@@@@@
പെട്ടന്ന് ബാത്‌റൂമിൽ നിന്ന് ലോക്ക് തുറന്ന് സീത പകുതി മയക്കത്തിൽ പുറത്തേക് ഇറങ്ങി വാഷ്ബേയ്സിന്റെ അടുത്തേക് നീങ്ങി പെട്ടന്ന് തന്നെ അവളെ പിറകിൽ നിന്നും ഒരാൾ പിടിച്ചു സീതയുടെ കണ്ണുകൾ പതുകെ അടഞ്ഞു അവൾ പകുതി ബോധത്തിൽ പിടിച്ച ആളിന്റെ ബലത്തിൽ നിന്നും എമിലി പെട്ടന്ന് സീതയുടെ കൈ എടുത്തു തോളിൽ കുടെ ഇട്ട് പുറത്തേക് നടന്നു….
ജിയാ ഫസ്റ്റ് ഫ്ലോറിൽ നിന്ന് ഫോണും ആയി ഓഡിറ്റോറിയത്തിൽ നിൽക്കുന്ന വീണയെ കണ്ടു അവൾ ആരോടോ എന്തോ സംസാരിക്കുന്നു പെട്ടന്ന് ജിയാ ഫോൺ എടുത്തു വീണയെ വിളിച്ചു കാൾ എടുത്തു പെട്ടന്ന് ജിയയുടെ പിറകിൽ നിന്നും അവളുടെ ഒരു കൂട്ടുകാരി..
എടി ജിയേ ആരോടും ആടി കത്തി വെക്കുന്നത് വല്ല നിന്റെ പാവം പിടിച്ച കാമുകൻമാർ മറ്റോ ആണോ അവൾ പെട്ടന്ന് തന്നെ ഫോൺ പൊത്തി പിടിച്ചു
ജിയാ.. നിന്റെ തന്തയോട് പോടീ അവിടുന്ന് … അവർ അവിടെ നിന്ന് പോയി അവൾ തിരിഞ്ഞു ഓഡിറ്റോറിയത്തിലേക്ക് നോക്കുബോൾ വീണയുടെ മുന്നിൽ ആയി ആരോ നിന്ന് സംസാരിക്കുന്നു പെട്ടന്ന് തിരിഞ്ഞപ്പോൾ ആണ് ജിയാ ഞെട്ടി മേരി മിസ്സ് അവൾ ഫോൺ കട്ട് ചെയ്തു ബാത്‌റൂമിലേക്ക് ഓടി..
മേരി മിസ്സ്…. വീണ എന്റെ ഫോൺ ആരോ എടുത്തു ഞാൻ അത് തിരഞ്ഞു നടക്കുവായിരുന്നു രാവിലെ പോയത് ആണ് വിളിച്ചപ്പോൾ ഒക്കെ സ്വിച് ഓഫ് നേരത്തെ വിളിച്ചപോ നമ്പർ ബിസി അപ്പൊ ആരോ എടുത്തത് ആണ് എന്ന് മനസ്സിൽ ആയി… ഇപ്പോ നിന്നെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ
വീണ… (വീണയുടെ മുഖം ആകെ ടെൻഷൻ അടിച്ചു കണ്ണ് നിറഞ്ഞു കുടെ മുഖം ചുവന്നു വന്നു തുടങ്ങിയിരുന്നു ദേഷ്യം ഇരച്ച് കയറി വരുന്നുണ്ടായിരുന്നു…..)അറിയില്ല ഞാൻ പോട്ടെ കിട്ടിയാൽ ഞാൻ മേഡത്തിന് കൊണ്ടുത്തരാം അവൾ അത് പറഞ്ഞു ബാത്‌റൂമിന്റെ അവിടേക്കു ഓടി
ജിയാ ഓടി ബാത്‌റൂമിൽ എത്തി അവിടെ ആരോ ഡോറിന് ഇട്ട് അടിക്കുന്നു അവൾ തുറന്നു നിമ്മി
നിമ്മി… നീ എന്ത് പണിയ കാണിച്ചത് ലോക്ക് ചെയുന്നോ