തുളസിദളം 7
Thulasidalam Part 7 | Author : Sreekkuttan
[ Previous part ] [ www.kambistories.com ]
ഫ്രണ്ട്‌സ്… കുറച്ച് നാളായി കണ്ടിട്ട്… തിരക്കായിരുന്നു… കിട്ടിയ ഗ്യാപ്പിൽ തട്ടി കൂട്ടിയതാണ്… ഒരുപാട് തെറ്റ് കുറ്റങ്ങൾ ഉണ്ടാകും, അക്ഷരതെറ്റ് ഉണ്ടാകും, തിരുത്തി വായിക്കുക, ഇതൊരു കഥ മാത്രമാണ് അപ്പൊ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത പല കാര്യങ്ങളും കഥയിലുണ്ടാകും, അതിന്റെതായ രീതിയിൽ കാണുക.
വായിച്ചിട്ട് ❤️ വാരിയിടുക, കമന്റ് മറക്കരുത്….
ഒരുപാട് സ്നേഹം… ❤️
ഉത്സവത്തോടനുബന്ധിച്ചു തറവാട്ടിലെ മിക്കവരും ഷോപ്പിംഗിംനും മറ്റും പോകാൻ തയ്യാറെടുക്കുകയായിരുന്നു, നളിനി സീതലക്ഷ്മിയേയും കൂടെ കൂട്ടി,
വിശ്വനാഥനും മാധവനും പുറത്തേക്കെവിടെയോ പോയിരുന്നു, രുദ്രും ഭൈരവും കണ്ണനെയും കുഞ്ഞിയെയും കൊണ്ട് പുറത്ത് പോയിരുന്നു,
“ഇന്നാണ് ഏറ്റവും പറ്റിയ അവസരം, ഇവിടുള്ള ഒട്ടു മിക്കവരും ഷോപ്പിംഗിനായി പോകും, പിന്നെയാ സർവെൻറ്, അവർ ഉച്ച കഴിഞ്ഞേ വരുള്ളൂ എന്ന് ഇന്നലെ പറയുന്ന കേട്ടു, അപ്പൊ ഇതുപോലൊരു അവസരം ഇനി കിട്ടില്ല…”
ശ്രീജേഷ് കാവ്യയോട് പറഞ്ഞു
“ദേ, ശ്രീയേട്ടാ… കുഴപ്പൊന്നും ഉണ്ടാക്കരുത്, ഇത് തീക്കളിയാ… അവക്കെന്തേലും സംഭവിച്ചാ ഞാനുൾപ്പെടെ എല്ലാരും കുടുങ്ങും… പറഞ്ഞേക്കാം…”
അവൾ ഭീതിയോടെ പറഞ്ഞു
“നീ പേടിക്കണ്ട… കാര്യം കഴിഞ്ഞാൽ അവളുടെ കുറച്ച് വീഡിയോസ് ഞാനെടുത്തുവയ്ക്കും, അവളെപ്പോലെയുള്ള ഒരു പെണ്ണിന് അത് മതി… പിന്നീടവൾ ഞാൻ പറയുന്നതെല്ലാം അനുസരിക്കും അല്ലെങ്കിൽ സ്വയം ഒടുങ്ങും…”
അവൻ വല്ലാത്ത ഭാവത്തിൽ പറഞ്ഞു,
അവന്റെ മുഖഭാവം കണ്ട് കാവ്യയ്ക്ക് പേടി തോന്നി, അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
••❀••
രാവിലെ മുതൽ വൃന്ദയ്ക്ക് എന്തെന്നില്ലാത്ത ഒരു ടെൻഷൻ ഉള്ളിൽ നിറഞ്ഞിരുന്നു, എന്തോ ആപത്ത് വരുന്നത് പോലെ,
പത്തുമണിയോട്കൂടി തറവാട്ടിലുള്ള മിക്കവരും ഉത്സവത്തിനായുള്ള ഷോപ്പിംഗിനായി ഇറങ്ങി,
വൃന്ദ അടുക്കളയിൽ നിൽക്കുമ്പോൾ കാവ്യ അവളെ വിളിച്ചു
“ഡീ… എനിക്ക് കുറച്ച് ചൂടുവെള്ളം വേണം കുടിക്കാൻ…. എന്റെ മുറിയിലേക്ക് കൊണ്ട് വച്ചേക്ക്…”