രാവണ ഉദയം 9 [Uncle jhon]

Posted by

ആതിര…. അഖിലേ എന്താ ഇതൊക്കെ ആരാ ഇവർ ഓക്കേ

അഖിൽ ഡ്രൈവിങ് സീറ്റിൽ ഒരു ബോമ കണക്കിന് ഇരുന്നു വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്ത് ഓടിക്കുന്നു ആതിര ചോദിച്ച ചോദ്യത്തിന്ന് ഒരു ഉത്തരവും കൊടുക്കാതെ കാരണം അവന്റെ ചെവി ആ വലിയ ഹോൺ ശബ്ദത്തിൽ അടഞ്ഞു പോയി ഒരു മുള്ളകം മാത്രം അവന് കേൾക്കുന്നത്

അവന്റെ ഒരു പ്രതികരണവും ഇല്ലാത്തത് കാരണം പഞ്ചമി അവനെ തട്ടി വിളിച്ചു അപ്പോൾ ആണ് അവൻ അവരെ നോക്കുന്നത്

പഞ്ചമി… ഏട്ടാ ചേച്ചി ചോദിച്ചത് കെട്ടിലെ ഇവർ ഓക്കേ ആരാ

അഖിൽ ഒന്നും കേൾക്കുന്നില്ല അവൻ എന്താ എന്ന് ആക്ഷൻ കാണിച്ചു അവൾ എന്തൊക്കയോ പറയുന്നത് അവൻ കണ്ടു

ആതിര… പഞ്ചമി അവന്റെ ചെവിട് കേൾക്കുന്നില്ല എന്ന് തോന്നുന്നു നീ അവനോട് ചെവിട് തട്ടി നോക്കാൻ കാണിക്കു

ലക്ഷ്മി… ചേച്ചി ഒന്നും നോക്കിക്കേ നമ്മൾ ഇപ്പോ ഇ വണ്ടികളുടെ ഇടയിൽ ആണ്

അവർ എല്ലാം നോക്കിയപ്പോൾ അതെ അവർ മൊത്തത്തിൽ ആ ട്രക്ക്കളുടെ നിയന്ത്രണത്തിൽ ആണ് പോകുന്നത്

അപ്പോയെക്കും പഞ്ചമി അഖിലിന്റെ ചെവി കേൾക്കാത്തത്‌ അവനെ മനസ്സിൽ ആക്കി കൊടുത്ത് അവൻ ഒറ്റ കൈയിൽ സ്റ്റെയറിംഗ് പിടിച്ചു അവന്റെ തലയിൽ ഓക്കേ കുറെ തട്ടി പെട്ടെന്ന് അവന്റെ ചെവി കേൾക്കാൻ തുടങ്ങി

അഖിൽ… ആരും പേടിക്കണ്ട നിങ്ങൾക് ഒന്നും പറ്റില്ല ഞാൻ ഇല്ലേ

ദിയ… ഏട്ടാ നമ്മുടെ മുന്നിലും പിന്നിലും ഉള്ളാ വണ്ടികൾക് ഒന്നും നമ്പർ ഇല്ല

അവർ എല്ലാം നോക്കിയപ്പോൾ അതെ വണ്ടികൾക് ഒന്നും നമ്പർ പ്ലേറ്റ് ഇല്ല പുറമെ വണ്ടികൾ എല്ലാം പുതിയത് ആണ്

ആതിര… ഇവരൊക്കെ ആരാ അഖിലേ എന്താ ഇവിടെ നടക്കുന്നത്

അഖിൽ… അറിയില്ല ആതു എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല

പഞ്ചമി… ഇവർ ഇപ്പോ നമ്മളെ എവിടേക്ക ഇങ്ങനെ കൊണ്ടു പോകുന്നത്

അഖിൽ… നിങ്ങൾ ആരും പേടിക്കണ്ട മോളെ പഞ്ചമി ഗ്ലോവ് ബോക്സ്‌ തുറക്

പഞ്ചമി പെട്ടെന്ന് അത്‌ തുറന്നു അതിൽ അവൾ നോക്കി കുറച്ചു പേപ്പർ… എന്താ ഏട്ടാ

Leave a Reply

Your email address will not be published. Required fields are marked *