” എനിക്ക് അല്പം പ്രൈവസി വേണം” അമ്മ മുഖം മറച്ച അവസ്ഥയിൽ പുലമ്പി…അവരുടെ കൈകൾ നന്നായി വിറക്കുന്നു… മുഖം മറച്ചു കരയുക ആണോ എന്നൊരു തോന്നൽ.
ഞാൻ ഒന്നും പറയാതെ മുറി വിട്ടു ഇറങ്ങി..
ലിവിംഗ് റൂമിലേക്ക് നടന്നപ്പോൾ എൻ്റെ മനസ്സിൽ ഇത്രയും നേരം ചെയ്ത കാര്യങ്ങൽ ഒന്നൊന്നായി ഒരു ഫിലിം റീൽ പോലെ ഓടുന്നു….തൊണ്ട ഉണങ്ങി വരണ്ടു ഇരിക്കുന്നു….തല ചുറ്റുന്നതായി തോന്നുന്നു…ഞാൻ സോഫയിലേക്ക് കമഴ്ന്നു വീണു..