“””””””””””ചീക്കുട്ടി…..”””””””””””
“””””””””””മ്മ്…….””””””””””””
“”””””””””ചീക്കുട്ടിയെ…..””””””””””
“”””””””””പറയെന്റെ ദേവേട്ടാ….””””””””””
“””””””””””കണ്ണ് തുറക്കെടി പെണ്ണേ…..”””””””””
“””””””””””ഏട്ടാ കുറച്ച് നേരോടെ…., എനിക്കുറക്കം തെളിഞ്ഞിട്ടില്ല…..!!””””””””””
“”””””””””ഇങ്ങനെയുറങ്ങിയാ വല്ല അസുഖവും വരും പെണ്ണേ…..””””””””””
“”””””””””ഓഹ് ഒരസുഖവും വരൂലാ…..!!”‘”””””””‘””
“””””””””””എന്നാലെന്റെ മോളിവിടെ കിടക്ക്, ഏട്ടൻ പോയി ചായ ഇട്ടോണ്ട് വരാ…!!””””””””””
അവളെയൊന്നൂടെ നന്നായി പുതപ്പിച്ച് ഇന്നലെയൂരി എറിഞ്ഞ ബോക്സറും എടുത്തിട്ട് ഞാൻ അടുക്കളയിലേക്ക് നടന്നു. ചായക്ക് വെള്ളം വക്കുമ്പഴാണ് പുറത്ത് കാളിങ് ബെൽ കേക്കുന്നെ. തീ കുറച്ച് വച്ച് ഞാൻ ചെന്ന് വാതിൽ തുറന്നു.
“”””””””””ദേവാ…..”””””””””
“”””””””””ടാ നീ….??””””””””””
കൂടെപ്പിറപ്പൊക്കെ ആണ്. എന്നാ തന്തയില്ലായ്മ കാണിച്ച അന്ന്, ആ ദിവസം അതൊക്കെ മറന്നതാ ഞാൻ. എല്ലാരോടും ഞാൻ ക്ഷെമിച്ചു. പക്ഷെ ഇവൻ……
“””””””””””നിന്നോട് എന്റെ കണ്മുന്നിൽ വന്ന് പോവരുതെന്ന് പറഞ്ഞതല്ലേ ടാ ഞാൻ….??””””””””””
“””””””””””””ദേവാ ഞാൻ പറേണത് ഒന്ന് കേക്ക് നീ……””””””””””””
“””””””””””നിനക്കിനീം എന്ത് നുണയാടാ പറയാനുള്ളേ…..?? ഇനീം നിന്റെ പിഴച്ച നാവ് കൊണ്ട് എന്തേലും ഉരിയാടിയാൽ അറുത്ത് മാറ്റും ഞാൻ….!!””””””””
“””””””””””ദേവാ, ഞാൻ ചെയ്തത് കൊടും പാപം തന്നെയാ. നിനക്ക് തല്ലാനും കൊല്ലാനുമുള്ള ദേഷ്യം എന്നോടുണ്ട്, ഞാൻ നിന്ന് തരാം എന്തിനും. പക്ഷെ ഇത്രേം നാള് കഴിഞ്ഞ് നിന്നെ ഞാൻ കാണാൻ വന്നിട്ടുണ്ടേ അത് ഒരു കാര്യം അറിയിക്കാനാടാ. അതൊന്ന് കേൾക്കാനുള്ള മനസ്സേലും നീയൊന്ന് കാട്ടടാ…….!!””””””””””””
“”””””””””””എന്താടാ….?? എന്താ, ഇത്രേം നാള് കഴിഞ്ഞ് നിനക്കെന്നെ അറിയിക്കാനുള്ള ആ കാര്യം….?? നിന്റെ പെൺമ്പറന്നോത്തി ചത്തോ…..??”””””””””””
“””””””””””പോയി ദേവാ……, അവളല്ല., അമ്മ. അമ്മ പോയി ദേവാ…..!!”””‘”””””””
എന്നെ കെട്ടിപ്പിടിച്ചവൻ വാവിട്ട് കരഞ്ഞു. ദേഷ്യം ആ നിമിഷം എന്നുള്ളിലെ ദേഷ്യം മൊത്തം വെറും മരവിപ്പായി അവസാനിച്ചു.
“”””””””””ടാ….”””””””””””
“”””””””””ദേവാ. വയ്യാതെ കിടന്നപ്പോ എപ്പഴും പറയുമായിരുന്നു ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണെന്ന്. നിന്നെ പറ്റിയെന്നും പറയും. ശ്രീദേവിയേയും നിന്നേം അവസാനമായിട്ട് ഒന്ന് കാണണോന്ന് ഉണ്ടായിരുന്നു അത് നടന്നില്ല. ദേവാ, അമ്മ ഉറങ്ങണ മണ്ണ് കാണാനേലും നിങ്ങള് വരണം. അത് കഴിഞ്ഞ് നീയെന്നെ തല്ലുവേ കൊല്ലുവേ ചെയ്യടാ….!!””””””””