ഞാൻ: ഇതെന്താ കൈയിൽ? ഞങ്ങൾ വിചാരിച്ചു അമ്മ മറന്നു കാണും എന്ന്.
അമ്മ: മറക്കാനോ…. നന്നായി. ഇത് കേക്ക് ആണ്. വാ, മുറിക്കാം.
അനു: അമ്മേ, ഈ തവണയും ഞാൻ തന്നെ ആദ്യം പറഞ്ഞു.
അമ്മ: ആണോ. കിച്ചു….. പാവം…….
ഞാൻ: ഞാനാ ഇവളെ വിളിച്ചേ. എന്നെ പറ്റിച്ചതാ അമ്മേ.
അനു: അമ്മേ ഞാൻ അല്ലെ ഇവനെക്കാൾ മൂത്തത്. അപ്പൊഞാൻ ആദ്യം പറയുന്നത് അല്ലെ ശരി.
അമ്മ: മതി മതി. നല്ല ദിവസം ആയി വേറെ വഴക്ക് കൂടണ്ട.
ഞാൻ: മ്മ്……
അമ്മ: വാ, വേഗം കേക്ക് മുറിച്ചു കിടക്കാൻ നോക്ക്. നാളെ ക്ലാസ്സിൽ പോകണ്ടേ.
അനു: മ്മ്…..
ഉപ്പയെ വീഡിയോ കാൾ വിളിച്ചു ഞങ്ങൾ കേക്ക് മുറിച്ചു. പരസ്പരം കേക്ക് കൊടുത്ത്, അമ്മ ഞങ്ങളെ കെട്ടിപിടിച്ചു ഉമ്മ തന്നു. അങ്ങനെ ഞങ്ങൾ കിടക്കാൻ പോയി. പകൽ ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ അവൾ എഴുന്നേറ്റിട്ടില്ല. ഞാൻ അവളെ വിളിച്ചു എഴുനേൽപ്പിച്ചു. പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞു.
അനു: ടാ…. ഞാൻ കുളിച്ചിട്ടു വരാം. നീ അപ്പോഴേക്കും ബുക്ക്സ് ഒക്കെ ഒന്ന് എടുത്തു വെക്കോ.
ഞാൻ: അതൊക്കെ വെച്ചു. ഞാൻ ആദ്യം കുളിച്ചോളാം. നീ കേറിയ അരമണിക്കൂർ ആവും.
അനു: എന്നാ വേഗം കുളിച്ചു വാ, ഞാൻ അടുക്കളയിൽ പോയി നോക്കട്ടെ.
ഞാൻ കുളി കഴിഞ്ഞു വന്നപ്പോൾ അവൾ റൂമിൽ ഉണ്ടായിരുന്നു.
അനു: ഇത്ര വേഗം കഴിഞ്ഞാ, കാക്ക കുളി കുളിച്ചു വന്നു അല്ലെ?
ഞാൻ: ഒന്ന് പോടി.
അവൾ കുളിക്കാൻ കയറി. ഞാൻ അപ്പോഴേക്കും അടുക്കളയിൽ പോയപ്പോൾ ലത ചേച്ചി ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്. വീട്ടിൽ ജോലിക്ക് നിൽക്കുന്ന ചേച്ചിയാണ്.
ഞാൻ: ചേച്ചി…….
ലത: ഹാപ്പി ബർത്ത്ഡേ കുട്ടാ.
ഞാൻ: ആഹാ…. ആര് പറഞ്ഞു.