“മാനസി…നീ നന്നായി ആലോചിച്ചു പറയുന്നതാണോ ഇതൊക്കെ.
“മ്മ്…
“ഓക്കേ. തെൻ. ഞാൻ കാരണം നിങ്ങളുടെ എല്ലാം ജീവിതം ശരിയാവുന്നെങ്കിൽ അങ്ങനെ തന്നെയാകട്ടെ.
“ങേ.. യൂ ഷുവർ..?
“യെസ്..
“താങ്ക്യൂ സിദ്ധാർഥ്…”ഷേക്ക് ഹാൻഡിനായി കൈ നീട്ടിക്കൊണ്ടവൾ പറഞ്ഞു.അവൾക് ഷേക്ക് ഹാൻഡ് നൽകിയ ശേഷം ഞാൻ റൂം വിട്ട് പുറത്തേക്കിറങ്ങി.
അവിടെ നിന്ന ആർക്കും മുഖം കൊടുക്കാതെ നേരെ എന്റെ അമ്മയുടെ അടുത്തേക്ക്പ്പോയി. അമ്മയുടെ കയ്യും പിടിച്ചൊരല്പം മാറി നിന്നു.
“എന്താ.. മോനേ.. എന്തായി…?
“അത്…..
“മ്മ്.. കുഴപ്പില്ല. ഞാൻ എന്റെ ആഗ്രഹം പറഞ്ഞെന്നെ ഉള്ളു. മോനു താല്പര്യം ഇല്ലെങ്കിൽ വേണ്ട.
“അമ്മ…അമ്മയ്ക്ക് ആ കൊച്ചിനെ നേരത്തെ അറിയാമോ..
“അഹ്. പിന്നില്ലാതെ. ഒരു 4-5 തവണ കണ്ടിട്ടുണ്ട്.
“സ്വഭാവം എങ്ങനാ…
“അഹ്. നല്ലതാണെന്നാണ് വിശ്വാസം.
“മ്മ്മ്.. എന്നാൽ അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ.
“ങേ.. എന്താ നീ പറയുന്നേ…??”ഒരത്ഭുതത്തോടെ അമ്മ എന്നെ നോക്കി.
“അഹ്. അമ്മയുടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന്.
“എന്റെ പൊന്നു മോൻ “അമ്മ എന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊൻട് പറഞ്ഞു.
പിന്നെ എന്തൊക്കെയാണ് അവിടെ നടന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. എവിടെ നിന്നോ ആരോ വരന്റെ വേഷം ആയ ഒരു മുണ്ടും ഷർട്ടും എത്തിച്ചു അത് ഇട്ട് പുറത്തിറങ്ങിയ ശേഷമാണ് ഞാൻ അല്പം എടുത്ത് ചാടിയോ എന്നൊരു തോന്നൽ മസിലുണ്ടായത്.150 ഓളം പേർ കല്യാണത്തിന് എത്തിയിട്ടുണ്ട്. അധികം പേരും എന്നെ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ നോക്കി നിന്നു. നോക്കിയില്ലെങ്കിലേ അത്ഭുതം ഉള്ളു. ഞാൻ വെറും വരൻ അല്ലല്ലോ..തട്ടിക്കൂട്ട് വരൻ വരെ. ഒരു 1 മണിക്കൂർ കൊണ്ട് ശരിയായത്. ഇത്രയും പേരെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നൊന്നും അറിയാതെ വിയർത്തു മെഴുവി ഞാൻ നിന്നപ്പോളാണ് അരുൺ അവിടേക്ക് വന്നതും, എന്നെ കംഫർട് ആക്കിയതും. മാനസിയുടെ അനിയത്തി മാധവിയെ കെട്ടാൻ പോണ പയ്യനാണ് അരുൺ. അവനും എന്റെ അതെ വേഷത്തിൽ തന്നെയാണ്. ആള് നേവിയിൽ ആണ്. പയ്യൻ എന്നെ ഓരോന്ന് പറഞ്ഞു ധൈര്യം ഒക്കെ തന്നു, ഇതിനിടയിൽ കുറച്ച് താങ്ക്സും. കാരണം ഞാൻ വന്നിലെങ്കിൽ ഒരു പക്ഷെ മാധവി കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു എന്ന് അരുണും പറഞ്ഞു. അവൾക്ക് മാനസിയുടെ കാര്യം അത്രക്ക് ഇമ്പോര്ടന്റ്റ് ആണത്രേ. സമയം പട പട എന്ന് മുൻപോട്ട് നീങ്ങി.