“ഇല്ല. അരുണും മാധവിയും കൊണ്ട് പോകും. അരുണിന്റെ അച്ഛനും അമ്മയും മരിച്ചതാ…കുറച്ചുനാൾ അമ്മ വീട്ടിൽ ഒറ്റയ്ക്കു ആകും.
“എടൊ.. എന്നാൽ എന്റെ വീട്ടിൽ വന്നു നിൽക്കാൻ പറ.
“വേണ്ടടോ.. ഒരു ബാധ്യതതും ഇല്ലാതെ എന്നെ ആ വീട്ടിൽ കയറ്റുന്നത് തന്നെ വലിയ കാര്യം. അമ്മ കൂടി ഇനി വേണ്ട. അവർ അവിടെ ഓക്കേ ആകും. അരുൺ നല്ല പയ്യനാ.. പിന്നെ അരുൺ ആന്ധ്രയിൽ
ആണ്. ഇടയ്ക്ക് ഇടയ്ക്കെ വരുള്ളൂ. അപ്പോൾ അവൾക്കൊരു കൂട്ടാകും അമ്മ.
“മ്മ്മ്മ്..
ഏകദേശം അര മണിക്കൂർ ഡ്രൈവിൽ ഞങ്ങൾ വീടെത്തി. വീട്ടിലെത്തിയപ്പോൾ ഒരു പട തന്നെ അവിടെ കാത്ത് നിൽപ്പുണ്ട്. വണ്ടിയിൽ നിന്ന് ഇറങ്ങിയ മുതൽ എല്ലാവരും നല്ല കളിയാക്കൽ ആയിരുന്നു എന്നെ, ആഹ്. അമ്മാതിരി ഷോ ആയിരുന്നു. ചിരി അടക്കാൻ മാനസിയും നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. നിലവിളക്കുമായി ഞങ്ങൾ അകത്തേക്ക് കയറി…. ദേവിയെ…ഇനി എന്തൊക്കെയാണോ എന്തോ നടക്കാൻ പോകുന്നത്. എന്റെ റൂമിലേക്കാണ് ഞങ്ങളുടെ ആദ്യം പോയത്. എന്റെ റൂം ഇത്രയും വൃത്തിയായി ഞാൻ ആദ്യമായി ആണ് കാണുന്നത്.അമ്മയ്ക്ക് സ്തുതിയായിരിക്കട്ടെ .
“മോളേ.. ദാ.. ഈ ഡ്രസ്സ് ഇട്ടോ റീസെപ്ഷന്..”അമ്മ ഒരു കവർ മാനസിക്ക് വെച്ചുനീട്ടി..
“”ചേട്ടായി…ചേട്ടായിക്കുള്ള ഡ്രസ്സ് അപ്പുറത്തെ റൂമിൽ വെച്ചിട്ടുണ്ട്. പോയി റെഡിയായി വാ…ചേച്ചിയെ ഞങ്ങൾ റെഡി ആക്കിക്കോളം…”കസിൻ പിള്ളേർ റൂമിലേക്ക് വന്നുകൊണ്ട് പറഞ്ഞു.
ഓൺ ദി സ്പോട്ടിൽ തന്നെ ഞാൻ ഇറങ്ങി. എന്നെ എടുത്തിട്ട് നന്നായി കുറയാൻ നില്കുവാന് എല്ലാരും. സോ, പിടി കൊടുക്കാത്തതാണ് വൃത്തിയെന്ന് എനിക്കറിയാം.
റൂമിൽ പോയി കുളിച്ചു റെഡി ആയതും എന്റെ ചില കസിൻ ചേട്ടന്മാർ റൂമിലേക്ക് എത്തി.
“ആഹാ.. കല്യാണ പയ്യൻ റിസപ്ഷന് റെഡിയാകുവാണോ…?”കൂട്ടത്തിൽ ഏറ്റവും മൂത്ത ദിലീപ് ചേട്ടൻ ചോദിച്ചു.
മറുപടി ഒന്നും പറയാൻ ഇല്ലാതെ നാണിച്ചു ഞാൻ തല താഴ്ത്തി നിന്നു.
“എടാ പുല്ലേ.. എത്ര ആലോചന കൊണ്ട് വന്നതാ.. അപ്പോഴൊക്കെ അവന് പട്ടി ഷോ.. എന്നിട്ടിപ്പോ….”ദിലീപേട്ടൻ പറഞ്ഞു.
“ചേട്ടാ.. അത്…
“എടാ.. എന്നാലും എന്ത് അർത്ഥത്തിലാ നീ ഇതിൽ കേറി ചാടിയത്…”രാജീവ് ചേട്ടൻ ചോദിച്ചു.”ശെ.. രാജീവേ വിട്. എന്തായാലും പുതുമണവാളൻ ആല്ലേ.. ഇനി ഒന്നും പറയണ്ട….”ദിലീപ് ചേട്ടൻ പറഞ്ഞു.