ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Posted by

 

“””””””””””ഞാൻ പറഞ്ഞൂന്നേയുള്ളേ, രാഞ്ജി ഷെമിച്ചാലും അടിയൻ തന്നെ ഇട്ട് തരാം….!!”””””””””””

 

ചിരിയോടെ പറഞ്ഞ് ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ രേഖയിൽ ചാർത്തി. ഒരർത്ഥത്തിൽ ഞാനിപ്പോ സന്തോഷിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട് അത് അവൾക്ക് വേണ്ടിയാ., ചീക്കുട്ടിക്ക് വേണ്ടി….!!

 

“”””””””””എങ്ങനാ ഏട്ടാ പോണേ….??””””””””””

 

“””””””””””ട്രെയിനില്…..!!””””””””””””

 

“””””””””””നമ്മള് എപ്പം അവിടെയെത്തും….??””””””””

 

“””””””””””ഇരുട്ടും മുന്നേ എത്തും…..!!”””””””””””

 

“”””””””””””മ്മ്., ദേവേട്ടാ ഒരു കൂട്ടം ചോദിക്കട്ടെ…??””””””””””

 

“””””””””””അഹ് ചോദിക്ക്……”””””””””””

 

“”””””””””ഇത്രേം നാളും എതിർക്കുവായിരുന്ന ഏട്ടന്റെ മനസ്സ് എന്താ പെട്ടന്ന് മാറാൻ കാരണം……??””””””””””””

 

“””””””””””അത് എനിക്കറിയില്ല., നമ്മക്ക് പുറത്തൂന്ന് കഴിക്കാമേ. എന്നാ പോവാം….??”””””””””””

 

“””””””””””അഹ് പോവാം…….!!”””””””””””””

 

കൈയിൽ തൂങ്ങിയവൾ എന്നോടൊപ്പം നടന്നു. വാതിലും പൂട്ടി ബൈക്കെടുത്തു.

 

“”””””””””””ട്രെയിനിലാ പോണെന്ന് പറഞ്ഞിട്ട്…..??”””””””””

 

“””””””””””ട്രെയ്നിൽ തന്നാ പോണേ. സ്റ്റേഷൻ വരെ നടക്കണ്ടല്ലോ….?? കേറ്…..”””””””””””

 

“””””””””””പയ്യെ പോണേ ഏട്ടാ…..””””””””””””

 

എന്റെ തോളിൽ താങ്ങി അവളിരുന്നു. പിന്നെ വയറിലൂടെ കൈയും ചുറ്റി തോളിലേക്ക് താടി അടുപ്പിച്ച് വച്ചു.

 

“”””””””””””പോവാം…..??””””””””””””

 

“””””””””””അഹ് പോവാം…….!!”””””””””””

 

പരമാവധി വേഗത കുറച്ച് നീങ്ങി. തളർത്തി കളയുന്ന സങ്കടവും പേറി……!!

 

……….❤️❤️…………

 

“””””””””ദേവേട്ടാ……””””””””””

 

കിടന്ന പാടെ എപ്പോഴോ ഞാൻ പോലുമറിയാതെ മയങ്ങി പോയിരുന്നു. അവൾ, ചീക്കുട്ടി വന്നെന്നെ തട്ടി വിളിക്കുമ്പഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. കുളിച്ച് കുറി തൊട്ട മുഖത്ത് മൊത്തം വിയർപ്പ് കണങ്ങൾ. നന്നേ അണക്കുന്നുണ്ടായിരുന്നു അവൾ.

 

“””””””””എന്നോട് ക്ഷെമിക്ക് വാവേ, കണ്ട് നിക്കാനല്ലാതെ എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്റെ മുന്നില് നീ ഇങ്ങനെ നരകിക്കുന്നത് കാണാൻ വയ്യെനിക്ക്. പലയാവർത്തി വിളിച്ചതല്ലേ ഞാൻ….?? ഇപ്പോഴും വിളിക്കുവാ വാ പെണ്ണേ നമ്മക്ക് എങ്ങോട്ടേലും പോയി ജീവിക്കാടി……!!”””””””””

 

അവളുടെ കൈയെടുത്ത് നെറ്റിയിൽ മുട്ടിച്ച് ഞാൻ കണ്ണുനീരോടെ പറഞ്ഞു.

 

“””””””””എന്നോടിങ്ങനെയൊന്നും പറയല്ലേയേട്ടാ, ചീക്കുട്ടിക്ക് ഇതൊക്കെ കേക്കുമ്പോ സഹിക്കണില്ല. എനിക്കിവിടെ ഒരു കുറവും ഇല്ലല്ലോ…?? കിടക്കാൻ സ്ഥലം, ഉടുക്കാൻ തുണി, കഴിക്കാൻ ആഹാരവും, പിന്നെ ചെയ്യാനൊരുപാട് ജോലികളും. അതിലൊക്കെ എനിക്ക് സന്തോഷേ ഉള്ളേട്ടാ…..!!”””””””””

Leave a Reply

Your email address will not be published. Required fields are marked *