“”””””””””പല്ല് തേച്ചില്ലേലും നാറ്റമൊന്നും ഇല്ലെന്റെ പെണ്ണേ……””””””””””
“”””””””””””ഛീ, ഇതൊക്കെ എവിടുന്ന് പഠിച്ചിട്ട് വരുന്നോ എന്റെ മഹാദേവാ….??””””””””
വീണ്ടും ചുമ്പിക്കാൻ ആഞ്ഞയെന്നെ പിടിച്ച് കെട്ടി അവൾ കൈലാസനാഥനോട് തിരക്കി.
“””””””””””പിന്നെ മൂപ്പര് ഇതും അന്വേഷിച്ചോണ്ടല്ലേ നടപ്പ്…..!! ഇബട ബാടി….””””””””””
ചിരിയോടെ ഞാൻ അവളുടെ വയറ്റിലൂടെ ചുറ്റിപ്പിടിച്ച് ആ കഴുത്തിലേക്ക് മുഖം അടുപ്പിക്കുമ്പോ അവൾ നിന്ന കാലിലൊന്ന് പൊങ്ങി താണു.
“”””””””””””ദേവേട്ടാ, എന്റെ പൊന്നല്ലേ ഉമ്മ ഞാനെത്ര വേണോ തരാം. നേരമിനിയും ഒരുപാട് കിടക്കല്ലേ….?? ഇപ്പൊ എന്നെ കൊണ്ടാക്കി താ……!! ദേവികാമ്മയെങ്ങാനും എണിച്ചാൽ ഓർക്കാൻ കൂടി വയ്യേട്ടാ…””””””””””””
കഴുത്തിൽ നിന്നും മുഖം മാറ്റി ഞാനാ വലം കൈയിലേക്ക് എന്റെ മുഖം ചേർത്തു. ആ വേദന പോലുമറന്ന് ഇത്രേം നേരം എന്റെ ചീക്കുട്ടി എനിക്കായിട്ട് നിന്നു തന്നു, പാവാ എന്റെ പെണ്ണ്. ആ ഉള്ളം കൈയിൽ മുഖമമർത്തി, ആ വേദനയിലും തണുപ്പേകാൻ ഞാൻ നോവിക്കാതെ അമർത്തി ചുംബിച്ചു. ഒപ്പം ഒരു തുള്ളി കണ്ണുനീരും.
“””””””””””വാ…..””””””””””””
അവളുടെ ഇടത് കൈയെയും ചേർത്ത് പിടിച്ച് ഞാൻ നടന്നു. ആരും ഉണർന്നിട്ടൊന്നുമില്ല. എന്നാലും പേടിച്ചിട്ട് അവളുടെ ഹൃദയമിടിപ്പ് പോലും എനിക്ക് കേക്കാമായിരുന്നു.
“””””””””””ദേവേട്ടാ ഉറക്കം കളയണ്ട, പോയി കിടന്നോ…..”””””””””””
ഉള്ളിലേക്ക് കയറുമ്പോ അവൾ പറഞ്ഞു. അതിന് ചിരിച്ച് കാട്ടി, ഞാൻ തിരിഞ്ഞ് നടന്നു.
“”””””””””””ദേവേട്ടാ…..”””””””””””
പിന്നിൽ നിന്നും വന്നവളെന്നെ കെട്ടിപ്പിടിക്കുമ്പോ ആ കൈകളിൽ പിടിച്ച് കൊണ്ട് തന്നെ ഞാൻ തിരിഞ്ഞ് നോക്കി.
“”””””””””””പിണങ്ങി പോവാ….??””””””””””
“”””””””””നിന്നോട് ഞാൻ പിണങ്ങോടി പെണ്ണേ…..??””””””””””””
“””””””””””എത്രവേണോ എന്നെ ഉമ്മ വച്ചോ കുളിച്ച് വൃത്തിയായി സമയം കിട്ടുമ്പോഴൊക്കെ ഏട്ടന്റെ അടുത്തേക്ക് വരാം……!!”””’””””””””
“”””””””””””അയ്യേ ഇതെന്തൊക്കെയാ ഈ പറേണെ…..?? പോ, ചെല്ല് ചെല്ല്…..””””””””””””
മിഴികൾ നിറയുമെന്ന് മനസ്സ് പറഞ്ഞപ്പോ തന്നെ ഞാൻ ചിരിയോടെ അവളെ അകത്തേക്ക് കേറ്റി. പിന്നീട് ഞാനും നടന്നു. ഇപ്പോഴും ആ കണ്ണുകൾ എന്നിൽ തന്നാവും…..!!