അയാൾ അവരെ അവിടെ ഇരിക്കാൻ പറഞ്ഞു ഉള്ളിലോട്ടു പോയി
മാളു… ഏട്ടാ എന്ത് ആകും
റുക്‌മണി… നമുക്ക് നാളെ നേരത്തെ വന്നാലോ
രാമൻ…. എന്താ പറയുന്നത് എന്ന് നോകാം
അപ്പോൾ ഉള്ളിൽ നിന്ന് ഒരു 25,26 വയസ്സ് ഉള്ളാ ഒരു യുവാവ് പുറത്തേക് വന്നു മുഖത്തു നല്ല ആഢ്യത്വവും തേജസും ഒക്കെ ഉള്ളാ ഒരു ചെറുപ്പകാരൻ
രാമൻ…. കുഞ്ഞേ ഞങ്ങൾ മംഗലത്ത് തറവാട്ടിൽ നിന്ന് ആയിരുന്നു ഒന്നും അച്ഛൻ തിരുമേനിയോട് ഒന്നും പറയാമോ
യുവാവ്… അച്ഛൻ ഇവിടെ ഇല്ല യാത്രയിൽ ആണ് നിങ്ങൾ എന്നെ കാണാൻ വന്നത് അല്ലെ
പെട്ടെന്ന് സ്വാമി പുറത്തേക് വന്നു… അയ്യോ ഇതാണ് ദേവദത്തൻ നമ്പുതിരിപാട് ..
രാമൻ ആകെ എന്തോ പോലെ ആയി കുടെ ഉള്ളാ മാളുവും റുക്‌മണിയും
രാമൻ… അയ്യോ ക്ഷമിക്കണം ഞങ്ങൾ കരുതി
ദേവദത്തൻ നമ്പുതിരി…. സാരമില്ല മുത്തച്ഛന്റെ പേരാണ് നമുക്കും അത് കൊണ്ട് പലർക്കും ഈ പറ്റ് പറ്റാറുണ്ട്… അല്ല നാം ആയത് കൊണ്ട് നിങ്ങൾക് വല്ല സംശയം ഉണ്ടാവു അല്ലെ
രാമൻ…. അയ്യോ ഒരു പാട് കേട്ടിട്ടുണ്ട് പക്ഷേ ആളെ കുറിച്ച് ഉള്ളാ രൂപം ഇത് അല്ലായിരുന്നു എന്നെ ഉള്ളൂ അങ്ങ് അപേക്ഷ പറയരുത് കുറച്ചു ഏറെ പ്രശ്നങൾ ഉണ്ട് ഒന്നും നോക്കിയിരുന്നു എങ്കിൽ
ദേവദത്തൻ നമ്പുതിരി…. അയ്യോ സമയം കഴിഞ്ഞു ഇനി പലകയിൽ തൊടില്ല തൊടാൻ പാടില്ല അത് ചെയ്യുന്ന രണ്ടു പേർക്കും ദോഷമേ ഉണ്ടാവു
മാളു പെട്ടെന്ന് കൈകൾ കൂപ്പി ഞങ്ങളെ ഉപേക്ഷികരുതെ
ഇതൊക്കെ കണ്ടതോടെ ദേവദത്തൻ ഒന്നും ചിന്തിച്ചു
പലകയിൽ പറ്റില്ല നിങ്ങൾ വരും ഞാൻ സമയം നാൾ പിന്നെ സ്ഥലം ഒക്കെ വെച്ച് ഒന്നും നോകാം അവർ എല്ലാവരും നടന്നു ഇല്ലാത്തിന്റെ ഉള്ളിലേക്കു കയറി പൂജ മുറിയുടെ പുറത്തു അവർ മൂന്നു പേരും ഇരുന്നു ദേവദത്തൻ പൂജമുറിയിൽ കയറി ഒന്നും പ്രാർത്ഥിച്ചു എന്നിട്ട് അവരോടും സമയം നാൾ സ്ഥലം പേര് മറ്റു കാര്യംങ്ങൾ ഒക്കെ ചോദിച്ചു അത് മനസ്സിൽ ഓർത്തു ഉച്ചത്തിൽ പറഞ്ഞു പ്രാർത്ഥിച്ചു എന്നിട്ട് സഹായിയോട് രാമന്റെയും മാളു റുക്‌മണി ഇരിക്കുന്നതിന്റെ മുന്നിൽ ഒരു നിലവവിളിക് കത്തിച്ചു വെക്കുവാൻ പറഞ്ഞു നമ്പുതിരി പ്രാർത്ഥനയിൽ മുഴുകി.. സഹായി അത് ചെയ്തു പ്രാർത്ഥന കഴിഞ്ഞു പുറത്തു ഇറങ്ങാൻ പോയതും ദേവദത്തന്റെ കാൽ ഒന്നും തെറ്റി അദ്ദേഹത്തിന്റെ നെറ്റി പൂജ മുറിയുടെ വാതിൽ കട്ടില്ല പടിയിൽ ഇടിച്ചു ഇത് കണ്ടു എഴുന്നേൽക്കാൻ ശ്രെമിച്ചാ രാമനെ നോക്കി കൈ കൊണ്ട് വേണ്ടാ എന്നാ പോലെ കാണിച്ചു ഇരിക്കാൻ പറഞ്ഞു അദ്ദേഹത്തിന്റെ നെറ്റി പൊട്ടി ചെറുതായി ചോര പൊടിയുന്നുണ്ടായിരുന്നു അദ്ദേഹം അത് ഒന്നും ശ്രദ്ധിക്കതെ അവരുടെ മുന്നിൽ ഇരുന്നു മാളുവും റുക്‌മണിയും ഒക്കെ വലിയ വിഷമത്തിൽ ആയി അവരുടെ കണ്ണ് നിറഞ്ഞു തുടങ്ങി