Payback
ശ്രീഹള്ളി കോളേജ് ഓഡിറ്റോറിയം
രോഹൻ…. എടാ നമ്മൾ എന്ത് ചെയ്യും പ്രിൻസിപ്പൽനോട് പോയി പറഞ്ഞാലോ
റിച്ചു… എടാ ആരോ പറഞ്ഞു കേട്ടതും കേട്ട് നമ്മൾ പ്രിൻസിപ്പൽനോട് ഒക്കെ പറയാൻ പോയാൽ അങ്ങനെ ഒന്നും നടന്നിലെങ്കിൽ നമ്മൾ എല്ലായിടത്തും നിന്നും പെട്ട് പോകും
രോഹൻ… അപ്പോൾ നമ്മൾ എന്ത് ചെയ്യും സീതയോട് പോയി പറഞ്ഞാലോ
റിച്ചു… അത് ഇപ്പോ നമ്മൾ ഇങ്ങനെ ഒക്കെ പോയി പറഞ്ഞാൽ അവർ വിശ്വസിക്കുമോ
രോഹൻ… എടാ എന്തെങ്കിലും ചെയ്യണം
റിച്ചു… നീ അവിടെ ഉള്ളാ പള്ളി മണി കണ്ടില്ലെ നമുക്ക് ഒന്നേ ചെയ്യാൻ ഉള്ളൂ നമ്മൾ ഇന്ന് മൊത്തം സീതയുടെ പിറകെ തന്നെ നടക്കണം അവളെ ആരെങ്കിലും ഒന്നും തൊടാൻ വന്നാലേ അപ്പോൾ തന്നെ പള്ളി മണി അടിച്ചു എല്ലാവരെയും അറിയിക്കണം മനസ്സിൽ ആയോ അങ്ങനെ ആണ് എങ്കിൽ അവളെ കൊണ്ടുപോകാൻ ഉള്ളാ ഐഡിയ നടക്കാതെ വരും
രോഹൻ… അതെ അത് ഒരു ഐഡിയ ആണ് നമ്മൾ രണ്ടു പേരും രണ്ട് സൈഡിൽ ആയി നിന്ന് അവളെ ഫോളോ ചെയാം
റിച്ചു…. ഇപ്പോ നീ ആണ് അവളെ ആരെങ്കിലും പിടിക്കാൻ നോക്കുന്നത് എങ്കിൽ ഒന്നും തടയാൻ ശ്രെമിക്കണം അപ്പൊ നമുക്ക് ചെറുത്തു നിൽപ്പിന് ടൈം കിട്ടും അപ്പൊ ഞാൻ പോയി പള്ളി മണി അടിക്കും അല്ല ഞാൻ ആണ് കാണുന്നത് എങ്കിൽ ഞാൻ തടയാൻ ശ്രെമിക്കും അപ്പൊ നീ അടിക്കണം പള്ളി മണി മനസ്സിൽ ആയോ… പിന്നെ ഇപ്പോ തൊട്ട് നമ്മൾ അവർക്ക് പുറകെ ഉണ്ടാവണം ബ്ലൂട്ടൂത് കാളിൽ ഇട്ടോ ഒരുത്തനും ഇ ക്യാമ്പസ് വിട്ടു സീതയെയും കൊണ്ട് പോകരുത്
രോഹൻ അവനെ ഒന്നും കെട്ടിപിടിച്ചു… പോവില്ലെടാ ജീവൻ പോയാലും നമ്മൾ സമ്മതിക്കില്ല പോരെ അവർ രണ്ടു പേരും രണ്ട് വശത്തേക് പോയി രണ്ടു ഭാഗത്തു ആയി സീതയുടെ പിറകിൽ നിന്ന് അവളെ വാച്ച് ചെയ്തു നിന്നും പരസ്പരം ഫോണിൽ കുടെ സംസാരിച്ചു അവർ നോക്കുബോൾ വീണയും സീതയും ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങി വരുന്നു