കലി [Amal Srk]

Posted by

 

” കൊച്ചിന് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടല്ലേ..? “

 

” ഇല്ല ചേട്ടാ…”

 

” ഉറപ്പാണോ..? ” ചക്കര വീണ്ടും ചോദിച്ചു.

 

” ഉറപ്പായും ചേട്ടാ…” അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” ഇപ്പൊ എനിക്ക് വിശ്വാസമായി.. ” അയാളും കൂടെ ചിരിച്ചു.

 

” അല്ല.. എന്താ പേര്..? ” ചക്കര ചോദിച്ചു.

 

” അഞ്ജലി.. “

 

” ഞാൻ ചക്കര…”

 

പേര് കേട്ട് അഞ്ജലി ചെറുതായി ചിരിച്ചു.

 

” എന്തേ…എന്റെ പേര് ഇഷ്ടപെട്ടില്ലേ..? “

 

” ഇഷ്ടപ്പെട്ടു.. Nice Name ” അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.

 

” പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ..? “

 

” ഇങ്ങനുള്ള പേരൊക്കെ ആളുകൾക്ക് ഇടുമോന്ന് ഞാൻ കരുതിയില്ല…”

 

” നാട്ടിൻ പുറത്തൊക്കെ ഈ വക പേര് സാധാരണയാ…അഞ്ജലി സിറ്റീല് ജനിച്ചു വളർന്നത് കൊണ്ട് കേൾക്കാഞ്ഞതാവും. “

 

” ശെരിയാ അതാവും.. ” അഞ്ജലി മൂളി.

 

” ഞാൻ ഒരു കാര്യം ചോദിച്ചാൽ അഞ്ജലിക്ക് ഒന്നും തോന്നരുത്.. ” അയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.

 

” എന്ത് കാര്യം..? “

 

” വേറൊന്നുമല്ല നിങ്ങളുടെ കുടുംബ കാര്യമാണ്.. “

 

” എന്താ അറിയേണ്ടത്..? ” അഞ്ജലി സംശയത്തോടെ ചോദിച്ചു.

 

” താനും ഹസ്സും തമ്മിൽ അത്ര നല്ല സ്വരത്തിലല്ല അല്ലേ..? ” അയാൾ തല താഴ്ത്തി ചോദിച്ചു.

 

” എന്താ അങ്ങനെ ചോദിക്കാൻ കാരണം..? “

Leave a Reply

Your email address will not be published. Required fields are marked *