കി,,..
“” അല്ല ഈ തുറിച്ചുള്ള കലിപ്പ് നോട്ടം എവിടെ നിന്നാ കിട്ടിയെന്ന്,,.. ഈ കുരുട്ട് തള്ളേടെ മോൾക്കും ഇതേ നോട്ടമ്മാ,,..””
കൊഞ്ചലോടെ ഞാനാ കവിളിൽ പിടിച്ച് വലിച്ച് പറഞ്ഞതും ആന്റിയെന്റെ വലം കയ്യിലൊന്ന് തല്ലി,,..
“”വിടഡാ,,.. നീയൊരാള് വലിച്ച് വലിച്ച് എന്റെ കവിള് നീര് വെച്ചു,,.. നേരം വെളുത്തപ്പോ തന്നെ ഓടി വരുന്ന കണ്ടപ്പോ ഞാൻ കരുതി എന്റെ മോള് എന്തെങ്കിലും പറഞ്ഞ് കേട്ട് വിഷമിച്ച് വന്നതാണെന്ന് അതാ,,..””
എന്റെ മുടിയിലൂടെ കയ്യോടിച്ച് ആന്റി പറഞ്ഞതും ഞാനൊരു നൂറു വോൾട് ഇളി അങ്ങ് കൊടുത്തു,,..