“”ഞാനെ വൈകിട്ട് വരാം,,.. ഇന്ന് തറവാട്ടിലേക്ക് പോണം,,.. പോകുന്ന വഴിക്ക് അവൾക്ക് ദേവൂ ചേച്ചിടെ അവിടെ കേറണമെന്നൊക്കെ ഇന്നലെ പറഞ്ഞിരുന്നു,,. നേരം കളയാൻ ഇല്ല..,,.””
ഞാനെണീറ്റ് നടക്കാൻ തുടങ്ങിയതും അവനെന്നെ വിളിച്ചു,,..
“”അതെ കുറച്ച് കഴിയുമ്പോ നിന്റെ വണ്ടി ഞാൻ എടുക്കുന്നുണ്ട്…,,””
ഇളിയോടെ അവനത് പറഞ്ഞപ്പോ എനിക്ക് സത്യത്തിൽ ചിരിയും വന്നു,,..
“”ഓഹ് ആയിക്കോട്ടെ തമ്പ്രാ….””
“”പോടാ… മൈരേ”” ന്നും വിളിച്ചുക്കൊണ്ട് അവനെന്നെയും തള്ളിക്കൊണ്ട് താഴേക്ക് നടന്നു,,.. ഞാനെന്റെ വീട്ടിലേക്കും,,…
━━━━━━ • ✿ • ━━━━━━
നേരെ ചെന്ന് കെയറിയത് പൂതനക്ക് മുന്നിലേക്കും.. ഇരുട്ടി കേറ്റിയ മസ്സിലും ചുങ്ങി ചിരിക്കണോ വേണ്ടയോ എന്നാലോയ്ച്ചു എങ്ങനെയോ മുഖമൊന്ന് ഇളിച്ചു കാട്ടി,..
എന്റേയീ മോന്തായ ഒന്ന് ചിത്രം പകർത്തിയെടുത്ത ഞാൻ പോലും സഹിക്കില്ല എന്ന് തോന്നി,,..
അതും പോട്ടെന്നു വെക്കാം… പട്ടി മണം പിടിക്കുന്നത് പോലെ കാട്ടികൊണ്ട് എന്റെ മുഖത്തിന് നേരെ തക്ഷര വന്നെത്തി,,.. എന്നിട്ടൊരു നോട്ടവും…
എന്റെ പുണ്യാള … ഭയം കൊണ്ട് മുള്ളി പോവാഞ്ഞത് നന്നായി എന്ന് തോന്നി,,.. പേടിക്കാൻ കാരണം വേറെയൊന്നുവല്ല.. എപ്പോഴാ ഭ്രാന്തിളകായെന്ന് പറയാൻ പറ്റുവോ,,.. ചിലപ്പോളെന്റെ അണ്ഡക്കടാഹം വരെ ചവിട്ടിയിളക്കിയെന്ന് വരും,,.
ഒന്നും മിണ്ടാതെ വലിയാൻ നോക്കിയതും എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ഒരൊറ്റ നടത്തമാ റൂമിലേക്ക്,,,.. അതിനിടയിൽ അപ്പവും ഇസ്റ്റുവും തട്ട് തട്ടിക്കൊണ്ടിരുന്ന മാളു എന്നെയും കൊണ്ട് അറുക്കാൻ പോകുന്ന തക്ഷരേയും മാറി മാറി nokki,,..
ആൾക്കൂട്ടത്തിൽ പോയി നിന്ന് പിടിച്ചു നിർത്താൻ കഴിയാതെ വളിവിട്ടവനെ പോലെ ഞാനൊന്ന് അവളെ നോക്കി,,.. കണ്ണും മിഴിച്ച് തിന്നുമ്പോഴും മിഥ്യയോ എന്ന് എന്റെ പാവം പെങ്ങളും കരുതി കാണും,,..
പടി കയറി റൂമിലേക്ക് വലിച്ചിട്ട് വാതിലും കിട്ടിയിട്ട് കൊടും കാറ്റ് പോലെ വന്നെത്തി ഒരൊറ്റ ചോദ്യമാ…
“”അഭിക്കുട്ടൻ സിഗഗറേറ്റ് വലിക്കുവോ,,..””
മേലാകെ പേടിക്കൊണ്ട് വിയർത്തു,,. എന്ത് പറയണം എന്നറിയാതെ അവളെയും മിഴിച്ചു നോക്കിക്കൊണ്ട് പിണ്ടി കുത്തിയ പോലെ നിന്നുറച്ചു,,.. ഇനി ലവളുടെ വക കുറച്ച് തോരണങ്ങളും കൂടെ കിട്ടിയാ ഭേഷായി,,..