എന്നലാ വിളി പോലുമവൾ കേട്ടിരുന്നില്ല. എന്റെ കൂടെയിരിക്കുമ്പോഴും ഞാൻ പിച്ച് കൊടുക്കുന്നത് കഴിക്കുമ്പോഴും അവളുടെ മനസ്സ് തകർന്ന് പോയിരുന്നു. അത്രക്കല്ലായിരുന്നോ നടന്നത്.
“””””””””ചീക്കുട്ടിയെ……??””””””””””
“””””””””ഏട്ടാ……??”””””””””””
“”””””””””ഇങ്ങനെ വിഷമിക്കാതെ വാവേ, ഒന്നും മറക്കാൻ പറ്റുന്നത് അല്ലാന്ന് ഏട്ടനറിയാം, എന്നാ എന്റെ പൊന്ന് അതൊന്നും ഓർക്കണ്ട. ഒരു ദുസ്വപ്നമായി കരുതിയാൽ മതി. സന്തോഷത്തോടേം സമാധാനത്തോടേം ഇനിയുള്ള നാള് നമ്മക്ക് ജീവിക്കണോടാ…..!!””””””””””
നിറഞ്ഞ് വന്ന കണ്ണുനീരോടെ അവളെന്നെ നോക്കി.
“””””””””ഇനിയീ മിഴികള് നിറയാൻ ഏട്ടൻ സമ്മതിക്കില്ല……!!””””””””””‘
അവളുടെ കണ്ണുനീര് തുള്ളികൾ തുടച്ച് മാറ്റുമ്പോ അവൾ വീണ്ടും എന്റെ തോളിലേക്ക് മുഖം ചേർത്തിരുന്നു.
“””””””””ഇതൂടെ പിച്ച് തരട്ടെ…..??””””””””””
സീറ്റിൽ വച്ചിരുന്ന രണ്ടാമത്തെ പ്ളേയിറ്റ് കൈയിലെടുത്ത് ഞാൻ ചോദിച്ചു. മങ്ങിയൊരു ചിരിയോടെ അവൾ ഇരുന്ന ഇരുപ്പിൽ തന്നെ വാ തുറന്നു., ഓരോന്നായി പിച്ച് കൊടുത്തു, ഒരു പൊടി കുഞ്ഞിന് എന്നപോലെ.
ശൂളം വിളിയോട് കൂടി സ്റ്റേഷനിൽ വണ്ടിയിരച്ച് നിന്നു. മയങ്ങുവായിരുന്ന ചീക്കുട്ടിയേം ഉണർത്തി അവളുടെ കൈയും പിടിച്ച് ഞാൻ നടന്നു, എവിടെക്കാന്ന് അറിയില്ലേലും ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ, ഒരുനല്ല ജീവിതം……!!
…………❤️❤️…………..
“””””””””””വടേ വടേ വടേ വടേ”””””””””””””
നീട്ടി വിളിച്ച് വരുന്ന കച്ചവടക്കാരൻ ഇത് മൂന്നാം തവണയാണ്.
“”””””””””ഒന്നൂടെ……””””””””””””
എന്നെ തോണ്ടി കൊതിയോടവൾ കുണുങ്ങുമ്പോ എതിര് പറയാതെ ചിരിയോടെ തന്നെ ഒരു പ്ളേയിറ്റ് കൂടി ഞാനവൾക്ക് വാങ്ങി കൊടുത്തു.
“”””””””””നല്ലേട്ടൻ…..”””””””””””
കൈയിൽ കിട്ടിയപ്പോ സന്തോഷത്തോടെ അവൾ പറഞ്ഞു., ഇങ്ങനൊരു കൊതിച്ചി. ഒരു നുള്ള് പിച്ച് ചട്ണിയിൽ മുക്കി എന്റെ വായിലേക്ക് വച്ച് തരുമ്പോ ഞാനും കഴിച്ചിരുന്നു. പിന്നെ തീരുവോളം അങ്ങനെ തന്നായിരുന്നു.
ശൂളം വിളിയോട് കൂടി സ്റ്റേഷനിൽ വണ്ടിയിരച്ച് നിന്നു. ഇത്തവണ മയങ്ങുവായിരുന്ന എന്നെ തട്ടിവിളിക്കുന്നതേ എന്റെ ചീക്കുട്ടിയാണ്. കൈയിൽ കൈകോർത്ത് നടന്നു. സ്റ്റേഷന് വെളിയിൽ തന്നെ ഓട്ടോ സ്റ്റാൻഡ് ഉണ്ട്. കുറച്ചൂടെ നടന്നാൽ ബസ്സ് കിട്ടുമെങ്കിലും, ചീക്കുട്ടിക്ക് ബസ്സ് പറ്റില്ല. അതിനാൽ ഓട്ടോയിൽ കേറി.