ഡയറിവായിച്ച സാമിന്റെ മുഖത്ത് ചിരി വിടർന്നു ശേഷം വേഗം തന്റെ ഫോൺ കയ്യിലേക്കെടുത്ത സാം റിയയുടെ നമ്പർ ഡയൽ ചെയ്‌തു
റിയ പെട്ടെന്ന് തന്നെ ഫോൺ അറ്റണ്ട് ചെയ്തു
“ഹലോ സാം എന്താ വിളിച്ചത് ”
അവൾ സാമിനോടായി ചോദിച്ചു
“അത് പിന്നെ നിനക്കിപ്പോൾ എന്റെ ശബ്ദം കേൾക്കണം എന്ന് തോന്നിയില്ലെ അതാ ഞാൻ വിളിച്ചത് ”
ഇത് കേട്ട റിയ അല്പനേരമൊന്ന് നിശബ്ദയായി ശേഷം
“എനിക്ക് നിന്റെ ശബ്ദം കേൾക്കണമെന്ന് ആരാ നിന്നോട് പറഞ്ഞത് ”
“അതൊക്കെ എനിക്ക് ഊഹിക്കാം എന്താ ഞാൻ പറഞ്ഞത് ശെരിയല്ലെ ”
“ശെരിയല്ല ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു അതിനിടയ്ക്കു നിന്നെ പറ്റിയോർക്കാൻ ആർക്കാ നേരം ”
“എടി കള്ളി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാരുത് ”
“ദേഷ്യം പിടിപ്പിച്ചാൽ നീ എന്ത് ചെയ്യും എന്ത് ചെയ്യൂന്ന് ”
“ഞാൻ അങ്ങോട്ട് വരും എന്താ നിനക്ക് കാണണോ ”
“എങ്കിൽ ഓടി വാ എന്റെ അച്ഛൻ ഇവിടെയുണ്ട് നിന്നെ ഇടിച്ചു സൂപ്പാക്കും ”
“ഹോ അച്ഛനും മോളും ഒന്നായല്ലെ ശെരി ഞാൻ പോയേക്കാം ”
“നിക്ക് എന്താ ഇത്ര തിരക്ക് വേറേ ആരെങ്കിലും വിളിക്കാനുണ്ടോ ”
“നീയല്ലെ പറഞ്ഞത് ഉറങ്ങാൻ പോകുകയായിരുന്നെന്ന് ”
“അത് ശെരിയാ പക്ഷെ നീ വിളിച്ച് ഉറക്കം കളഞ്ഞില്ലെ ഇനി എന്തെങ്കിലും സംസാരിച്ചിട്ട് പോയാൽ മതി ”
“എന്ത് സംസാരിക്കാൻ ”
“എന്തെങ്കിലും പറ ”
“ഇപ്പോ എന്താ പറയുക ഉം റിയാ നീ ഇപ്പോൾ എന്താ ഇട്ടേക്കുന്നെ ”
“വഷളൻ വെച്ചിട്ട് പോടാ ”
“നീയല്ലേ എന്തെങ്കിലും പറയാൻ പറഞ്ഞത് ”
“വേണ്ട ഒന്നും പറയണ്ട പോരെ ”
“ശെരി ശെരി നീ നാളെ ക്ലസ്സിൽ വരുമല്ലോ അല്ലെ ”
“ഉം പിന്നെ വരാതെ ”
“അപ്പോ നാളെ ഞാൻ നിന്നെ വിളിക്കാൻ വരട്ടെ ”
“വേണ്ട സാം നാളെ രാവിലെ ഞാൻ അമ്മുവിനെ കാണാൻ പോകുന്നുണ്ട് അതിന് ശേഷമേ ക്ലാസ്സിൽ വരു “