“”””””””””എങ്ങനാടാ നിനക്കിതൊക്കെ പറയാൻ പറ്റണേ…..??””””””””””
“”””””””””കരയല്ലേ ഏട്ടാ, ഏട്ടനിങ്ങനെ കരയണത് കാണാൻ പറ്റണില്ല. നല്ലേട്ടനല്ലേ കരച്ചില് നിർത്തേട്ടാ……!!””””””””””
എന്റെ കഴുത്തിലൂടെ കൈ ചുറ്റി അവൾ മാറോട് ചേർക്കുമ്പോ പാവം അവളും അടക്കാനാവാതെ വിതുമ്പുന്നുണ്ടായിരുന്നു.
“””””””””””ചീക്കുട്ടി, ഇതെന്താ പെണ്ണേ ഇപ്പൊ നീയായോ കരച്ചില്……??”””””””””””
“””””””””””ഏട്ടനല്ലേ എന്നേം കരയിപ്പിച്ചേ…..??””””””””””
“””””””””ഞാനോ…..?? ഞാനെന്റെ സങ്കടം കൊണ്ട് കരഞ്ഞു പോയതാ. പെണ്ണേ, നിന്റെ എല്ലാ ദുരിതവും തീരും. ഞാൻ നിന്നെ കെട്ടാൻ പോവാ……!!””””””””””
“””””””””””ഏഹ് ശെരിക്കും……??””””””””””
നിറഞ്ഞ് നിന്ന കണ്ണുകൾ പോലും ഒപ്പാതെ അത്ഭുതം കൂറിയവൾ തിരക്കി. അപ്പോഴും എന്റെ മുഖം വിയർപ്പിന്റെ ഗന്ധം നിറഞ്ഞ് നിന്ന അവളുടെ മാറിൽ തന്നായിരുന്നു.
“””””””””ഏട്ടനും കരയുന്നില്ല, ഇനിയെന്റെ പെണ്ണും കരയണ്ട……!!””””””””””
അവളിൽ നിന്നും വിട്ട് മാറി ആ കണ്ണുകൾ ഒപ്പി ഞാൻ പറഞ്ഞു.
“””””””””എവിടെപ്പോയി എല്ലാരും….??””””””””””
“”””””””””ഏട്ടത്തിയും ഏട്ടനും രാവിലെ ആശൂത്രീയിൽ പോയി, ഒന്നും പറയാതെ ദേ ഇപ്പൊ ദേവികാമ്മേം രാജാച്ഛനും എങ്ങോട്ടോ ഇറങ്ങിപ്പോയി. അതാ പേടിയുണ്ടേലും ഞാൻ ഏട്ടനെ കാണാൻ വന്നേ……??”””””””””””
“”””””””””എന്നെ കാണാൻ എന്തിനാ പേടിക്കണേ…..??”””””””””
“””””””””അയ്യോ ഏട്ടനേയല്ല പേടി. ജോലി കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് എന്നെ കേറ്റത്തില്ല. ഏട്ടനും അറിയാവുന്നതല്ലേ അത്. പണ്ട് തൊട്ടേ അതാ നിയമം….!! അതും തെറ്റിച്ചാ ഞാനിപ്പോ വന്നേ. ആരേലും കണ്ടാ പിന്നത് മതി വല്യ പ്രശ്നാവാൻ.”””””””””””
“””””””””ആ നിയമൊക്കെ മാറും. നീ എന്റെ ഭാര്യയാകുമ്പോ……!!”””””””””‘
“””””””””ഇല്ലേട്ടാ, അങ്ങനെ നടന്നാ എന്നേം ഏട്ടനേം പുറത്താക്കും, ഉറപ്പാത്. അങ്ങനെയാണേ നമ്മള് എവിടെ പോവും ഏട്ടാ….?? ഇവിടം വിട്ട് എങ്ങോട്ടേക്കും ഞാൻ വരില്ല…….!!””””””””””
ഓരോ കുരുക്കുകൾ മാറ്റാൻ ശ്രമിക്കുന്തോറും അത് കൂടുതൽ മുറുകുവാണ്.
“””””””””നമ്മള് ഇവിടെ തന്നെ ജീവിക്കും ചീക്കുട്ടി. നിന്റെ മഹാദേവൻ നമ്മുടെ കൂടെ തന്നുണ്ട്.”””””””””
“””””””””മ്മ്, ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട്….!!””””””””‘
“”””””””എന്ത്……??”””””””””
“”””””””ദേവേട്ടന്റെ ഭാര്യയായി ഇനിയുള്ള കാലമത്രയും ജീവിക്കാൻ…..!!”””””””””