കലി [Amal Srk]

Posted by

 

” പുളു അല്ല ജോണേട്ടാ… നേരത്തെ അവൾ എന്നെ നോക്കി ചിരിച്ചതാ. “

 

” അതിനെന്നാ…? “

 

” അതൊരു ഗ്രീൻ സിഗ്നൽ ആയിക്കൂടെ..? “

 

” ഒന്ന് പോടാപ്പാ… ഒന്ന് ചിരിച്ചതാ ഇത്ര വല്യ കാര്യം…”

 

” തുടക്കത്തിലേ നിരുത്സാഹപ്പെടുത്തല്ലേ ജോണേട്ടാ… അവളും ഭർത്താവും തമ്മിൽ അത്ര നല്ല സ്വരത്തിൽ അല്ലെന്ന് തോന്നുന്നു. ഏതായാലും ഞാൻ ഒന്ന് മുട്ടി നോക്കട്ടെ,എന്നിട്ട് ബാക്കി പറയാം. “

” മം.. ചെല്ല് ചെല്ല്.. ” ജോൺ പറഞ്ഞു.

 

ചക്കര ഉടനെ അവളുടെ അടുത്തേയ്ക്ക് ചെന്നു.

 

” നല്ല മഞ്ഞുണ്ട്.. ഇവിടെ ഇങ്ങനെ നിൽക്കണോ..? ” ചക്കര സഭ്യമായ ഭാഷയിൽ ചോദിച്ചു.

 

” കൊഴപ്പില്ല ചേട്ടാ…”  അഞ്ജലി മുഖത്ത് നോക്കാതെ മറുപടി നൽകി.

 

” സോറി…” ചക്കര പറഞ്ഞു.

 

” എന്തിനാ ചേട്ടാ സോറിയൊക്കെ പറയുന്നേ..? ” അവൾ സംശയത്തോടെ ചോദിച്ചു.

 

” ഇങ്ങോട്ട് വരുന്ന വഴി ലോറി കൊണ്ട് നിങ്ങടെ കറിനെ വെട്ടിച്ചത് തീരെ ശെരിയായില്ല. അപ്പോഴത്തെ എന്റെ അശ്രദ്ധയാണ് അതിനൊക്കെ കാരണം. ” അയാൾ തന്റെ തെറ്റ് ഏറ്റ് പറഞ്ഞു.

 

” അത് കുഴപ്പമില്ല ചേട്ടാ…അറിയാതെ പറ്റിയതല്ലെ.. “

 

” എനിക്ക് ഇപ്പോഴും അത് ഓർക്കുമ്പോ ഒരു വല്ലായിമ… അതുകൊണ്ട് അതിന് പ്രായശ്ചിത്തം ചെയ്താൽ കൊള്ളാമെന്നുണ്ട്. നിങ്ങടെ ബില്ല് മുഴുവനും ഞാൻ കൊടുക്കാം.. “

 

” അതൊന്നും വേണ്ട ചേട്ടാ… സിദ്ധു ഇപ്പൊ കശുമായി വരുമല്ലോ…”

 

” എന്നാലും എന്റെ ഒരു സമാധാനത്തിന്.. “

 

” വേണ്ട ചേട്ടാ.. കുഴപ്പമില്ല. “

Leave a Reply

Your email address will not be published. Required fields are marked *