അപ്പോ ഈ പിശാശ് ഒറങ്ങിട്ടില്ല ല്ലേ….
ഞാൻ :ഡി എനിക്ക് നീനൊ…
അവൾ :എനിക്ക് ഒന്നും കേൾക്കണ്ട പൊയ്ക്കോ എന്റെ മുന്നിനും നിന്നെ കാണുന്നതേ എനിക്ക് വെറുപ്പാണ്
ഞാൻ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ അവൾ എന്നോടായി പറഞ്ഞു
ഞാൻ :എടി അത് അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ എന്തെകിലും പറഞ്ഞെന് നീ ഇങ്ങനൊന്നും പറയല്ലേ…
അവൾ :ഇപ്പൊ ഞാൻ പറഞ്ഞതാണോ കുറ്റം
ഞാൻ :എടി സോറി ഇനി ഞാൻ ഇങ്ങനെ ഒന്നും പറയില്ലാ ഒരു തെറ്റ് പറ്റി പോയി നീ ഒന്ന് ക്ഷമിക്..
അവൾ :എനിക്ക് ഒന്നും കേൾക്കേണ്ട
നീ എന്റെ ആരും അല്ല പോരെ ഒന്ന് പോയി തരാവോ നാശം…
അവൾ അവസാനം പറഞ്ഞ വാക്കുകൾ മുഴങ്ങിയത് ചെവിയിൽ ആണെങ്കിലും അത് കൊണ്ടത് എന്റെ മനസ്സിൽ ആണ്
ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു പോയി അവൾ പറഞ്ഞത് ഒരു പക്ഷെ ശെരിയാണ് ഞാൻ ഒരു അനാഥൻ അല്ലെ എന്നാലും ഇവരൊക്കെ എനിക്ക് ഉണ്ടാലോ എന്ന് ഞാൻ ആശ്വസിക്കുമായിരുന്നു ….. പക്ഷെ സ്വന്തം ജനിപ്പിച്ച അച്ഛനും അമ്മേടേം അത്രേം വരില്ലലോ ആരും…..
പിന്നെ അവളോട് കൂടുതൽ ഒന്നും ഞാൻ പറയാൻ നിന്നില്ല നിറഞ്ഞ കണ്ണുകൾ തുടച് കൊണ്ട് ഞാൻ എന്റെ മുറിയിലേക് വന്നു കിടന്നു
ചങ്കിൽ എന്തോ കുത്തും പോലെ
അങ്ങനെ കുറെ നേരം കിടന്ന ശേഷം എപ്പയോ ഉറങ്ങി പോയി…..
രാവിലെ ആന്റി വന്നു വിളിച്ചപ്പോൾ ആണ് എണിച്ചത് എന്നിട്ട് കുളി ഒകെ കയിഞ്ഞ് ഫുഡ് ഒക്കെ ആന്റി എടുത്ത് തന്നു…
അവളെ കാണാൻ ഇല്ല പോയി കാണും ഇനി എന്റെ കൂടെ എന്തായാലും വരാൻ പോണില്ല
ഞാൻ മനസ്സിൽ പറഞ്ഞു
നോക്കുമ്പോ അതാ കൊലയിൽ ഒരു കാൽപെരുമാറ്റം
ഞാൻ നോക്കിയപ്പോ അവൾ തന്നെ നാൻസി
എന്നെ ഇത്രേം പറഞ്ഞിട്ടും ഇവൾ എങ്ങനെ ആണോ എന്റെ കൂടെ വരാൻ നിക്കണത്
ശേഷം ആന്റിയോട് പോവാന്ന് പറഞ്ഞു ഇറങ്ങി
അപ്പൊ താണ്ടേ എന്റെ ബൈക്ന്റെ അടുത്ത് നിക്കുന്നു