ആഹാരം കഴിച്ച് മാറിയ സമയം മാധവി എന്റെയടുത്തേക്ക് വന്നു.
“ചേട്ടാ…
“ഹാ.. മാധവി..
“ചേട്ടാ.. ഒരുപാട് നന്ദിയുണ്ട്.. എന്റെ ചേച്ചി പാവാ…. എങ്ങനെ നന്ദി പറയാമെന്നു എനിക്കറിയില്ല..”അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.
“അയ്യേ.. ച്ചേ…കരയാതെ മോളേ…
“ചേട്ടൻ ഇത് ആലോചിച്ച് എടുത്ത തീരുമാനം അന്നെന്നാ ഞാൻ വിശ്വസിക്കണേ.. ഇനി എന്റെ ചേച്ചിയെ ഇഷ്ടലെടുന്നില്ലെങ്കിൽ പറഞ്ഞാൽ മതി, ഞാൻ കൂട്ടികൊണ്ട് വന്നോളാം…,
“അയ്യേ.. നീ കരച്ചിൽ നിർത്തിയെ. നിന്റെ പെങ്ങളെ ഞാൻ നോക്കിക്കോളാം . ദാ.. ആൾക്കാർ നോക്കുന്നു. ചെല്ല്.. ചെല്ല്…
അരുൺ പറഞ്ഞത് പോലെ മാധവിക്ക് അവളുടെ ചേച്ചിയെന്ന് വെച്ചാൽ ജീവനാണെന്ന് ആ ചുരുങ്ങിയ നേരത്തെ സംസാരത്തിൽ നിന്നുതന്നെ എനിക്ക് മനസിലായി.
“മോനേ…അമ്മ ഇറങ്ങുവാ..”അവിടെ ഇരുന്ന എന്റെയടുത്ത് വന്നു അമ്മ പറഞ്ഞു.
“ങേ.. അമ്മ എവിടെ പോകുവാ…?
“എടാ.. നിങ്ങൾ വരുമ്പോളേക്ക് വീട്ടിൽ വിളക്ക് ഒക്കെ റെഡിയാക്കി വെക്കണം, പിന്നെ അടുത്തുള്ള കുടംബക്കാരെ ഒന്ന് അറിയിക്കണം. വൈകിട്ട് അടുത്ത കുറച്ചുപേരെ വിളിച്ചു ഒരു വിരുന്നും കൊടുക്കണം.
“ഒന്ന് പോ അമ്മേ.. അമ്മ എങ്ങും പോകണ്ട.
“ഒന്ന് കിന്നരിക്കാതെ മിണ്ടാതിരി ചെക്കാ.. മോളു വരുമ്പോരേക്ക് നിന്റെ റൂം ഒക്കെ വൃത്തിയാക്കണം.ഞാൻ ഇറങ്ങുവാ…ഒരു taxi കിടപ്പുണ്ട്. പിന്നെ ഫുഡ് ഞാൻ വിളിച്ചു ഏർപ്പാട് ആക്കിയിട്ടുണ്ട്.”അതും പറഞ്ഞമ്മ അവിടെ നിന്നും പോയി. കല്യാണം കഴിഞ്ഞ ശേഷം അമ്മയ്ക്ക് എന്നോടുള്ള ആ കരുണ ഒക്കെ പോയോ എന്നൊരു തോന്നൽ.
2 മണി ആയപ്പോഴേക്കും വീട്ടിലേക്ക് തിരിക്കാനുള്ള സമയം ആയി. ആദ്യം മാധവിയും അരുണും പോയി. പോകുന്നതിനു മുൻപ് വീണ്ടും രണ്ടുപേരും വന്നു എന്നോട് കുറേ സെന്റിയൊക്കെ അടിച്ചു, പെങ്ങനെ കെട്ടിപ്പിച്ചു ഒരു കരച്ചിലും പാസ്സ് ആക്കി.
ഇറങ്ങാൻ നേരം രാധികആന്റി വീണ്ടും എന്റരികിലായി വന്നു.
“മോനേ…..”വാക്കുകൾ കിട്ടാതെ അവർ എന്റെ നെഞ്ചിൽ തല ചായ്ച്ചു കരഞ്ഞു..
“അമ്മ…. ഞാൻ നോക്കിക്കോളാം…വൈകുന്നേരം മാധവിയുടെ വീട്ടിൽ പോയ ശേഷം എന്റെ വീട്ടിലേക്ക് പോരെ. ചെറിയൊരു റിസപ്ഷൻ.”
അങ്ങനെ അമ്മയോടും സെന്റിമെന്റ്സ് ഒക്കെ കഴിഞ്ഞ ശേഷം എന്റെ കാറിൽ ഞാനും മാനസിയും വീട്ടിലേക്ക് തിരിച്ചു. സത്യത്തിൽ ഈ റിസപ്ഷൻ എന്ന ഊമ്പൽ അപ്പോഴാണ് ഞാൻ ഓർത്തത്. എല്ലാവരെയും എങ്ങനെ ഫെയിസ് ചെയ്യും.കുടുംബത്തിലെ എല്ലാം കൂടെ എന്നെ എടുത്തിട്ട് വാരും. ആ രീതിയിലാണ് കല്യാണം കഴിക്കില്ല എന്ന് ഷോ ഇറക്കി നടന്നത്.