അപ്പൊ ഞങ്ങളുടെ നാഥൻ അവരിൽ ഒരാൾ ആണോ അതോ… നാഥനെ അവർ പിടിച്ചു കൊണ്ടു പോയതാവുമോ…. ഞങ്ങളെ അപായപ്പെടുത്താൻ അവർ വരുമോ? ഇനി വരാൻ പോകുന്ന ആൾ ആരാവും…. എന്താവും
ശെരിക്കും വെണ്മണി ഇല്ലത്തെ സമാധാനം നഷ്ടപ്പെട്ടു എന്ന് പറയാം….
കുടുംബ ക്ഷേത്രത്തിൽ വിളക്ക് മുടങ്ങി ആരും പുറത്തേക്ക് ഇറങ്ങാതായി….
അടുത്ത ദിനം അതിരാവിലെ അവർ കേട്ടത് വൈഷ്ണവിയുടെ കൂടെ പഠിച്ച ഒരു പെൺകുട്ടിയുടെ മിസ്സിംഗ് വാർത്ത ആണ്…. ഇന്നലെ രാത്രി മുതൽ കാണാൻ ഇല്ലത്രെ….
ചെമ്പ്ര കരയിൽ എന്തൊക്കെയോ അരുതായ്മ ഉണ്ടാവാൻ പോണു എന്നൊരു കര കമ്പി അലയടിച്ചു….
ചെമ്പ്ര നദി ഒരു ദിവസം കൊണ്ട് തന്നെ അരയാൾ പൊക്കത്തിൽ ജലം വറ്റി….
അത്യുഷ്ണം അനുഭവപ്പെട്ടു…. പ്രകൃതി അങ്ങോട്ട് ഭൂമിക്ക് ഒപ്പം നിൽക്കുന്നില്ല എന്നൊരു തോന്നൽ…. അന്ന് തന്നെ ചെമ്പ്ര പോലീസ്അധികാരിയുടെ മകനെയും മകളെയും കാണാതെ ആയി….!!!
ആകെ മൊത്തത്തിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം രൂപം കൊണ്ടു…
രണ്ടാം നാൾ ചെമ്പ്ര നദിയിൽ മീനുകൾ ചത്തു പൊങ്ങി….
മൂന്നാം നാൾ അവരെ ഞെട്ടിച്ച വാർത്തകേശവൻ നമ്പൂതിരിക്ക് ആക്‌സിഡന്റ് ഉണ്ടായി എന്നതായിരുന്നു!!!
കാർത്തിക കുഴഞ്ഞു വീണു….!
വിഷ്ണൂ…. മോനെ വേഗം കാറെടുക്ക്… മഹേശൻ…. നിലവിളിച്ചു കൊണ്ടു പറഞ്ഞു…. വൈഷ്ണവിയും വിഷ്ണുവും കാറെടുക്കാൻ ഗാരേജിൽ ഓടിയെത്തി….
കാറ് കാണാൻ ഇല്ല….
അവർ വേഗം അച്ഛൻ നമ്പൂതിരിയുടെ അടുത്ത് എത്തി വിക്കി വിക്കി പറഞ്ഞു…
അച്ഛാ… കാറ്….. അവിടെ കാറ് കാണുന്നില്ല….
മഹേശൻ : ചതിച്ചോ ഭഗവതീ….എന്തൊക്കെയാ ഈ സംഭവിക്കണേ….
ഈ അടിയൻ എന്തെങ്കിലും തെറ്റ് ആരോടെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണേ ദേവീ….
കാർത്തികയ്ക്ക് ബോധം വന്നില്ല…. അയാൾ കരഞ്ഞു നിലവിളിച്ചു….
പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി!!!
അതിശക്തമായ കാറ്റും!! പൊടിപടലം ആഞ്ഞടിച്ചു….
സൂര്യ പ്രഭ നന്നേ കുറഞ്ഞു ആകാശം ഏതാണ്ട് ഇരുണ്ട് നിന്നു….
തെക്കേ പറമ്പിലെ മൂവാണ്ടൻ മാവ് നിലം പൊത്തുന്നതിനോടൊപ്പം ഗേറ്റിനു മുന്നിൽ ഒരു കാറിന്റെ ഹോൺ മുഴങ്ങി….!!!
ആ കൊള്ളിയാനെക്കാൾ ശബ്ദം അതിനുണ്ടായിരുന്നു!!!!
വിഷ്ണു…. രണ്ടും കല്പിച്ചു മുറ്റത്തേക്ക് ഓടി ഇറങ്ങി…. ഗേറ്റ് തുറന്നു…. ഇല്ലത്തിന്റെ നടുമുറ്റത്തേക്ക് ഒരു പഴയ മോഡൽ ബെൻസ് പാഞ്ഞു കയറി….!!!!