ഞാൻ വന്നപ്പോൾ ചേച്ചി അത് ഫ്രിഡ്ജിൽ വച്ചിരുന്നു. ഞാൻ മുറ്റത്തൊന്ന് കണ്ണോടിച്ചു.
ഒരു അയ!
അതിൽ നല്ല അടിപൊളി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ!
ഇന്നത്തെ കാലത്ത് പോലും നമ്മുടെ സ്ത്രീകൾ സാധാരണ ധരിക്കാത്ത ലേയ്സുകൊണ്ടുള്ള പാന്റീസും, സ്ട്രാപ്പ് ഇല്ലാത്ത ഒരു ബ്രായും. ( ആ കാലത്ത് അത് ഒരു അത്ഭതവസ്തു തന്നെയായിരുന്നു)
എന്റെ അറിവിൽ ആ വീട്ടിൽ അവർ മാത്രമേ ഉള്ളൂ. അവരുടെ പ്രായവും ആ അടിവസ്ത്രങ്ങളും തമ്മിൽ ഒരു ചേർച്ചയും ഇല്ല. ഒരു പക്ഷേ ഏതെങ്കിലും ബന്ധുവന്നു കാണും. ഞാൻ മനസിലോർത്തു.
ഞങ്ങൾ എന്തൊക്കെയോ കുറച്ചു നേരം സംസാരിച്ചു. ഏതായാലും അന്ന് മീനും, മറ്റ് സാദനങ്ങളും വാങ്ങി ഞാൻ അവിടെ നിന്നും ഇറങ്ങി. പക്ഷേ അവരുടെ സംസാരത്തിലോ, പെരുമാറ്റത്തിലോ അരുതാത്തതായി ഒന്നും ഉണ്ടായിരുന്നില്ല.
പിന്നീട് പലപ്പോഴും എന്നെ കാണാൻ അവർ വീട്ടിൽ വന്ന് തുടങ്ങി. ( വരുന്നത് മറ്റെന്തെങ്കിലും നമ്പരൊക്കെ ഇട്ടായിരിക്കും ) അവർക്ക് ടൗണിൽ നിന്ന് സാദങ്ങൾ വാങ്ങുന്ന പണിയും, ചെറിയ റിപ്പയറിംഗ് ജോലികളും എന്റേതായി.
വെറുതെ ഒരു രസത്തിന് ഞാനും എന്റെ ആരാധികയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ഞാൻ പലപ്പോഴും ടൗണിൽ നിന്നും തിരിച്ചു വരുന്നവഴി ചേച്ചിയുടെ വീട്ടിൽ കയറാൻ തുടങ്ങി. ഒരു ജിജ്ഞാസ, അത്രയേ ഉണ്ടായിരുന്നുള്ളൂ എനിക്കപ്പോൾ. അവർ ആ സമയത്തൊക്കെ ഇടയ്ക്ക് ബൈബിൾ വായിക്കുന്നത് കാണാം. നിലത്ത് കാലും നീട്ടിയിരുന്നാണ് വായന.
അവർക്ക് നല്ല മനോവിഷമം ഉള്ളതായി എനിക്ക് തോന്നി. അവർ പല കഥകളും എന്നോട് പറഞ്ഞു. ഞങ്ങളുടെ സംസ്ക്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം കാരണം ആയിരിക്കാം, അവരുടെ കഥകളും, ന്യായങ്ങളും ഒന്നും എന്റെ ചിന്തകൾക്കോ, ടേസ്റ്റിനോ ചേരുന്നതായിരുന്നില്ല. എങ്കിലും ആരോരും ഇല്ലാത്ത അവരോട് എനിക്ക് ഒരു സഹാനുഭൂതി ഉണ്ടായി തുടങ്ങിയിരുന്നു. മാത്രവുമല്ല നാട്ടുകാരുടെ അഭിപ്രായം പോലെ അവർ ഒരു യക്ഷിയൊന്നും ആയിരുന്നില്ല എന്നെനിക്ക് തോന്നി. അവരുടെ മകൻ വിട്ട് പോയതിനാൽ അവർക്ക് എന്തൊക്കെയോ ഡിപ്രെഷൻ ഉള്ളതായും കണക്കാക്കി.