എടാ ഒരു പെണ്ണിനെ പൊക്കാൻ എന്തിനാടാ നമ്മളൊക്കെ അത് ആ സൈമനും റോക്കിക്കും കൂടി അങ്ങ് ചെയ്താ പോരെ……. എടാ അവർ ഫസ്റ്റ് പ്ലാൻ ചെയ്തത് എന്തോ പാളി അപ്പൊ അതാണ് നമ്മളെ ഓക്കേ കൊണ്ട് വന്നത്
മൈക്കിൾ അപ്പന്റെ ചെക്കനായി പോയി ഇല്ലേ ഇതുപോലെ തൊഴിഞ്ഞ പണിക് ഞാൻ നികിലായിരുന്നു
എടാ ഈ മൈക്കിൾ അതിലും വലിയ മറ്റവൻ ആയിരുന്നു ഈ ചെക്കൻ അയാളെകൾ ബേധം ആണ്….
എന്തായലും നമുക്ക് പൈസ കിട്ടിയാൽ മതി ഇത് എപ്പോഴാ അവളെ തുക്കുന്നത്
ആവോ ഞാൻ അവനെ ഒന്നും വിളിച്ചു നോക്കട്ടെ
ഇതൊക്കെ കേട്ട് റിച്ചു ആകെ ടെൻഷൻ ആയി സൈമൺ സീതയെ നോട്ടം ഉള്ളാ കാര്യം റിച്ചു ഓർത്തു… ഇനി അവൻ സീതയെ ആണോ അവൻ അവിടെ നിന്ന് റോഹാന്റെ അടുത്തേക് ഓടി
ബാംഗ്ലൂർ നാഷണൽ ഹൈവേ
ബാംഗ്ലൂർ റോഡിലൂടെ ചിറി പായുക ആണ് അഖിലിന്റെ Mahindra XUV700 ഡാർക്ക് ബ്ലൂ ലിമിറ്റഡ് എഡിഷൻ വണ്ടിയിൽ മേളം ആണ് പാട്ടൊക്കെ വെച്ച് ബാംഗ്ലൂരിൽ നിന്ന് തറവാട്ടിലേക്ക് തിരിച്ചു വരുകയാണ് അഖിലും കുട്ടികളും
ആതിര…. എന്റെ അഖിലേ ഒന്നും പതുകെ പോ എന്ത് സ്പീഡ് ആണ് ഇത്… എനിക്കു ശെരിക്കും പേടി ആകുന്നുണ്ട്
പഞ്ചമി… പഞ്ചമി തന്റെ ഹെഡ് സെറ്റ് ഊരി അതെ എനിക്കും പേടി ആകുന്നു ഏട്ടാ കുറച്ചു സ്പീഡ് കുറയിക്കുന്നെ
കിർത്തി ( ഭർഗവാന്റെ മക്കൾ കിർത്തി ദിയ )… ഏട്ടാ ഇവർക്ക് ഓക്കേ ഇപ്പോ ആളുകൾ ആയാലോ അപ്പൊ അവരെ ഓർത്തു പേടിച്ചു ആണ് സ്പീഡ് കുറയിക്കാൻ ഓക്കേ പറയുന്നത്
ലക്ഷ്മി… അതെ അതെ ഇവർ രണ്ടു പേരും കമ്മിറ്റഡ് ആയത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത്
ജ്യോതി… അഖിൽ ഏട്ടാ നിങ്ങൾ കുറച്ചു കുടെ സ്പീഡിൽ പോകുന്നെ
കൊച്ചു ( സൂര്യൻ ) മാളവികയുടെയും മക്കൾ (ജ്യോതി,ലക്ഷ്മി,സൂര്യൻ )… ഏട്ടാ വിശക്കുന്നു എവിടേലും ബേക്കറി കണ്ടാൽ നിർത്തണേ
അഖിൽ… എടാ ചെക്കാ നീ ഇങ്ങനെ തിന്നാൻ തുടങ്ങിയൽ നിന്നെ വല്ല അപ്പയിലും കിടത്തി കൊണ്ട് വരേണ്ടി വരും നിന്റെ തടി കൂടുന്നുണ്ട് ഓർത്തോ