@@@@@@@@@@@
( 15 മിനിറ്റ് മുന്നേ )
വീണ വളരെ സ്പീഡിൽ തന്നെ കോളേജ് ബാത്‌റൂമ് ലക്ഷ്യം ആക്കി അവിടേക്കു ഓടി അവൾ ഓടി വരുന്നതും കൊണ്ടു കോളേജ്ന്റെ ബാത്‌റൂമിലേക്ക് പോകുന്ന വഴിൽ നിൽക്കുകയാണ് രോഹൻ …. വീണ വളരെ വേഗത്തിൽ ഓടി വരുന്നത് കണ്ടു രോഹൻ അവളുടെ മുന്നിലേക്ക് കയറി നിന്ന്
രോഹൻ.. എന്ത് പറ്റി വീണേ
പക്ഷേ സ്പീഡിൽ ഓടി വരുന്ന വീണയുടെ മുന്നിൽ കയറി നിന്ന രോഹനെ ഒറ്റ കൈ കൊണ്ട് തട്ടി തെറുപിച്ചും വീണ മുന്നോട്ടു കുതിച്ചു… മാറിനിക്കട അങ്ങട്…… അവളുടെ ആ തട്ടിൽ രോഹൻ കുറച്ചു പിറകേക് ആയി വീണു… അവന്റെ ബ്ലൂട്ടൂത് വീണു പോയി…. (അമ്മോ ഇവൾക് എന്ത് ശക്തിയാണ് ) എന്ന് രോഹൻ ചിന്തിച് ഇരുന്നു പോയി പെട്ടെന്ന് തന്നെ അവൻ ബ്ലൂട്ടൂത് തിരഞ്ഞു എടുത്തു…
രോഹൻ… ഹലോ ഹലോ റിച്ചു റിച്ചു ( അവിടെ നിന്ന് എന്താകയോ ശബ്ദം അവൻ കേൾക്കുന്നു ) ഇത് വീണപ്പോൾ കേട് ആയോ… ഹലോ റിച്ചു അവൻ അവിടെ നിന്ന് പെട്ടെന്ന് തന്നെ റിച്ചു നിന്നിടത്തേക് ഓടി
വീണ ബാത്‌റൂമിന്റെ അടുത്തേക് ഓടി വരുബോൾ നിമ്മി ഉണ്ട് ദേഷ്യത്തിൽ നടന്നു വരുന്നു
വീണ… എടി കുഞ്ഞി എവിടെ
നിമ്മി പേടിച്ചു പോയി വീണയുടെ ആ ചോദ്യത്തിൽ വീണ വന്നു നിമ്മിയുടെ രണ്ടു കൈക്കും പിടിച്ചു
നിമ്മി…. നീയും സീതയും കുടി പോയി എന്ന് പറഞ്ഞു….
വീണ… ആര്… ഞാൻ നിന്നെ ഏല്പിച്ചു പോയത് അല്ലെ അവളെ… (വീണയുടെ ദേഷ്യത്തിന് മുന്നിൽ നിമ്മി കിടന്നു വിറച്ചു തുടങ്ങി )
നിമ്മി… എനിക്കു അറിയില്ല ഞാൻ ബാത്‌റൂമിൽ കയറി ഇറങ്ങാൻ നോക്കിയപ്പോൾ ബാത്‌റൂമ് പുറത്തു നിന്ന് ആരോ ലോക്ക് ചെയ്തു കുറച്ചു കഴിഞ്ഞു വന്നു ആ ജിയാ വന്നു തുറന്നു… അപ്പൊ ഞാൻ അവളോട് ചോദിച്ചപോൾ അവൾ പറഞ്ഞു നിങ്ങൾ രണ്ടാളും കൂടെ എന്നെ ലോക്ക് ചെയ്തു കൊണ്ട് ഇപ്പോ ഇവിടുന്നു ഇപ്പോ പോണത് കണ്ടു എന്ന്