ജിയാ… നീ എവിടാ
എമിലി… എടി ഞാൻ പുതിയ ബിൽഡിംഗ്‌ന്റെ ഫസ്റ്റ് ബ്ലോക്കിൽ ഉണ്ട് നീ അങ്ങോട്ടേക് വാ
ജിയാ വേഗം അവിടെ നിന്ന് അങ്ങോട്ടേക് പോയി എമിലിയെ കണ്ടു അവളുടെ കുടെ പുതിയ ബ്ലോക്കിലെ 3 നിലയിലേക്ക് പോയി അവിടെ നിന്ന് നോക്കിയാൽ ഓഡിറ്റോറിയം മുഴുവൻ ആയി കാണുകയും എൻട്രി എക്സിറ്റ് അവിടെ നിന്ന് നോക്കിയാൽ നല്ല രീതിയിൽ വ്യക്തമായി കാണാം
ജിയാ… ഇനി എന്താ പ്ലാൻ സാധനം കിട്ടി
എമിലി… കറക്റ്റ് ടൈം അവർ ഓഡിറ്റോറിയത്തിൽ നിന്ന് എന്തിനെങ്കിലും പുറത്തേക് ഇറങ്ങുമ്പോൾ നമ്മുടെ പ്ലാൻ വർക്ക് ഔട്ട് ആകാൻ പറ്റു
ജിയാ… അല്ല അവമാർ വിളിച്ചിരുന്നോ
എമിലി… മ്മ് നമ്മളെ കൊണ്ടു പറ്റില്ല എങ്കിൽ അവർ വേറെ എന്തോ പ്ലാൻ ഇട്ടിട്ടുണ്ട് എന്ന് അതിന് സപ്പോർട്ട് ചെയ്താൽ മതി എന്ന് അപ്പൊ ഞാൻ പറഞ്ഞു ഉച്ച വരെ ടൈം തരാൻ
ജിയാ… അതെ നമ്മുടെ പ്ലാനിൽ അവൾ വിഴു… അവൾ അവിടെ വന്നത് കണ്ടില്ലെ എല്ലാവന്മാരും അവളെ വായി നോക്കി നികുവാ അവളുടെ മുന്നിൽ നീയും ഞാനും ഓക്കേ വെറും ചണ്ടികൾ
എമിലി…. എടി ആ സൈമൺ അവൾക് വേണ്ടി വന്നിട്ടു ഇല്ലായിരുന്നു എങ്കിലും അവൾക് ഇട്ട് ഒരു പണി കൊടുക്കാൻ ഇരിക്കുക ആയിരുന്നു ഞാൻ… അവൾ ഒരു തമ്പുരാട്ടി… എന്തായാലും ഇന്നത്തോടെ അവളുടെ ആ ചിരി അങ്ങ് നിക്കും
റിച്ചു…. ടാ താ അവളും വീണയും ഓക്കേ അവിടെ ഉണ്ട് നീ ചെന്ന് കൊടുത്ത് വാ
രോഹൻ… എടാ അവിടെ മൊത്തം ആളുകൾ ആണ് അവൾ എന്തിനെങ്കിലും പുറത്തു ഇറങ്ങിട്ട് പോരെ
റിച്ചു… ഓഹ് നിന്റെ ഒരു കാര്യം ആ എന്നാ അങ്ങനെ ആവട്ടെ ഞാൻ ഒന്നും ചുറ്റിട്ട് വരാം
രോഹൻ… ഞാൻ വരണോ
റിച്ചു… നീ ഇവിടെ നിന്ന് നോക്കടാ
റിച്ചു അത് പറഞ്ഞു കോളേജ് ഗേറ്റ്ന്റെ അടുത്തേക് പോയി അവിടെ ഉള്ളാ ഒരു കടയിൽ കയറി സിഗരറ്റ് വാങ്ങി അവിടെ കുറെ വണ്ടികൾ പാർക്ക് ചെയ്താ ഇടത്തു വന്നു കത്തിച്ചു വലിക്കാൻ തുടങ്ങി പെട്ടന്ന് ആണ് അവൻ കുറച്ചു ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നത്