നാഥന്റെ ദേവലോകം
Nadhante Devalokam | Author : Sulthan II
ഇത് നാഥന്റെ കഥ ആണ്…..
ഇതൊരു ഫിക്ഷണൽ കഥാപാത്രം ആയിരിക്കും….
സ്ലോ പേസ് കഥ ഇഷ്ടം ഉള്ളവർക്ക് സ്വാഗതം….
നമുക്ക് സഞ്ചരിക്കാം നാഥന്റെ വഴിയിലൂടെ….
അദ്ദേഹം ആരായിരുന്നെന്നും ഇപ്പോൾ ആരാണെന്നും നമുക്ക് അറിയേണ്ടേ….
എന്റെ പ്രീയപ്പെട്ടവർക്ക് മുന്നിൽ സന്തോഷത്തോടെ സമർപ്പിക്കുന്നു…
“നാഥന്റെ ദേവലോകം”
പാലക്കാട്ചെമ്പ്രയിലെ വെണ്മണി ഇല്ലം….. പേര് കേട്ട ബ്രാഹ്മണ കുടുംബം….
അവിടുത്തെ കാർത്തിക തമ്പുരാട്ടിയുടെയും മഹേശൻ നമ്പൂതിരിയുടെയും മക്കൾ ആയിരുന്നു വിശ്വനാഥനും, വൈഷ്ണവിയും പിന്നെ വിഷ്ണുവും….
വിശ്വനാഥൻ…. നമ്മുടെ നാഥൻ….
അച്ഛന്റെ പാരമ്പര്യകലകളിലും കഴിവുകളിലും വിശ്വാസം ഇല്ലാത്ത പിന്തുടരാത്ത തന്റെ മാത്രം കാഴ്ചപ്പാടിൽ ലോകത്തെ കണ്ടിരുന്ന പുതിയ കാലത്തിന്റെ ഒരു പ്രതീകം ആയിരുന്നു അവൻ….
പൂച്ചക്കണ്ണും ആരെയും മയക്കുന്ന മുഖഭാവവും സംസാര ശൈലിയും അവന്റെ പ്രത്യേകതകൾ ആയിരുന്നു….
എന്നാൽ എന്തിലൊക്കെയോ നിന്നും ഒഴിഞ്ഞു മാറി ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിച്ച വ്യക്തിത്വം….
ഒരു ജോലിയും ചെയ്യാതെ അലഞ്ഞു നടക്കൽ സ്ഥിരം പണി….
ഒരിക്കൽ നാട് വീട്ടിറങ്ങി…!!!ഇന്ന് എവിടെയോ ജീവനോടെ കാണുമെന്നു ആരൊക്കെയോ വിശ്വസിക്കുന്നു….
വൈഷ്ണവി….
ആ കരയിലെ ആണിനെയും പെണ്ണിനേയും ഒരുപോലെ അസൂയപെടുത്തുന്ന സൗന്ദര്യധാമം!!
ആള് ഇന്ന്ടീച്ചർ ആണ്….
പിന്നെ വിഷ്ണു….
പുള്ളി ബാങ്ക് മാനേജർ ആണ്….
SBI ചെമ്പ്ര ബ്രാഞ്ച് മാനേജർ ആണ്…. എപ്പോഴും തിരക്കുള്ള ആളെന്ന് പറയാം….
കാർത്തിക തമ്പുരാട്ടിക്കും മഹേശനും പ്രായം കൂടി വരുന്നു….
മക്കളുടെ കാര്യത്തിൽ ആശങ്ക ആകെയുള്ളത് നാഥന്റെ കാര്യത്തിൽ മാത്രം ആണ്….
കാർത്തിക ആങ്ങളയെ വിളിപ്പിച്ചു….
“ചേട്ടനു അറിയാലോ, ഞങ്ങളുടെ കാലം ഏതാണ്ടൊക്കെ കഴിയാറായി… ഇനിയും അവനെ കാണാതെ പോയാൽ…. ഞങ്ങൾക്ക് പരലോകത്തും സമാധാനം കിട്ടില്ല…. എന്ത് തെറ്റാണ് ഞങ്ങൾ അവനോട് ചെയ്തത്?”
കേശവൻ നമ്പൂതിരി : “അതു പിന്നെ മോളെ… കാലം ഒക്കെ മാറി…. അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു നടക്കുന്ന മക്കൾ ഉള്ള കുടുംബങ്ങൾ ഒക്കെ പോയി.. ഞാൻ ഒന്നും ശ്രമിക്കുന്നില്ലെന്നാണോ നിങ്ങൾ രണ്ടാളും പറഞ്ഞു വരുന്നത്?”