“””””””””””വേണ്ടെട്ടാ, ചീക്കുട്ടിയെ ഓർത്തേലും മതിയാക്കേട്ടാ. ഇനിയും തല്ലിയാ ചേട്ടൻ ചത്തുപോവും…..!!””””””””””
കാലിൽ വീണ് കേണ് അപേക്ഷിക്കുന്ന എന്റെ ചീക്കുട്ടീടെ വാക്കുകളും തള്ളി ഞാൻ അവനെ ഇടിക്കാനഞ്ഞു. പേടിച്ചിട്ടവൻ കണ്ണുകൾ ഇറുക്കെ അടിച്ചിരുന്നു. പക്ഷെ എനിക്കതിനാവുന്നില്ല. എന്റെ ചീക്കുട്ടി എന്നോട് അപേക്ഷിക്കുവാണ്. പാടില്ല., അവളുടെ വാക്കുകൾ കേട്ടിട്ടേ ഉള്ളൂ ഇതുവരെ.
“”””””””””ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ കൊന്ന് കളയും ഞാൻ നായേ……!!””””””””””””
അവന്റെ മുഖത്ത് നോക്കി മാറാത്ത ദേഷ്യവും കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു. നിലത്തെന്റെ കാലേ വീണ് തേങ്ങുവായിരുന്ന ചീക്കുട്ടീടെ തോളിൽ താങ്ങി ഞാനെഴുന്നേൽപ്പിച്ചു.
“””””””””””വാടാ……”””””””””””
അവളേം പൊതിഞ്ഞ് പിടിച്ച് ഞാൻ നടന്നു, എന്റെ മുറിയിലേക്ക്……!!
വാതിലും അടച്ച് ഞാനവളെ കട്ടിലിലിരുത്തി കൂടെ ഞാനും, എന്റെ മുഖത്ത് നോക്കി വിതുമ്പുവായിരുന്ന അവൾ എന്നെ വരിഞ്ഞ് മുറുക്കി പിന്നീട് ഒരു പൊട്ടിക്കരച്ചിൽ തന്നായിരുന്നു.
“”””””””””കരയാതെ……””””””””””
“””””””””ഞാനെന്റെ കൂടെപ്പിറപ്പിനെ പോലെ കണ്ടാളല്ലേ ഏട്ടാ…….?? എന്നിട്ടും….., എന്നിട്ടും എന്നെ…….””””””””””
ഇട്ടിരുന്ന ബനിയനിൽ മുറുകെ പിടിച്ചവൾ ഓരോന്ന് പറഞ്ഞ് കരയുമ്പോ, എന്ത് പറഞ്ഞെന്റെ ചീക്കുട്ടിയെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.
“”””””””””ഏട്ടാ……”””””””””””
എത്രയോ നേരം അവൾ കരഞ്ഞു. ഉള്ളിലെ സങ്കടം കണ്ണുനീരിനാൽ മാറുമെങ്കിൽ മാറിക്കോട്ടെ എന്ന് ഞാനും കരുതി.
“””””””””എന്താടാ…..??”””””””””
“”””””””””ഏട്ടൻ പറഞ്ഞ പോലെ നമ്മക്കെങ്ങോട്ടേലും പോവാ. എനിക്ക് പേടിയാ ഇവിടെ നിക്കാൻ. ന്നേ ല്ലാരും ചേർന്ന് കൊല്ലും. ഇങ്ങനെ വേദനിപ്പിച്ച് കൊല്ലും. നിക്ക്….., പേടിയാ ഏട്ടാ നമ്മക്ക് പോവാ. അമ്മ എന്നോട് ക്ഷേമിച്ചോളും. പോവാ ഏട്ടാ നമ്മക്ക് പോവാ……”””””””””””
“”””””””പോവാം വാവേ, നമ്മക്ക് പോവാം…..!!”””””””””
“””””””””എനിക്ക് പേടിയാ. എല്ലാരും ചേർന്നെന്നെ കൊല്ലും, പോവാം ഇവിടുന്ന് എങ്ങോട്ടേലും പോവാ ഏട്ടാ. എന്നേ കൊല്ലുമെട്ടാ. ചൂട് വെള്ളത്തിൽ എന്റെ കൈ മുക്കും. എരിവുള്ള ചൂട് കറി എന്റെ മേത്തൊഴിക്കും. കണ്ണില് മൊളക് പൊടിയിടും. ഇസ്തിരി പെട്ടി ചൂടാക്കി അതും മേത്ത് വക്കും. കരയാനെ എനിക്ക് നേരവുള്ളൂ ഇവിടെ, ഇത്രേം കാലം എല്ലാം സഹിച്ച് ജീവിച്ചതേ ഏട്ടന് വേണ്ടിട്ടാ….. നമ്മക്ക് പോവാം ഏട്ടാ ഇല്ലേ ഓരോരുത്തരായി ഓരോ രീതിയില് എന്നെയിങ്ങനെ ഉപദ്രവിച്ച് കൊന്നോണ്ടേയിരിക്കും…….!!”””””””””