ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Posted by

“”””””””””എന്റെ ബാഗിലുണ്ട്. അത് മാത്രാല്ലാ, വേറെയും ഒരു സമ്മാനം ചീക്കുട്ടിക്കായിട്ട് ദേവേട്ടൻ വച്ചിട്ടുണ്ട്……!!”””””‘””””

 

“””””””””അതെന്താ വേറെ സമ്മാനം….??””””””””””

 

“””””””””ഇന്ന് രാത്രി കാണിച്ച് തരാട്ടോ…..!! കല്ല് മുട്ടായി ഞാനിപ്പോ എടുത്തിട്ട് വരാം…..!!””””””””””

 

“”””””””””പോവല്ലേ പോവല്ലേ, അതും രാത്രി മതി……!!””””””””””

 

അവളെ മാറ്റാൻ ശ്രമിക്കുമ്പോ കൂടുതൽ ഇഴുകി ചേരുവായിരുന്നു പെണ്ണ്.

 

“”””””””ഇപ്പൊ ഏട്ടന്റെ വിഷമമൊക്കെ മാറിയോ……??”””””””””

 

“”””””””അതങ്ങനെ മാറോടി പെണ്ണേ….??””””””””

 

“””””””””””അതൊക്കെ മാറിക്കോളും എന്റേട്ടാ……!! വാ നമ്മക്കവിടെ ഇരിക്കാം….”””””””””

 

എന്നിൽ നിന്നുമാറി അകത്ത് കേറി അവളിരുന്നു.

 

“””””””””വായോ, ഇവിടിരിക്ക്…..!!””””””””””

 

കൈ നീട്ടി വിളിക്കുമ്പോ ഞാനും കൂടെ, അവളെ ചേർന്നിരുന്നു. ഏറെ നേരം ഒന്നും മിണ്ടാതെ എന്റെ തോളിൽ ചാഞ്ഞവൾ ഇരുന്നു. ഞാനുമൊന്നും മിണ്ടിയിരുന്നില്ല. പക്ഷെ പരസ്പരം രണ്ടാളുടെയും ഹൃദയങ്ങൾ ബാക്കിയായത് എന്തോ പറയുന്നുണ്ടായിരുന്നു.

 

“”””””””””കിടന്നോ…….””””””””””

 

ചിരിയോടെ തന്നവൾ എന്റെ മടിയിൽ തല ചായ്ച്ചു. അവളുടെ തലയിൽ ചുംബിച്ച് ഞാനും കുറച്ച് നേരം തലക്ക് മീതെ തല വച്ച് കിടന്നു.

 

“”””””””””ടീ ശ്രീദേവി…….”””””””””””

 

പുറത്ത് നിന്ന് കേട്ട അലർച്ചയിൽ എന്റെ മടിയിൽ കിടന്നെന്റെ പെണ്ണ് ഞെട്ടി എഴുന്നേറ്റു. അത് വരെയും ഒന്നുമറിയാതെ സന്തോഷത്തോടെ കണ്ട മുഖത്ത് പെട്ടന്ന് പേടി നിറയാൻ തുടങ്ങി…..!!

 

“”””””””””മഹാദേവാ, ഏട്ടത്തി…..!!””””””””””

 

“””””””””പോവാൻ പറ, ഒരു കൂട്ടത്തി…!!”””””””””

 

“”””””””അങ്ങനെയൊന്നും പറയാതേട്ടാ, ഞാനങ്ങോട്ട് ചെല്ലട്ടെ. ജോലിയെന്തേലും കാണും…..!!””””””””””

 

അതും പറഞ്ഞവൾ എഴുന്നേറ്റ് ഓടുവായിരുന്നു വെളിയിലേക്ക്. അവൾ പോയി കഴിഞ്ഞ് ഞാനുമെഴുന്നേറ്റു ചെന്നു.

 

“”””””””””നീ എവിടെപ്പോയതാടാ…..??”””””””””

 

എന്നെ കണ്ടതും മൂപ്പുലാത്തി അധികാരം കാണിക്കാൻ തുടങ്ങി.

 

“””””””””ഞാനെനിക്ക് തോന്നുന്നിടത്ത് പോകും. അതാരേം ബോധിപ്പിക്കേണ്ട ആവശ്യം ഇപ്പൊയെനിക്കില്ല……!!”””””””””

 

മറുപടി കൊടുക്കുമ്പോഴും കണ്ണുകൾ തിരഞ്ഞത് ചീക്കുട്ടിയെയാണ്.

 

 

“””””””””മ്മ് മ്മ്മ്………..”””””””””

 

അകത്തേക്ക് കേറുമ്പോ അടുക്കള ഭാഗത്ത് നിന്ന് ഒരു മൂളല് കേട്ടൂ.

 

“”””””””””ചീക്കുട്ടി…….”””””””””””

 

വിളിച്ച് കൊണ്ട് ഞാൻ അടുക്കളയിലേക്ക് ഓടി.

Leave a Reply

Your email address will not be published. Required fields are marked *