“പൈസയൊക്കെ സെറ്റാ നീ വാ റിയാ ”
ഇതും പറഞ്ഞു സാം റിയയേയും കൊണ്ട് ഹൗസ് ബോട്ടിലേക്ക് കയറി
“റിയാ വാ നമുക്ക് അങ്ങോട്ടേക്കിരിക്കാം ”
സാം റിയയുമായി അടുത്ത് കണ്ട ടേബിളിനിരുവശത്തുമായി ഇരുന്നു
“റിയാ നീ ഹൗസ് ബോട്ടിൽ ഫസ്റ്റ് ടൈം ആണോ”
“ഹേയ് അല്ല സാം അച്ഛന്റെകൂടെ പണ്ട് പോയിട്ടുണ്ട് അതൊക്കെ കുറേ കാലം മുൻപാ ”
“ഉം ശെരി നീ എന്താ വേണ്ടതെന്നു വെച്ചാൽ ഓർഡർ ചെയ്തോ നല്ല വിശപ്പുണ്ടെന്നല്ലേ പറഞ്ഞത് ”
“ഓർഡറൊക്കെ നീ ചെയ്താൽ മതി ഞാൻ തിന്നു സഹായിക്കാം ”
“അതൊന്നും പറ്റില്ല നീ ഓർഡർ ചെയ്തെ പൈസയെ പറ്റിയൊന്നും നീ വിഷമിക്കണ്ട ”
ഇത് കേട്ട റിയ പതിയെ മെനു നോക്കാൻ തുടങ്ങി ശേഷം വേണ്ട ഭക്ഷണങ്ങൾ അവർ ഓർഡർ ചെയ്തു അല്പനേരത്തിനുള്ളിൽ തന്നെ ഭക്ഷണസാധനങ്ങൾ അവരുടെ ടേബിളിൽ എത്തി അവർ ഇരുവരും പതിയെ കഴിച്ചു തുടങ്ങി
അല്പസമയത്തിനു ശേഷം
“റിയാ മുഴുവനും കഴിച്ചു വയറു വീർപ്പിക്കണ്ട ഒരു സർപ്രൈസ് കൂടി ഉണ്ട് ”
ഇത് കേട്ട റിയ കഴിക്കുന്നത് നിർത്തി പതിയെ സാമിന്റെ മുഖത്തേക്കു നോക്കി
“എന്ത് സർപ്രൈസ് ”
“അതൊക്കെ ഉണ്ട് ”
ഇതും പറഞ്ഞു സാം അവിടെ നിന്നെഴുന്നേറ്റ് ഹൗസ് ബോട്ടിന്റെ കിച്ചണിലേക്ക് നടന്നു
“(അവനിതെന്താ പ്ലാൻ ചെയ്യുന്നത് )”
റിയ സാമിനെ തന്നെ നോക്കിയിരുന്നു
പെട്ടന്നാണ് കയ്യിൽ ഒരു ചെറിയ കേക്കുമായി സാം അങ്ങോട്ടേക്കെത്തിയത് ശേഷം അവൻ അത് പതിയെ ടേബിളിലേക്ക് വെച്ചു
“ഹാപ്പി ബർത്ത്ഡേ റിയാ ”
സാമിന്റെ വാക്കുകൾ കേട്ട റിയ സാമിനെ അത്ഭുതത്തോടെ നോക്കി അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു
“സാം നീ എങ്ങനെ ഇതറിഞ്ഞു ”
“അതൊക്കെ അറിഞ്ഞു നീ കരയാതെ കേക്ക് കട്ട് ചെയ്യാൻ നോക്ക് ”
ഇത്രയും പറഞ്ഞു സാം കത്തി റിയക്ക് നൽകി റിയ പതിയെ കേക്ക് കട്ട് ചെയ്ത് സാമിനു നൽകി
“സാം താങ്ക്സ് സത്യത്തിൽ ഇത് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല നീ ഓരോ തവണയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുവാ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുവാ സാം ഐ റിയലി ലവ് യു “