ഭാഗ്യ ട്രിപ്പ് 4 [Introvert] [Climax]

Posted by

ജിബിൻ : ഓക്കേ ….

 

ഞാൻ  പെട്ടന്ന്  റിസോർട്ടിന്റെ  വെളിയിൽ ഇറങ്ങി . അവര് എന്നെ  തപ്പി മുകളിൽ  പോയിട്ടുണ്ട് . കുറച്ചു  കഴിഞ്ഞു  അവരു  ഇറങ്ങി വന്നു . എന്നിട്ട്  അവര്  ജിബിനോട്  പറഞ്ഞു അരവിന്ദ് തേയില  തോട്ടം  കാണാൻ  പോയിട്ടുണ്ട് . നീ  നിന്റെ  പ്ലാൻ നടപ്പിലാക്ക് ഞങ്ങൾ അങ്ങോട്ട്  പോകുവാ . അതും  പറഞ്ഞു  അവര് ഇറങ്ങി  പോയി .

പെട്ടന്ന്  ജിബിൻ  ചേട്ടൻ  ഒരു  മേശ വലിച്ചോണ്ട്  വന്നു . എന്നിട്ട് അമ്മേ  ഉറക്കെ വിളിക്കുന്നുണ്ട് . കുറച്ചു  കഴിഞ്ഞു അമ്മ  ചേട്ടന്റെ  വിളി കേട്ട് താഴേക്കു വന്നു ..

ജിബിൻ : ചേച്ചി  ഈ  മേശ  ഒന്ന്  പിടിക്കാവോ ഞാൻ  റൂം  മാറുവാ ..

അമ്മ : അത്  എന്ത്  പറ്റി  റൂം മാറാൻ ..

ജിബിൻ : അവിടെ  നാലു  പേർക്ക്  കിടക്കാൻ  പറ്റില്ല . അതുകൊണ്ട്  ഞാൻ  മാറാം എന്ന് വെച്ചു . ചേച്ചി  അവിടെ  കീ ഉണ്ട്  അത്  എടുത്തേക്ക് .

അമ്മയും ജിബിൻ  ചേട്ടനും  കൂടി  മേശയും  പൊക്കിക്കൊണ്ട് റൂമിലേക്ക്  പോയി . ഞാൻ  അവിടുന്ന്  ഓടി  സ്വർഗം  റൂമിന്റെ  തുറന്നിട്ട  ജനലിന്റെ   അവിടെ  ചെന്ന്  നിന്ന് . അപ്പോഴേക്കും അമ്മ  വാതിൽ തുറന്നു അകത്തു  കയറി . അമ്മ  റൂം  ഫുൾ  ഒന്ന്  നോക്കി  പെട്ടന്ന്  അമ്മയുടെ  മുഖ ഭാവം  മാറി ..

അമ്മ : ഇത്  എന്താ  റൂം ഇങ്ങനെ അലങ്കരിച്ചേക്കുന്നത് ??

ജിബിൻ : ഇന്ന്  ഇവിടെ  കപ്പിൾസ്  റൂം  ബുക്ക്  ചെയ്തായിരുന്നു. അവരുടെ  വെഡിങ് ആനിവേഴ്സറി ആണ്  അപ്പം  റൂം ഫസ്റ്റ്  നൈറ്റ്  പോലെ  അലങ്കരിക്കണം  എന്ന് …

അമ്മ : മ്മ് എന്നിട്ട്  അവര്  എന്തിയേ ?

ജിബിൻ : അവര്  റൂം  ക്യാൻസൽ  ചെയ്തു …..അവര് വേറെ ഏതോ ഹോട്ടൽ ബുക്ക് ചെയ്‌തെന്ന്. ഈ  റൂമിന്  ഒരു  പ്രത്യേകത ഉണ്ട്  റാണി  ചേച്ചിക്ക്  അറിയാവോ .

Leave a Reply

Your email address will not be published. Required fields are marked *