പെട്ടെന്ന് ആണ് അവിടേക്കു നിമ്മി എത്തിയത് അവിടെ കിടന്നു വെള്ളം ചോദിക്കുന്നത് കേട്ടപ്പോൾ അവളുടെ ബാഗിൽ ഉള്ള വെള്ള എടുത്തു കൊടുത്തു അവൾ
രോഹൻ… എല്ലാവരും ഒന്നും മാറി നിക്കു അത് കേട്ടാത്തോടെ കുട്ടികൾ ഒക്കെ അവിടുന്ന് പോയി
രോഹൻ വെള്ളം വാങ്ങി റിച്ചുവിന്റെ മുഖത്തേക് തെളിച്ചു അപ്പോയെക്കും നിമ്മി പോകാൻ ഒരുങ്ങിയതും.. പെട്ടെന്ന് കണ്ണ് തുറന്നു റിച്ചു… സീത സീതയേ അവർ… അതു കേട്ടതും നിമ്മി പെട്ടെന്ന് തന്നെ തിരിഞ്ഞു റിച്ചുവിന്റെ അടുത്തേക് ഇരുന്നു
നിമ്മി… സീത എവിടെ സീതയെ ആര്
രോഹൻ കുറച്ചു വെള്ളം അവനെ കുടിപ്പിച്ചു റിച്ചു വെള്ളം കുടിച്ചു… എടാ രോഹ വേഗം പോടാ ആ സൈമൺ ആണ് അത് കേട്ടത്തോടെ രോഹനും ആകെ തകർന്നു നിമ്മി അത് കേട്ട് ഷോക്ക് ആയി പോയി… റിച്ചു… എനിക്കു ഒന്നും ഇല്ല നീ അവളെ കണ്ടുപിടിക്കാൻ നോക് പോ…. . രോഹൻ… നിന്നെ ഇങ്ങനെ കിടത്തിട്ട് ഞാൻ എങ്ങനെ പോകും
റിച്ചു…. എനിക്കു ഒന്നും ഇല്ല നീ പോ അവമാർ പിശാച്കാൾ ആണ് ആ കുട്ടിയെ രക്ഷിക് പോടാ വേഗം പോ….
നിമ്മി…. ഇയാളുടെ കാര്യം ഞാൻ നോക്കി കൊള്ളാം നീങ്ങൾ പോയി അവളെ കണ്ടു പിടിക്കും പ്ലീസ്
അത് കേട്ടതും രോഹൻ എഴുന്നേറ്റ് അപ്പോയെക്കും റിച്ചു അവന്റെ ബൈക്ക് ചാവി എടുത്തു എന്നിട്ട് രോഹന്റെ നേരെ എറിഞ്ഞു… കാർ എടുക്കാൻ ഒന്നും സമയം ഇല്ല അവിടെ ഉണ്ട് എന്റെ ബൈക്ക് വേഗം പോ… രോഹൻ അങ്ങോട്ടേക് ഓടി Royal Enfield Himalayan Dune Brown റിച്ചു വിന്റെ വണ്ടി എടുത്തു ലക്ഷ്യം ഇല്ലാതെ കോളേജ് ഗേറ്റ് കടന്നു മുന്നോട്ടു പോയി…..
@@@@@@@@@@@@@
അതെ സമയം കോളേജ് കെട്ടിടത്തിന്റെ 4 നിലയിലേ വരാന്തയിൽ നിൽക്കുകയാണ് ജിയാ അവൾ അവിടെ ഉള്ളാ ഏതോ ക്ലാസ്സ് മുറിയുടെ മുന്നിലെ തുണിൽ പിടിച്ചു കിതാപ് മാറ്റുകയാണ് പെട്ടന്ന് അവളുടെ പിറകിൽ ഒരാൾ കൈ വെച്ചു അവൾ പെട്ടെന്ന് പേടിച്ചു തിരിഞ്ഞു നോക്കി എമിലി