ഊരി എറിഞ്ഞ ബനിയനും എടുത്തിട്ട്, ഫോണും പേഴ്സും എടുത്ത് നടക്കാനിറങ്ങി. ഇന്ന് കൊറേ നേരത്തെയാണ്. ഇരുട്ട് നിറഞ്ഞ വഴിയിലൂടെ കുറേ നേരമങ്ങനെ…..!!
“””””””””””നീയീ രാവിലെയിത് എവിട പോയതായിരുന്നു…..??”””””””””””
“”””””””””ഞാനൊന്ന് നടക്കാൻ പോയതാ.”””””””””””
വീട്ട് പടിക്കൽ കേറുമ്പോ തന്നെ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുവായിരുന്ന അച്ഛൻ തിരക്കി. അതിനുള്ള മറുപടിയും കൊടുത്ത് തിരിയുമ്പോ കാണുന്നത് നിലം തുടച്ച് വൃത്തിയാക്കുന്ന എന്റെ ചീക്കുട്ടിയേയാണ്. തളർന്ന് അവശയായിട്ടും അത് കൂസാതെ അവൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. കാഴ്ച മാറ്റാൻ ആവുന്നോളം ശ്രമിക്കുന്നുണ്ട്., എന്നാൽ കഴിയുന്നില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ മറച്ച് പിടിച്ച് തല വെട്ടിച്ച് മാറ്റുമ്പോ കാണുന്നത് അവളെയാണ്, എന്റെ ചീക്കുട്ടിയെ കൊല്ലാകൊല ചെയ്യുന്ന കൂട്ടത്തിലെ പ്രധാനി, ഏട്ടന്റെ ഭാര്യ എന്നുള്ള ഒറ്റ അഡ്രസ്സിന്റെ പുറത്താ അവളിന്നും ഉയിരോടെ ഇരിക്കുന്നത് പോലും.
“”””””””””””ടി പെണ്ണേ, എന്റെ വണ്ടി കഴുകി ഇടാൻ പറഞ്ഞിട്ട് ചെയ്തായിരുന്നോ….??”””””””””””
അതേ കൊലച്ചിരി ആണ് അവളുടെ മുഖത്ത്.
“””””””””””അത് ഏട്ടത്തി, ദേവികാമ്മ പറഞ്ഞു തറ തുടക്കാൻ, അതാ ഞാൻ. ഇത് കഴിഞ്ഞുടൻ ഞാൻ വണ്ടി കഴുകിക്കോളാം…!!””””””””””””
“”””””””””””ഏഴ് മണിക്ക് എനിക്കും ഏട്ടനും ഒന്നുരണ്ടിടത്ത് പോവാനുണ്ട്., അതിന് മുന്നേ എല്ലാം ചെയ്ത് ഇട്ടേക്കണം…..!! കേട്ടോടി…….”””””””””””
അവളുടെ അലർച്ച അവിടെ മുഴങ്ങുമ്പോ എനിക്കെന്റെ നിയന്ത്രണം മൊത്തത്തിൽ ചോർന്ന് പോവുവായിരുന്നു. എന്നാലും പിടിച്ച് നിന്നു. ആദ്യത്തെ പാഠം ക്ഷേമ……!!
“”””””””””നിങ്ങള് ഈ അതിരാവിലെ എങ്ങോട്ടാ മോളെ……??””””””””””
അവളുടെ തന്തക്ക് വയ്ക്കരി ഇടാൻ….!!
“”””””””””ഇന്ന് ചെക്കപ്പുള്ളതാ. അപ്പൊ ഹോസ്പിറ്റലിൽ പോണം….!!”””””””””
“””””””””””””ഓഹ് ഞാൻ അതങ്ങ് മറന്നു. പോയെന്തേലും കഴിക്ക്. എന്നിട്ട് പോയ് വാ…..!!”””””””””””
സംഭാഷണം കഴിഞ്ഞ് അച്ഛൻ വീണ്ടും പത്രത്തിലേക്കും, അവള് അടുക്കളയിലേക്കും തിരിഞ്ഞു……
മനസ്സ് കല്ലാക്കി എന്റെ ചീക്കുട്ടിയെയും താണ്ടി ഞാൻ മുറിയിലേക്ക് കേറി. ദേഷ്യം മുഴുവൻ ചുമരിന്മേൽ തീർക്കുമ്പോ വേദനയോ ചോരമയമോ ഞാനറിഞ്ഞിരുന്നില്ല. വെറി, വെറി മാത്രമായിരുന്നു വീട്ടുകാരോട്…….!!
………. ❤️❤️………..