മാളു… ഞങ്ങൾ എന്ത് ചെയ്യണം
നമ്പുതിരി…. തറവാട്ടിൽ ഇനി അനർത്ഥങ്ങളുടെ പട പുറപ്പാട് ആയിരിക്കും… പിടിച്ചു കെട്ടാൻ മാർഗങ്ങൾ ഒന്നും ഇല്ല… നിങ്ങളുടെ അച്ഛന്റെ ആത്മാവിൻ പോലും ശാന്തി കിട്ടീട്ടില്ല തറവാട്ടിൽ അത്രയിക്കും ശാന്തി കിട്ടാതെ അലയുന്ന ആത്മകൾ ഉണ്ട്… തലമുറ ഇതോടെ നശിച്ചു ഇല്ലാതാവാൻ വരെ കാണുന്നു
രാമൻ… എന്തെങ്കിലും ഒരു പ്രതിവിധി ഉണ്ടാവിലെ
നമ്പുതിരി…. പ്രശ്നം വെച്ച് നോക്കാതെ എനിക്കു ഒന്നും പറയാൻ കഴിയില്ല കർമങ്ങൾ ചെയാം ഇത്രയും നോക്കാതെ തന്നെ മുന്നിൽ തെളിഞ്ഞ സ്ഥിതിക് മഹാശക്തിക്ക് തറവാട്ടിലേക്ക് വരുന്ന ദോഷങ്ങൾക് ഒരു വലിയ അളവിൽ തടസ്സം ഏർപ്പെടണം എങ്കിൽ മഹാശക്തിയാഗവും മഹാകുംഭ കലക്ഷവും തറവാട്ടിൽ നടത്തണം
രാമൻ… നടത്തം
നമ്പുതിരി…. കാരണവർ വേണം എല്ലാം ചെയ്യാൻ കലശം തറവാടിന്റെ മുന്നിൽ 6 ആടി തയ്ച്ചയിൽ വെച്ച് മൂടുന്നത് വരെ ഒരു അണുവിടെ പോലും തെറ്റാതെ കാര്യംങ്ങൾ ചെയ്തു തീർക്കണം….
റുക്മണി… അത് ചെയ്തു കഴിഞ്ഞാൽ പ്രശ്നങ്ങൾ മാറുമോ
നമ്പുതിരി…. ദോഷ ഫലങ്ങൾ മാറുമായിരികം പക്ഷേ ചെയ്തു വെച്ച ദുഷ്‌കർമങ്ങൾ അതിനു ഉത്തരം പറയേണ്ടി വരും അത് ഒന്നും ചെയ്യാൻ മാർഗം ഇല്ല… പോയിക്കൊള്ളും എന്റെ സഹായി അടുത്ത നാൾ അങ്ങോട്ടേക് വരും ബാക്കി എല്ലാം അതിനു ശേഷം
അവർ എഴുനേറ്റു രാമൻ ദക്ഷിണ കൊടുക്കാൻ തുനിഞാതും വേണ്ടാ എന്ന് കാണിച്ചു
രാമൻ… അയ്യോ അങ്ങ് ദക്ഷിണ വാങ്ങാതെ
നമ്പുതിരി… ഇപ്പോ ഒന്നും വേണ്ടാ പൊയ്ക്കോളൂ ഞാൻ ആളെ വിടാം അതിനു ശേഷം എല്ലാം
അത് കേട്ടതും അവർ അവിടെ നിന്ന് പോയി
സഹായി വന്നു നമ്പുതിരിയുടെ മുറിവിൽ മരുന്ന് വെച്ചു
സഹായി…. എന്താ കുഞ്ഞേ ദക്ഷിണ വാങ്ങാതെ ഇരുന്നത് അച്ഛൻ പറഞ്ഞിരുന്നില്ലേ ദക്ഷിണ അത് ഒരു രൂപ ആയാലും അത് വാങ്ങിയാലെ ചെയ്യുന്ന കർമം പൂർണം ആവും എന്ന്
അദ്ദേഹം ഒന്നും ചിരിച്ചു അച്ഛൻ മറ്റൊന്ന് പറഞ്ഞിരുന്നു പൂർണമല്ലാത്ത ഒരു കർമത്തിന്നു ദക്ഷിണ ഒരു രൂപ ആണ് എങ്കിൽ പോലും വാങ്ങരുത് എന്ന്