ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Posted by

 

തൊഴുകൈകളോടെ, കണ്ണുനീരോടെ എന്നെ വിട്ട് മാറി അവൻ എന്റെ മുന്നിൽ അപേക്ഷിക്കുമ്പോ മറുപടി എന്താ പറേണേന്ന് കൂടി കേക്കാതെ അവൻ പിന്തിരിഞ്ഞ് നടന്നിരുന്നു. എന്നാൽ ഗേറ്റ്‌ കഴിഞ്ഞവൻ എന്നെ തിരിഞ്ഞ് നോക്കി ആ കണ്ണുകൾ ഇന്ന് മാപ്പിരക്കുന്നുണ്ട്, ചെയ്ത് പോയ തെറ്റിനെയോർത്ത്.

 

അമ്മ., ഞാനാരോടൊപ്പം എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കണം എന്നാഗ്രഹിച്ചോ, ആ ആളിന്ന് ഭൂമിയിലില്ല.

 

മരവിച്ച ശരീരത്തിൽ ജീവനുണ്ട് എന്ന് തെളിയിക്കാൻ ഒരിറ്റ് കണ്ണുനീര് തുള്ളിയുതിർന്നു. അതിനേം തുടച്ച് നീക്കി ഞാനകത്തേക്ക് കേറി. ചീക്കുട്ടി ഉണരുമോ എന്ന് ഭയന്നിരുന്നു ഞാൻ അത്രക്കായിരുന്നു ബഹളം. എന്നാലവളിതൊന്നുമറിയാതെ ചുണ്ടിൽ ഒളിപ്പിച്ച് വച്ച ചിരിയുമായി മയങ്ങുവാണ്…..!!

 

“”””””””””ചീക്കുട്ടി……””””””””””””

 

“”””‘””””””മ്മ് ദേവേട്ടാ ഞാൻ എണീക്കാൻ പോയതാ, അപ്പഴാ ഏട്ടൻ വന്നേ. സത്യായിട്ടും……!!”””””””””””

 

അവളതീവ സന്തോഷവതിയാണ് ഇപ്പൊ. പക്ഷെ എത്ര നേരത്തേക്ക്…..??

 

“””””””””””കള്ളം പറഞ്ഞാൽ ഏട്ടന് മനസ്സിലാവും വാവേ…..!!””””””””””

 

“””””””””””കള്ളാല്ലേട്ടാ, സത്യാ പറേണെ., ഞാനിങ്ങനെ എഴുന്നേൽക്കാൻ നടുയെടുത്തതാ…..!!”””””””””””

 

“”””””””””മ്മ്, എന്നിട്ടെന്താ നടു പൊങ്ങിയില്ലേ….??”””””””””””

 

“””””””””””പൊക്കും മുന്നേ ഏട്ടൻ വന്നില്ലേ….??””””””””””

 

കള്ളത്തരം ഒളിപ്പിച്ച മുഖവും. കുറുമ്പ് ചിരിയും. ദിനംപ്രതിയുള്ള എന്റെ കാഴ്ച തന്നെയാണ്.

 

“””””””””””മ്മ് ചായ കുടിക്ക്…..!! ചൂടുണ്ടേ നോക്കി…….”””””””””

 

“”””””””””””ദേവേട്ടാ…..”””””””””””

 

ദേവീ ഞാനെങ്ങനെ ഇവളോട് പറയും….??

 

“””””””””””ഓയ് ദേവേട്ടാ…..??””””””””””

 

“”””””””””മ്മ് എന്താ ചീക്കുട്ടി…..??””””””””””

 

“”””””””””””എന്തായെന്റെ ഏട്ടന് പറ്റിയെ….?? സാധാരണ എപ്പഴും ചീക്കുട്ടിയെ, ചീക്കുട്ടിയെന്ന് വിളിച്ച് എപ്പോഴും എന്റെ കൂടെ തന്നെയുണ്ടാവും. ഇതിപ്പോ നോക്കിയേ…, എന്റേട്ടന് എന്തോ വിഷമം തട്ടിട്ടുണ്ട് ഉറപ്പാ….!!””””””””””

 

“””””””””നീയെന്താ പെണ്ണേ ഈ പറേണെ….?? ഞാൻ നിന്റെ കൂടെ തന്നെയില്ലേ….??””””””””

 

“””””””””””ശരീരം കൂടെ തന്നുണ്ട് ദേവേട്ടാ, പക്ഷെയാ മനസ്സ് വേറെവിടെയോവ….!! എന്താണേലും എന്നോട് പറ ദേവേട്ടാ. ഇങ്ങനെ മനസ്സിൽ തന്നെ വക്കല്ലേ.””””””””””

 

“”””””””””ചായ കുടിക്ക് പറയാം…..!!”””””””””””

 

ഊതിയൂതി കുടിക്കുന്നതിനൊപ്പം അവളെന്നെ അടിക്കടി നോക്കുന്നുമുണ്ടായിരുന്നു.

 

“””””””””””ചീക്കുട്ടി…..??”””””””””””

 

“””””””””””ഓ…..”””””””””””

 

Leave a Reply

Your email address will not be published. Required fields are marked *