മംഗലത്ത് തറവാട്
രാമൻ… മാളു പോകാം
മാളു… പോകാം അല്ല ഇവിടെ എന്താ പറയുക
രാമൻ… ഞാൻ റുക്‌മണിയോട് കുടി വരാൻ പറഞ്ഞിട്ട് ഉണ്ട്
മാളു… എന്നാ പോകാം… അല്ല ഏട്ടാ അദ്ദേഹം അവിടെ ഉണ്ടോ
രാമൻ… ഞാൻ വിളിച്ചിരുന്നു അദ്ദേഹം അവിടെ ഉണ്ട് എന്നാ പറഞ്ഞത് പക്ഷേ സമയം വെച്ച് നോക്കുമോ എന്ന് അറിയില്ല എന്ന് ആണ് അവിടുത്തെ സഹായി പറഞ്ഞത് എന്തായാലും പോകാം
അപ്പോയെക്കും റുക്‌മണിയും കുടെ അങ്ങോട്ടേക് വന്നു അവർ 3 പേരും കുടി തറവാട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറി
മാലതി വിമലയോട് സംസാരിച്ചു നിൽകുമ്പോൾ ആണ് അവർ പോകുന്നത് കാണുന്നത്
വിമല… ഇവർ ഇത് എങ്ങോട്ടാ
മാലും… അറിയില്ല ഒന്നും പറഞ്ഞില്ല മാളു രാവിലെ തൊട്ടേ ആകെ വെപ്രാളത്തിലാണ് ഒന്നുകിൽ അമ്മയെ കുറിച് ഓർത്തു അല്ലെങ്കിൽ കുഞ്ഞി ഈ രണ്ടു പേരുടെ കാര്യംത്തിൽ മാത്രം അവൾക് വലിയ ടെൻഷൻ ആണ് സ്വന്തം മക്കൾ പോലും രണ്ടാമതെ ഉള്ളൂ….
പാങ്ങോട്ട് ഇല്ലം
രാമൻ കാർ ഓടിച്ചു അവിടേക്കു കയറ്റി എന്നിട്ട് അവർ ഇറങ്ങി പഴയ ഒരു ഇല്ലം പക്ഷേ എല്ലാം നല്ല രീതിയിൽ കൊണ്ടു നടക്കുന്നത് കൊണ്ടു ഇല്ലം പ്രതാപത്തിന് ഒരു കുറവ് വരാതെ തല ഉയർത്തി പിടിച്ചു തന്നെ നില്കുന്നു അവർ അങ്ങോട്ടേക് കയറി അവിടെ ഉള്ളാ ഒരു സഹായി അങ്ങോട്ടേക് വന്നു
രാമൻ… നമ്പുതിരി
സഹായി… അയ്യോ അദ്ദേഹം നോക്കുന്ന സമയം ഒക്കെ കഴിഞ്ഞാലോ നിങ്ങൾ വിളിച്ചിട്ട് വേറെ ഒരു ദിവസം വന്നോളു
രാമൻ… ഞാൻ വിളിച്ചിരുന്നു ഞാൻ മംഗലത് തറവാട്ടിൽ നിന്ന് ആണ്
അതു കേട്ടതും രാമനോട് സംസാരിച്ചു നീന്ന സഹായി ഒന്നും വിഷമത്തിൽ ആയി അപ്പോയെക്കും ഉള്ളിൽ നിന്ന് കുറച്ചു കുടി പ്രായമായ ഒരു മനുഷ്യൻ ഇറങ്ങി വന്നു
സഹായി… സ്വാമി അണ്ണാ ഇവർ മംഗലത്ത് തറവാട്ടിൽ നിന്ന് ആയിരുന്നു
സ്വാമി.. ആ വിളിച്ചിരുന്നു അല്ലെ നിങ്ങൾ ഇരിക്കും ഞാൻ അദ്ദേഹത്തോട് ഒന്നും ചോദിക്കട്ടെ