ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Posted by

 

“”””””””””ഞാനും ഓരോ നിമിഷവും നന്ദി പറയുവാ, ഒരു വാക്ക് കൊണ്ട് പോലും എന്നെ നോവിക്കാത്ത എന്റെ ദേവേട്ടനെ തന്നതിന്….!!”””””””””””

 

“”””””””””””ചീക്കുട്ടി., നമ്മക്കൊരിടം വരെ പോവാം…..??””””””””””

 

“”””””””””എവിടെക്കായേട്ടാ…..??”””””””””””

 

“””””””””””””അതൊക്കെ പറയാം., നീ ഇറങ്ങ്…….””””””””””

 

“””””””””കഷ്ട്ടോണ്ട് ഏട്ടാ, പറയ്യ് എങ്ങോട്ടാണെന്ന്……!!”””””””””””

 

“”””””””””വീട്ടിലേക്ക്……!!”””””””””””

 

“”””””””””ഏഹ് ശെരിക്കും….??””””””””””

 

“””””””””””അഹ് ശെരിക്കും…..!! പേടിയുണ്ടോ പെണ്ണേ നിനക്കിപ്പോ……??”””””””””””

 

“”””””””””” ഉണ്ടോന്ന് ചോദിച്ചാ ഉണ്ടേട്ടാ. എന്നാലും എല്ലാരേം കാണാനാ തോന്നണേ., സന്തോഷായി. പക്ഷെ അതേസമയം പേടിയും. എന്നെ കണ്ടാ ദേവികാമ്മ വലിച്ച് കീറും, ഉറപ്പാത്….!!”””””””””””

 

“”””””””””അമ്മയിനി ഒന്നും ചെയ്യില്ലെടി., നീ വേഗം പോയി ഒരുങ്ങ്…..!!”””””‘””‘”””

 

“”””””””””””മ്മ്. അതേ ദേവേട്ടാ, ഒന്നിച്ച് കുളിക്കാം……??”””””””””””

 

നാണത്തോടെ തന്റെ നഗ്നത മറക്കാൻ എന്നാ വണ്ണം എന്റെയൊരു ഷർട്ടും ഇട്ട് എഴുന്നേറ്റ് നിന്നവൾ കുണുങ്ങി.

 

“”””””””’”””ഇന്ന് വേണ്ട. ഇനിയൊരു ദിവസം….!!””””””””””””

 

“””””””””””ഇപ്പോഴും ഉള്ളിലെന്തോ ഉണ്ട് ഏട്ടന്റെ, എനിക്കറിയാം. എന്നോടൊന്നും പറയില്ലല്ലോ,”””””””””””

 

പിണക്കം ഭാവിച്ച് അവൾ മുറിക്കകത്തെ തന്നെ ബാത്‌റൂമിലേക്ക് കേറി. എങ്ങനെ പറയാനാ നിന്നെ ദ്രോഹിച്ചിരുന്ന, നീ അമ്മയായി കാണുന്ന, സ്വപ്നത്തിൽ വന്ന് കൊല്ലാൻ നോക്കുന്ന, നിന്റെ ദേവികാമ്മ എന്ന എന്റെ അമ്മ മരിച്ച് മണ്ണടിഞ്ഞു പോയീന്നുള്ള സത്യം…..??

 

“””””””””എന്റെ ചീക്കുട്ടി ഇതൊക്കെ നിനക്ക് തന്നെ അങ്ങ് ചെയ്യാവുന്നതല്ലേ ഉള്ളൂ….??”””””””””

 

കീറാത്ത, പഴകാത്ത നല്ലൊരു ദാവണി ചുറ്റി ഐശ്വര്യവതിയായി എന്റെ പെണ്ണ്, എന്റെ ദേവീ. കൈയിൽ സിന്ദൂരചെപ്പുമായി എന്റെയടുത്ത് വന്നു.

 

“”””””””””””ഞാൻ ചെയ്യില്ല., ഇതെനിക്കെന്റെ ദേവേട്ടൻ തന്നെ ഇട്ട് തരണം….!!””””””””””

 

ഒരു വർഷമാകുന്നു., ഇന്നലെ വരെ ഞാൻ തന്നാണ് രാവിലെയുള്ള കുളി കഴിഞ്ഞാൽ അവൾക്ക് സിന്ദൂരം ഇട്ട് കൊടുക്കുന്നത്. ഈ ചെറിയ കാര്യം പോലും അവൾക്ക് എത്രത്തോളം സന്തോഷം നൽകുന്നുണ്ടെന്ന് എനിക്കറിയാം. അതിനാൽ തന്നെ ഇന്നും, നാളെയും, കണ്ണടയും വരെയും ഞാൻ അത് ചെയ്യും. അവളുടെ ചെറിയതും വലിയതുമായ എല്ലാ ആഗ്രഹങ്ങളും സന്തോഷങ്ങളും ഞാൻ നടത്തിക്കൊടുക്കും…..!!

Leave a Reply

Your email address will not be published. Required fields are marked *