പെട്ടെന്ന് ആണ്…. ക്ക്രാന്ങ്…ക്ക്രാന്ങ്……. എന്നാ ഒരു വലിയ ശബ്ദത്തിൽ പിറകിൽ നിന്ന് വേറെ അതെ മോഡൽ ഭാരത് ബെൻസ് ട്രാക്ക് ഹോൺ അടിക്കുന്നത് വണ്ടിയിലെ എല്ലാവരും വിറച്ചു പോയി
അഖിൽ ആകെ പേടിച്ചു പോയി ആ വണ്ടി പിന്നെയും വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി കൊണ്ടേ ഇരുന്നു…ക്ക്രാന്ങ്…ക്ക്രാന്ങ്…
വണ്ടിയിൽ ഉള്ളവർ ഓക്കേ പേടിച്ചു ആ വണ്ടി പിന്നെയും ഹോൺ അടിച്ചതും
ആതിര…. അഖിലേ ചിലപ്പോൾ സൈഡ് കൊടുക്കാൻ ആയിരിക്കും നീ സൈഡ് കൊടുക്
അഖിലും പേടിച്ചു ദേഷ്യം കൊണ്ടു ഇടത്തെക് ഒതുക്കാൻ നോക്കിയതും ആ വണ്ടി അവരുടെ വലത് സൈഡിലോട്ട് കയറ്റി എടുത്തു പെട്ടെന്ന് അഖിലിന്റെ വണ്ടിയുടെ ഇടത്തു ഭാഗത്തു നിന്ന് ഉച്ചത്തിൽ ഉള്ളാ….ക്ക്രാന്ങ്… ക്ക്രാന്ങ്… എന്ന് ഭയങ്കര ആയ ഒച്ചത്തിൽ ഉള്ളാ ഹോൺ അടി മുഴങ്ങി അഖിലിന്റെ ഡ്രൈവ് കണ്ട്രോൾ പെട്ടെന്ന് വിട്ടു പോയി അവൻ വലതും ഇടതും വെട്ടിച്ചു ഓക്കേ വണ്ടി നേരായകി അതും നിർത്താതെ ഉള്ളാ ഹോൺ ശബ്ദം വണ്ടിയിലെ കുട്ടികൾ എല്ലാവരും ചെവി പൊത്തി ആാാ നിലവിളിച്ചു പോയി അവർ കരച്ചിലിന്റെ വകത്തു എത്തിയിരുന്നു… പെട്ടെന്ന് തന്നെ ആ വലിയ ട്രക്ക് ഇടത് ഭാഗത്തു കുടെ കയറ്റി എടുത്തു ഇപ്പോൾ രണ്ടു വലിയ ട്രക്ക്കളുടെ ഇടയിൽ അഖിലിന്റെ വണ്ടി കുടുങ്ങി കൊണ്ടു ഓടുന്നു വലിയ റോഡ് ആയതിനാൽ റോഡിൽ കുടെ രണ്ടു ട്രക്ക് അഖിലിന്റെ വണ്ടിയിൽ ഇടികാതെ അവന്റെ വണ്ടിയെ നടുവിൽ ആക്കി ഒരേ സ്പീഡിൽ മുന്നോട്ട് പോയികൊണ്ടിരുന്നു…. പെട്ടെന്ന് ആണ് പിറകിൽ നിന്ന് അഖിലിന്റെ വണ്ടിയുടെയും അതെ ലൈനിൽ വേറെ ഒരു വലിയ ട്രക്ക് വലിയ ശബ്ദത്തിൽ ഹോൺ അടിച്ചത് അത് കേട്ടതും കുട്ടികൾ എല്ലാം കരയാൻ തുടങ്ങി….. അഖിലിന്ന് എന്ത് ചെയ്യണം എന്ന് തന്നെ അറിയാതെ ആയി അവൻ വണ്ടി സ്പീഡ് കുട്ടി എടുത്തു പക്ഷേ ട്രക്ക്കളും അതെ സ്പീഡ് മൈന്റൈൻ ചെയ്തു ഇടതു വലതും വിടാതെ ഓടികൊണ്ടിരുന്നു പിറകിൽ ഒരു ഡിസ്റ്റൻസ് ഇട്ട് ഒരു വലിയ ട്രക്ക് അഖിലിന്റെ വണ്ടിയെക്കാൾ കുറച്ചു സ്പീഡ് കുറച്ചു ഫോളോ ചെയുന്നു… പക്ഷേ വണ്ടി സ്പീഡ് കുറച്ചു രെക്ഷപെടാൻ അനുവദിക്കത്ത പോലെ ട്രപ്പ് ചെയ്തു കൊണ്ട് പോകുന്നു