മനസ്സ് തളർന്ന് അവളോരോന്ന് പറയുമ്പോ, അതെല്ലാം എന്റെ ചീക്കുട്ടി അനുഭവിച്ചതാന്ന് എനിക്ക് മനസ്സിലായിരുന്നു. കഴിഞ്ഞത് ഓർത്ത് കരഞ്ഞിട്ടോ സങ്കടപ്പെട്ടിട്ടോ ഇനിയെന്ത് കാര്യം…..?? എന്നാലും കേട്ടതെല്ലാം കാതിനുള്ളിൽ തന്നെ കിടന്നിങ്ങനെ പ്രതിഫലിക്കുവാ. ഉള്ളം പൊള്ളിയടരുമ്പോഴും ഒന്നും ചെയ്യാനാവാതേ ഞാൻ കൂടുതൽ ചേർത്ത് പിടിക്കുവായിരുന്നു അവളെ……!!
“”””””””””ചീക്കുട്ടി….,”””””””””””
കരച്ചില് മാറി എങ്ങലടി കേട്ടപ്പോ അവളുടെ മുഖമുയർത്തി ഞാൻ വിറയലോടെ വിളിച്ചു. എന്റെയാ വിളി കേട്ടിട്ട് അടഞ്ഞു പോയ കണ്ണുകൾ അവൾ തുറന്നു. ഒരുതുള്ളി കണ്ണുനീര് പുറത്തേക്ക് വീഴുന്നതും കരഞ്ഞ് കലങ്ങി ചുവപ്പ് അടിച്ച കണ്ണുകളും കണ്ടെന്റെ ചങ്ക് പിടഞ്ഞുപ്പോയി.
“””””””””വേണ്ടടാ, ഇനിയൊരു നിമിഷം നമ്മക്ക് ഇവിടെ നിക്കണ്ട, പോവാം ചീക്കുട്ടി എങ്ങോട്ടേലും നമ്മക്ക് പോവാം. വായോ….””””””””””
ഞാൻ എഴുന്നേൽക്കുമ്പോ എന്റെ തോളിലേക്ക് തല ചേർത്ത് വച്ചവളും എഴുന്നേറ്റു. അവളേം ചേർത്ത് വട്ടം പിടിച്ച് എന്റെ ബാഗും എടുത്ത് തോളിലിട്ട് ഒന്നും എടുക്കാനില്ലാത്തത് കൊണ്ട് തന്നെ വാതിലും തുറന്ന് വീടിന് പുറത്തേക്കിറങ്ങി. ഒച്ചയും അനക്കവുമൊന്നും കേക്കാനില്ല, ജീവനും കൊണ്ടോടി കാണും. അവളെ ചേർത്ത് ഞാൻ കുടിലിലേക്ക് നടന്നു. എടുക്കേണ്ടത് ഒക്കെയെടുത്തെന്റെ ബാഗിലാക്കി.
“”””””””””ഏട്ടാ എനിക്കൊന്ന് കുളിക്കണം……!!””””””””””
എന്റെ മറുപടിക്ക് കൂടി കാക്കാതെ എന്നെ വിട്ട് മാറിയവൾ ഒരു മൂലക്കിരുന്ന പെട്ടിയിൽ നിന്നും തുണിയും തോർത്തും എടുത്ത് പുറത്തേക്കിറങ്ങി.
കുളിച്ച് വേഷം മാറി വന്നവളെ കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നു. അവളുടുത്ത സാരി, അതവളുടെ അമ്മയുടേതാ. ഒരുനിമിഷം മുന്നിൽ കണ്ടത് പോലും ഞാനാ അമ്മയെയാ, സ്നേഹിക്കാൻ മാത്രാറിയാവുന്ന ലക്ഷ്മിയമ്മയേ…….!!
“””””””””ഏട്ടാ, ചീക്കുട്ടിക്കൊരു ആഗ്രഹോണ്ട്…, നടത്തി തരോ….??”””””””””
“”””””””എന്താ വാവേ……??””””””””””
“”””””””””അമ്മേ അടക്കം ചെയ്തേക്കുന്ന മണ്ണില് വച്ച് ഏട്ടനെന്നെ താലി ചാർത്തണം. അതും അമ്മയുടെ കഴുത്തിൽ അച്ഛൻ കെട്ടി കൊടുത്ത ഈ ചരടാൽ…..!!”””””””””
മുറുക്കി പിടിച്ചിരുന്ന കൈ എനിക്ക് നേരെ നിവർത്തുമ്പോ അതിനുള്ളിൽ ഞാൻ കണ്ടു, ലക്ഷിയമ്മയുടെ കഴുത്തിൽ കിടന്ന അതേ കറുത്ത ചരടിലെ താലി. നിറയുന്ന കണ്ണുകളും വിറക്കുന്ന കൈകളുമായി ആ അമൂല്യ നിധി ഞാൻ കയ്യിലെടുത്തു.