പിന്നേയും കുറേ നേരം അവർ എല്ലാം കൂടെ എന്നെ നിർത്തി പൊരിച്ചു.
കുറേ കഴിഞ്ഞു ദിലീപ് ചേട്ടൻ എന്നെ പുറത്തേക്ക് കൊണ്ട് പോയി കുറേ സംസാരിച്ചു. ഞാൻ ഓക്കേ ആണോ മാര്യേജിൽ എന്നായിരുന്നു ചേട്ടന്റെ ടെൻഷൻ. സംസാരം നടക്കുന്നതിന് ഇടയ്ക്കാണ് ദിലീപ് ചേട്ടൻ എന്നെ വിളിച്ചു കാണിച്ചത്.
ഒരു പച്ച സാരിയുടുത്ത് ദാ വരുന്നു എന്റെ സഹധർമ്മിണി.
കുറെ നാളുകൾക്ക് ശേഷം ഒരു പെണ്ണിനെ കണ്ണെടുക്കാതെ നോക്കി നിന്നു. അവളുടെ ബോബ് കട്ട് ചെയ്ത മുടിയായിരുന്നു അവളുടെ ഏറ്റവും വലിയ സൗന്ദര്യം.ആ സാരി അവൾക് നന്നായി ചെരുന്നുമുണ്ടായിരുന്നു.ഞാൻ കെട്ടിയ താലിക്ക് പുറമെ ഒരു പ്ലാറ്റിനം ചെയിൻ അവളുടെ കഴുത്തിൽ കിടപ്പുണ്ട്. അവളുടെ കഴുത്തിൽ ചെയിൻ ലൂസ് ആയി കിടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി.
“ടാ.. മയത്തിൽ നോക്ക്…”വായ പൊളിച്ചു അവളെ നോക്കിനിന്ന എന്നോടായി ചേട്ടൻ പറഞ്ഞു.
അവളെ ഞാൻ ചേട്ടന് പരിചയപ്പെടുത്തികൊടുത്തു. അപ്പോഴേക്കും വേറെയും ആൾക്കാർ വന്നു തുടങ്ങിയിരുന്നു. തട്ടിക്കൂട്ട് കല്യാണം ആയിട്ട് പോലും അത്യാവശ്യം തിരക്കുണ്ടായിരുന്നു. രാത്രി ഒരു 8 മണിയോടെ രാധിക ആന്റി എത്തിയിരുന്നു. ആള് നല്ല ഹാപ്പി ആണ്. എന്നേക്കാൾ എന്റെ അമ്മ കൂടെ ഉള്ളതാണ് അവരുടെ ധൈര്യം. ഇടക്ക് മാനസിയും രാധിക ആന്റിയും അത് പറയുന്നതും ഞാൻ കേട്ടു.10 മണി കഴിഞ്ഞിരുന്നു എല്ലാം ഒന്ന് ഒതുങ്ങാൻ. എല്ലാം പെട്ടെന്ന് ആയത് കൊണ്ട് ആർക്കും അധികനേരം അവിടെ നില്കാൻ സമയം കഴിഞ്ഞില്ല, ദൈവത്തിനു സ്തുതി.
ഉറങ്ങാൻ നേരമാണ് അടുത്ത പണിയെപ്പറ്റി ഓർത്തത്. ഒരുമിച്ച് ഒരു മുറിയിൽ കിടക്കണമല്ലോ…. മൈർ….
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഹാളിൽ ഇരുന്ന് ആലോചിച്ചു.
“എന്താ മോനേ.. കിടക്കുന്നില്ലേ…”എന്റെ ഇരുപ്പ് കണ്ട് അമ്മ ചോദിച്ചു..
“മ്മ്.. കിടക്കാം.
അമ്മ എന്റെ അടുത്തായി വന്നിരുന്നു.
അമ്മ :-മോനേ…എടുത്തു ചാടി എന്നൊരു തോന്നൽ ഉണ്ടോ…?
ഞാൻ മറുപടി പറയാൻ നിന്നില്ല.
“മോനേ.. എനിക്കറിയാം നിനക്കെന്നോട് ചെറിയൊരു ദേഷ്യം എങ്കിലും കാണുമെന്ന്.
“ഏയ്.. ഒന്നുല്ലാ അമ്മ…ഞാൻ സമ്മതിചിട്ടല്ലെ..
“മ്മ്.. നിങ്ങൾ തമ്മിൽ ഒരു പരിചയവും ഇല്ലല്ലാ.. അത് കൊണ്ട് ആദ്യം ഒരു ബുദ്ധിമുട്ട് ഒക്കെ കാണും…പതുകെ എല്ലാം ശരിയാകും…