വിശ്വസിക്കാൻ കഴിയാതെ ഞാനാ കട്ടിലിൽ തന്നെയിരുന്നു,,,….
━━━━━━ • ✿ • ━━━━━━
റൂമിന് വെളിയിലേക്ക് എത്തിയ തക്ഷരയിലാകെ നാണം നിറഞ്ഞു,,,…
ഒരു പുഞ്ചിരിയോടെ ചെറു വിരൽ കടിച്ച് ഒരു കുസൃതിയോടെ താഴേക്ക് നടന്നു,,,..
ഇടക്കെ അഭിയുടെ ചുംബനമേറ്റ തന്റെ ചുണ്ടുകളിൽ തഴുകിക്കൊണ്ട് അവൾ പുഞ്ചിരിയോടെ അതിനപ്പുറം നാണത്തോടെ മൂളി പാട്ടും പാടി പടികളിറങ്ങി,,,……
തുടർന്ന് വായിക്കുക…
പാതസരത്തിന്റെ കിലുക്കം അകന്ന് പോകുന്നത് വരെ ഞാനേതോ ലോകത്തെന്ന പോലെ കണ്ണും മിഴിച്ച് ബെഡിൽ കുത്തിയിരുന്നു,,..
കാതുകളിൽ ഒരു മൂളക്കം പോലെ,,.. മൈൻഡ് ഫുള്ള് ഫ്രീസ്സായി,,.. മൊബൈൽ റിങ് ചെയ്തതും ഞാനൊരു ഞെട്ടലോടെ ടേബിളിലേക്ക് നോക്കി,,.. യാന്ദ്രികമായി എന്തോ ലോകത്തെന്ന പോലെ മൊബൈൽ എടുത്ത് കാതോട് ചേർത്ത് പിടിച്ചു..,,..
“”ഹലോ അഭി,,.. ഡാ അഭി,,,..””
ശബ്ദം കേട്ടപ്പിന്നെയാണ് ഞെട്ടലോടെ ഞാൻ സ്ക്രീനിലേക്ക് നോക്കുന്നത് തന്നെ..,,..
കുഞ്ഞൻ എന്നു കണ്ടതും നുരഞ്ഞ് പൊന്തിയ ദേഷ്യം കൊണ്ടോ, എന്നെ ഇതിലേക്ക് കൊണ്ട് തള്ളിയത് എന്നൊക്കെയുള്ള ചിന്തായാലോ അറിയാതെ പോലും തിരിച്ചു “എന്താ..” എന്ന് ചോദിക്കുമ്പോഴും എന്റെ ശബ്ദം കടുത്തിരുന്നു.,,.. അത് അത് മനസ്സിലായത് പോലെ തന്നെയായിരുന്നു അവിടെന്നുള്ള സംസാരവും..,.,.
“”ഹലോ അഭി,,.. നിനക്കെന്നോട് ദേഷ്യമുണ്ടെന്ന് അറിയാം,,.. സോറി,,.. എന്നോട് അങ്ങനൊക്കെ പറഞ്ഞപ്പോ എനിക്ക് വേറെ വഴിയില്ല,,.. അതാ ഞാൻ വല്യേട്ടനോട് പറഞ്ഞ് ഈയൊരു കാല്യാണം നടത്തിയത് പോലും,,.. നീ തറവാട്ടിലേക്ക് വരുന്നുണ്ടേൽ ഞാൻ അവിടെ ഉണ്ടാവും,,. നേരിട്ട് കണ്ട് ബാക്കി സംസാരിക്കാം,,,…””
നനഞ്ഞ പടക്കം തിരി കൊളുത്തിയത് പോലെ എന്തൊക്കെയോ പറഞ്ഞവസ്സാനിപ്പിച്ചു ആള് കാൾ കട്ട് ചെയ്തു പോയ്..,,..
“”എന്തോന്ന്,,… കുഞ്ഞച്ഛ.. എന്നതാ പറഞ്ഞെ,,.. ഹലോ,,..””
“ശ്ശെടാ.. ഇതെന്ത് പറി,,..”
“ചേ,,.. ചോദിക്കുമ്പോഴേക്കും കട്ട് ചെയ്ത്,,.” പിന്നെ ഒന്നും നോക്കിയില്ല ഉള്ള ദേഷ്യം ഒരുളുപ്പും ഇല്ലാതെ മറന്ന് തിരിച്ചു വിളിച്ചെങ്കിലും കാൾ എടുത്തില്ല,,..
പക്ഷെ പിന്നെയെന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങൾ അതായിരുന്നു,,.. കുഞ്ഞച്ചോനോട് ആര് എന്ത് പറഞ്ഞെന്ന..?,,, ആരായിരിക്കും അത്…?,, അങ്ങനെ പല ചോദ്യങ്ങളും, പല സംശയങ്ങളും മനസ്സിലൂടെ മിന്നി മറഞ്ഞെങ്കിലും ആകെയൊരു കുടുക്കിൽ പെട്ട പോലെ തോന്നി,,.. പിന്നെ ഒന്നും നോക്കിയില്ല,,..